എം.ടി. വാസുദേവൻ നായർ
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലചിത്രസംവിധായകൻ, നിർമ്മാതാവ് / From Wikipedia, the free encyclopedia
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലായ് 15 [2])[note 1]. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ[3], എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വസ്തുതകൾ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ, തൂലികാ നാമം ...
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ | |
---|---|
തൂലികാ നാമം | എം.ടി |
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്രസംവിധായകൻ |
ദേശീയത | ഇന്ത്യ |
Genre | നോവൽ, ചെറുകഥ, ബാലസാഹിത്യം |
വിഷയം | സാമൂഹികം |
അവാർഡുകൾ | ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം വയലാർ അവാർഡ് |
പങ്കാളി | പ്രമീള (1965 മുതൽ 1976 വരെ ) കലാമണ്ഡലം സരസ്വതി (1977 മുതൽ) [1] |
അടയ്ക്കുക