ദേശീയപാത 183എ (ഇന്ത്യ)
ഇന്ത്യയിലെ ദേശീയപാത / From Wikipedia, the free encyclopedia
കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട പാതയാണ് ദേശീയപാത 183എ അഥവാ എൻ.എച്ച്.183A. കൊല്ലം ജില്ലയിലെ ചവറ ടൈറ്റാനിയും ജംഗ്ഷനിൽ തുടങ്ങുന്ന പാത കടമ്പനാട്, അടൂർ, തട്ട, പത്തനംതിട്ട, വടശ്ശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്തെത്തുന്നു .[2][3] കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന നാലാമത്തെ ദേശീയപാതയാണിത്. ഈ പാത ഇലവുങ്കൽ വഴി പമ്പയിലേക്ക് നീട്ടാനും പദ്ധതിയുണ്ട്. ശബരിമല തീർഥാടന കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന കേരളത്തിലെ ഒരു സുപ്രധാന ദേശീയപാത ആണിത്.
വസ്തുതകൾ പ്രധാന ജംഗ്ഷനുകൾ, തുടക്കം ...
പ്രധാന ജംഗ്ഷനുകൾ | |
---|---|
തുടക്കം | ഭരണിക്കാവ് കൊല്ലം ([[]])[1] |
അവസാനം | മുണ്ടക്കയം |
സ്ഥലങ്ങൾ | |
സംസ്ഥാനങ്ങൾ | കേരളം |
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | കടമ്പനാട്,അടൂർ,പത്തനംതിട്ട,വടശ്ശേരിക്കര,ളാഹ,എരുമേലി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
അടയ്ക്കുക