മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ മകനാണ് പ്രശസ്ത മലയാള ചലച്ചിത്ര ഗാനരചയിതാവായ വയലാർ ശരത്ചന്ദ്രവർമ്മ.(ജനനം : 12 ഫെബ്രുവരി 1960) 1992-ൽ റിലീസായ എൻ്റെ പൊന്നു തമ്പുരാൻ എന്ന സിനിമയിലെ മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ... എന്ന ഗാനം രചിച്ച് ചലച്ചിത്ര പിന്നണി ഗാനരചനയിലേക്കെത്തിയ ശരത് 2003-ൽ റിലീസായ മിഴി രണ്ടിലും എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ശരത് രചിച്ച ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ മലയാളത്തിൽ സൂപ്പർഹിറ്റുകളാണ്.[1][2][3][4]

വസ്തുതകൾ വയലാർ ശരത്ചന്ദ്രവർമ്മ, ജനനം ...
വയലാർ ശരത്ചന്ദ്രവർമ്മ
Thumb
ജനനം (1960-02-12) 12 ഫെബ്രുവരി 1960  (64 വയസ്സ്)
വയലാർ, ചേർത്തല, ആലപ്പുഴ ജില്ല
തൊഴിൽമലയാള ചലച്ചിത്ര ഗാനരചയിതാവ്
സജീവ കാലം1992 - തുടരുന്നു
ജീവിതപങ്കാളി(കൾ)ശ്രീജ
കുട്ടികൾസുഭദ്ര
അടയ്ക്കുക

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വയലാർ എന്ന ഗ്രാമത്തിൽ മലയാളത്തിൻ്റെ പ്രിയകവി വയലാർ രാമവർമ്മയുടേയും ഭാരതി തമ്പുരാട്ടിയുടേയും മകനായി 1960 ഫെബ്രുവരി 12ന് ജനനം. രാമവർമ്മ-ഭാരതി തമ്പുരാട്ടി ദമ്പതിമാരുടെ നാലുമക്കളിൽ മൂത്തയാളാണ് ശരച്ചന്ദ്രവർമ്മ. ഇന്ദുലേഖ, യമുന, പരേതയായ സിന്ധു എന്നിവരാണ് സഹോദരങ്ങൾ. കളമശേരിയിലെ രാജഗിരി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശരത് തിരുവനന്തപുരം ജില്ലയിലെ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ്, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പ്രീ-ഡിഗ്രിയും ബിരുദവും നേടി പഠനം പൂർത്തിയാക്കി. ബിരുദപഠനത്തിന് ശേഷം ചേർത്തലയിലുള്ള മക്ഡവൽ എന്ന മദ്യക്കമ്പനിയിൽ ജോലി നോക്കി.

ഇടക്കാലത്ത് എഴുതിയ ഭക്തിഗാനങ്ങൾ തരംഗിണിക്ക് അയച്ചുകൊടുത്തു. ശരത് എഴുതി ആലപ്പി രംഗനാഥ് സംഗീത സംവിധാനം നിർവഹിച്ച് യേശുദാസ് പാടിയ മദഗജമുഖനെ... എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. പിന്നീടെഴുതിയ ഭക്തിഗാനങ്ങൾ പലതും സൂപ്പർഹിറ്റുകളായി. 1992-ൽ റിലീസായ എൻ്റെ പൊന്നു തമ്പുരാൻ എന്ന സിനിമയിലാണ് പാട്ടെഴുതാനുള്ള അവസരം ലഭിച്ചത്. ആദ്യ സിനിമ ഗാനമായ മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ... എന്ന പാട്ട് ശ്രദ്ധേയമായതിനെ തുടർന്ന് പിന്നീടും സിനിമയിൽ അവസരം ലഭിച്ചു. 2003-ൽ റിലീസായ മിഴി രണ്ടിലും എന്ന സിനിമയിലെ എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു... എന്ന ഗാനത്തോടെയാണ് ശരത് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഇടംപിടിച്ചത്. ഇതോടെ മലയാള ചലച്ചിത്ര ഗാനരംഗത്ത് തിരക്കേറിയ കലാകാരനായി ശരത് മാറി.

കേരള സർക്കാർ നിയന്ത്രണത്തിലുള്ള അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ചെയർമാൻ ആയിരുന്നു. ഇപ്പോൾ കേന്ദ്ര സംഗീത നാടക അക്കാദമി മെമ്പറായി പ്രവർത്തിക്കുന്നു.

പുരസ്കാരങ്ങൾ

  • പി.ഭാസ്കരൻ പുരസ്കാരം : 2011
  • SIIMA പുരസ്കാരം മികച്ച ഗാനരചയിതാവ് : 2012
  • അഴലിൻ്റെ ആഴങ്ങളിൽ...
  • ഏഷ്യനെറ്റ് പുരസ്കാരം, മികച്ച ഗാനരചയിതാവ് :
  • മിഴി രണ്ടിലും (2003)
  • നീലത്താമര (2009)

ശ്രദ്ധേയമായ ഗാനങ്ങൾ

  • മാഘമാസം മല്ലികപ്പൂ...

എൻ്റെ പൊന്നുതമ്പുരാൻ 1992

  • ദൈവഹിതം പോലെ...
  • ഞാൻ കേൾക്കുന്നു...

അച്ചാമ്മക്കുട്ടിയുടെ അച്ചായൻ 1998

  • ആലിലത്താലിയുമായ്...
  • ഓമനെ...
  • വാർമഴവില്ലെ...
  • എന്തിനായ് നിൻ...

മിഴി രണ്ടിലും 2003

  • ഓമനപ്പുഴ കടപ്പുറത്തിന്നോമനെ...
  • ചാന്ത് കുടഞ്ഞൊരു...
  • ആഴക്കടലിൻ്റെ...

ചാന്ത്പൊട്ട് 2005

  • മിഴികളിൽ നിൻമിഴികളിൽ...

ബംഗ്ലാവിൽ ഔത 2005

  • സീയോൻ മണവാളൻ...
  • ഒഴുകുകയായ് പുഴ പോൽ...

അച്ഛനുറങ്ങാത്ത വീട് 2006

  • വെൺമുകിലേതൊ കാറ്റിൽ...
  • മഴയിൽ രാത്രി മഴയിൽ...

കറുത്ത പക്ഷികൾ 2006

  • കാറ്റാടിത്തണലും...
  • വോട്ട്...
  • എൻ്റെ ഖൽബിലെ...
  • കാത്തിരുന്ന പെണ്ണല്ലേ...

ക്ലാസ്മേറ്റ്സ് 2006

  • ചന്തം കാളിന്ദി നാദം...

ചെസ് 2006

  • ചന്ദനത്തേരിൽ വന്നിറങ്ങുന്നേ...

ദി ഡോൺ 2006

  • ചങ്ങാതിക്കൂട്ടം വന്നെ...
  • ഹൃദയവും ഹൃദയവും...

നോട്ട് ബുക്ക് 2006

  • മാനത്തെ വെള്ളി വിതാനിച്ച...
  • പൊട്ട് തൊട്ട സുന്ദരി...

പളുങ്ക് 2006

  • നേരാണെ എല്ലാം നേരാണെ...
  • ഓംകാരത്തിടമ്പുള്ള...
  • വാവേ മകനെ...

പോത്തൻവാവ 2006

  • കൈ നിറയെ വെണ്ണ തരാം...

ബാബ കല്യാണി 2006

  • ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ...

യെസ് യുവർ ഹോണർ 2006

  • പൊന്നുണ്ണി ഞാൻ...

അഞ്ചിൽ ഒരാൾ അർജുനൻ 2007

  • മഴമണി മുകിലെ...

കംഗാരൂ 2007

  • എന്താണെന്നെനോടൊന്നും ചോദിക്കല്ലെ...

ഗോൾ 2007

  • കൽക്കണ്ട മലയെ...
  • ചോക്ലേറ്റ് പോലെ ഉള്ള...
  • താമരയും സൂര്യനും...
  • ഇഷ്ടമല്ലേ...

ചോക്ലേറ്റ് 2007

  • അടിതടകൾ പഠിച്ചവനല്ല...
  • വാസ്കോഡഗാമ...
  • പൂനില മഴനനയും...

ഛോട്ടാ മുംബൈ 2007

  • ഇലകൊഴിയും ശിശിരം വഴിമാറി...
  • സുന്ദരിയെ ചെമ്പകമലരെ...
  • സങ്കടത്തിന് മറുമരുന്നുണ്ടോ...

പന്തയക്കോഴി 2007

  • സ്നേഹം തേനല്ല...
  • മുറ്റത്തെ മുല്ലേ ചൊല്ല്...

മായാവി 2007

  • കിളിച്ചുണ്ടൻ മാവിൻ...
  • ഒളിക്കുന്നു എന്നാലുളളിൽ...
  • പാൽക്കടലിലുയരും...

റോമിയോ 2007

  • തെന്നിപ്പായും തെന്നലെ...
  • കൈയെത്താ കൊമ്പത്ത്...
  • മന്ദാരപ്പൂ മൂളി...

വിനോദയാത്ര 2007

  • ആലിലയും കാറ്റലയും...

വീരാളിപ്പട്ട് 2007

  • ഹലോ ഹലോ...
  • ചെല്ലത്താമരെ...
  • കടുകിട്ട് വറത്തൊരു...

ഹലോ 2007

  • കൺമണിയെ പുണ്യം നീ...

അണ്ണൻതമ്പി 2008

  • എങ്ങ് നിന്ന് വന്ന...
  • അകലെയൊരു ചില്ല മേലെ...

കൽക്കട്ട ന്യൂസ് 2008

  • കണ്ടനാൾ മുതൽ...

പോസിറ്റീവ് 2008

  • കണ്ണിൻ വാതിൽ...
  • കനലുകളാടിയ...
  • ആറുമുഖൻ മുൻപിൽ ചെന്ന്...

മുല്ല 2008

  • കണ്ണും ചിമ്മി താരം ചൊല്ലി...
  • ജറുസലേമിലെ പൂ പോലെ...
  • അസലായി...

ലോലിപോപ്പ് 2008

  • ഓംകാരം ശംഖിൽ...
  • മഞ്ഞിൽ കുളിക്കും...

വെറുതെ ഒരു ഭാര്യ 2008

  • മുത്തേ മുത്തേ...
  • ആദമല്ലേ ഈ മണ്ണിലാദ്യം...

കാണാകൺമണി 2009

  • ചെങ്കദളികുമ്പിളിലെ...

ചട്ടമ്പിനാട് 2009

  • അനുരാഗ വിലോചനനായ്...
  • നീലത്താമരെ പുണ്യം ചൂടിയോ...

നീലത്താമര 2009

  • കണ്ണാ കാർമുകിൽ വർണ്ണാ...
  • കൺമുനയിൽ അമ്പെറിയും...

പ്രമുഖൻ 2009

  • അല്ലിപ്പൂവെ മല്ലിപ്പൂവെ...
  • ആഴിത്തിര തന്നിൽ വീണാലും...
  • സ്വപ്നങ്ങൾ കണ്ണെഴുതിയ...

ഭാഗ്യദേവത 2009

  • നിറതിങ്കളെ...

മൈ ബിഗ് ഫാദർ 2009

  • കിഴക്കുമല...

കഥ തുടരുന്നു 2010

  • ചിലമ്പൊലിയുടെ കലാപം...

കന്യാകുമാരി എക്സ്പ്രെസ് 2010

  • നാഗഫണത്തിരമാലകളാടും...

ചാവേർപ്പട 2010

  • തമ്മിൽ തമ്മിൽ...

പാപ്പി അപ്പച്ചാ 2010

  • ഓർമകൾ വേരോടും...

ഡോക്ടർ ലവ് 2011

  • അശ്വരൂഢനായ...

മനുഷ്യമൃഗം 2011

  • പതിനേഴിൻ്റെ പൂങ്കരളിൽ...

വെള്ളരിപ്രാവിൻ്റെ ചങ്ങാതി 2011

  • അഴലിൻ്റെ ആഴങ്ങളിൽ...

അയാളും ഞാനും തമ്മിൽ 2012

  • ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ...

കുഞ്ഞളിയൻ 2012

  • ഒറ്റത്തുമ്പി നെറ്റിത്താളിൽ...

പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും 2013

  • നീലക്കണ്ണുള്ള മാനെ...

കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ 2016

  • ചിൽ ചിഞ്ചിലമായ്...

തോപ്പിൽ ജോപ്പൻ 2016

  • എന്തിനെൻ പ്രണയമെ...

ഭൂമിയിലെ മനോഹര സ്വകാര്യം 2020 [5] [6]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.