![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4f/Cate_Blanchett_2011.jpg/640px-Cate_Blanchett_2011.jpg&w=640&q=50)
കേറ്റ് ബ്ലാൻചെറ്റ്
ഓസ്ട്രേലിയൻ നടി / From Wikipedia, the free encyclopedia
ഒരു ഓസ്ട്രേലിയൻ ചലച്ചിത്രനടിയാണ് കാതറീൻ എലീസ് "കേറ്റ്" ബ്ലാൻചെറ്റ്(ജനനം:14 മേയ് 1969). മൂന്ന് ബാഫ്റ്റ, മൂന്ന് ഗോൾഡൻ ഗ്ലോബും രണ്ട് ഓസ്കാർ അവാർഡുകളുമടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ബ്ലൂ ജാസ്മിൻ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഓസ്കാർ പുരസ്കാരം.[2]
കേറ്റ് ബ്ലാൻചെറ്റ് | |
---|---|
![]() കേറ്റ് ബ്ലാൻചെറ്റ്, സിഡ്നി ചലച്ചിത്രോൽസവത്തിൽ, 2011 | |
ജനനം | കാതറീൻ എലീസ് ബ്ലാൻചെറ്റ് (1969-05-14) 14 മേയ് 1969 (55 വയസ്സ്)[1] മെൽബൺ, ഓസ്ട്രേലിയ |
തൊഴിൽ | നടി |
സജീവ കാലം | 1992–തുടരുന്നു |
ജീവിതപങ്കാളി(കൾ) | ആൻഡ്രൂ അപ്റ്റൺ (m. 1997) |
കുട്ടികൾ | 3 |
ശേഖർ കപൂർ സംവിധാനം ചെയ്ത എലിസബത്ത് എന്ന ചിത്രത്തിൽ എലിസബത്ത് രാജ്ഞിയുടെ വേഷം ചെയ്തതിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടി. മികച്ച നടിക്കുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും അക്കാഡമി അവാർഡ് നാമനിർദ്ദേശവും ഈ ചിത്രത്തിലൂടെ ലഭിച്ചു. പീറ്റർ ജാക്ക്സൺ സംവിധാനം ചെയ്ത ദി ലോർഡ് ഓഫ് ദ റിംഗ്സ് ചലച്ചിത്ര പരമ്പരയിൽ (2001-2003) ലേഡി ഗലാഡ്രിയേൽ എന്ന എൽഫ് ആയി അഭിനയിച്ചു. 2004-ൽ മാർട്ടിൻ സ്കോർസീസിന്റെ ഏവിയേറ്റർ എന്ന ചിത്രത്തിൽ കാതറീൻ ഹെപ്ബേണിന്റെ വേഷം ചെയ്തു. ഈ ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്ക്കാർ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിക്കുകയുണ്ടായി. 2013-ൽ ബ്ലൂ ജാസ്മിൻ എന്ന വൂഡി അലെൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങൾ നേടി. 2013-ൽ ബ്ലൂ ജാസ്മിൻ എന്ന വൂഡി അലെൻ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാർ അവാർഡും നേടി.
2012 മാർച്ച് 30-ന് ഫ്രഞ്ച് സർക്കാർ ഷെവലിയർ പട്ടം നൽകി ആദരിച്ചു.