തോർ: റാഗ്നറോക്ക്
ഹോളിവുഡ് സൂപ്പർഹീറോ ചിത്രം / From Wikipedia, the free encyclopedia
മാർവൽ കോമിക്സ് കഥാപാത്രം തോറിനെ അടിസ്ഥാനമാക്കി 2017 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് തോർ: റാഗ്നറോക്ക്. മാൽവൽ സ്റ്റുഡിയോ നിർമിച്ച ഈ ചിത്രം വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് വിതരണം ചെയ്തു. 2011-ൽ പുറത്തിറങ്ങിയ തോർ, 2013-ൽ പുറത്തിറങ്ങിയ തോർ: ദ ഡാർക്ക് വേൾഡ് എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് തോർ: റാഗ്നറോക്ക്. ടായ്ക വൈറ്റിറ്റി സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് എറിക് പിയേഴ്സൺ, ക്രെയ്ഗ് കൈയ്ൽ, ക്രിസ്റ്റഫർ യോസ്റ്റ് എന്നിവർ ചേർന്നാണ്. ക്രിസ് ഹെംസ്വർത്ത്, ടോം ഹിഡിൽസ്റ്റൺ, കേറ്റ് ബ്ലാൻചെറ്റ്, ഇഡ്രിസാ എൽബ, ജെഫ് ഗോൾഡ്ബ്ലം, ടെസ്സ തോംസൺ, കാൾ അർബൻ, മാർക്ക് റഫലൊ, ആന്റണി ഹോപ്കിൻസ്. തുടങ്ങിയവർ അഭിനയിച്ചു.
Thor: Ragnarok | |
---|---|
![]() Theatrical release poster | |
സംവിധാനം | Taika Waititi |
നിർമ്മാണം | Kevin Feige |
തിരക്കഥ |
|
ആസ്പദമാക്കിയത് | Thor by
|
അഭിനേതാക്കൾ |
|
സംഗീതം | Mark Mothersbaugh |
ഛായാഗ്രഹണം | Javier Aguirresarobe |
ചിത്രസംയോജനം |
|
സ്റ്റുഡിയോ | Marvel Studios |
വിതരണം | Walt Disney Studios Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $180 million[1] |
സമയദൈർഘ്യം | 130 minutes |
ആകെ | $847.3 million[1] |
മൂന്നാമത്തെ തോർ ചിത്രം 2014 ജനുവരിയിൽ സ്ഥിരീകരിച്ചു [2]. ഹെംസ്വർത്തിന്റെയും ഹിഡിൽസ്റ്റണിന്റെയും പങ്കാളിത്തം ഒക്ടോബറിൽ പ്രഖ്യാപിക്കപ്പെട്ടു.[3] തോർ: ദ ഡാർക്ക് വേൾഡ് സംവിധാനം ചെയ്ത അലൻ ടെയ്ലർ ഈ ചിത്രം സംവിധാനം ചെയ്യാൻ താൽപര്യം കാണിക്കാത്തതിനാൽ ടായ്ക വൈറ്റിറ്റി ആ ചുമതല ഏറ്റെടുത്തു[4]. മുൻ മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രങ്ങളിലെ പോലെ ഹൾക്കിന്റെ വേഷം മാർക്ക് റഫലൊ തുടർന്നു.[5] ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം ഓസ്ട്രേലിയയിലെ ബ്രിസ്ബൻ, സിഡ്നി എന്നിവിടങ്ങളിൽ നടന്നു.
ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം 2017 ഒക്റ്റോബർ 10 ന് ലോസ് ആഞ്ചലസിൽ നടന്നു. ഈ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. നിരവധി നിരൂപകർ ഈ ചിത്രത്തെ തോർ ചലച്ചിത്ര പരമ്പരയിലെ ഏറ്റവും മികച്ച ചിത്രമായി പ്രഖ്യാപിച്ചു. വെയിറ്റിറ്റിയുടെ സംവിധാനം, അഭിനയ പ്രകടനങ്ങൾ, ആക്ഷൻ ശ്രേണികൾ, സൗണ്ട് ട്രാക്ക്, ഹാസ്യം എന്നിവ പ്രശംസ നേടി. 847 മില്യൺ ഡോളർ നേടി, ഈ ചിത്രം തോർ പരമ്പരയിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന സിനിമയും 2017 ലെ എട്ടാമത്തെ ഏറ്റവുമധികം വരുമാനം സിനിമയുമായി.