താജിക്
From Wikipedia, the free encyclopedia
മദ്ധ്യേഷ്യയിലെ ഇറാനിയൻ പാരമ്പര്യമുള്ള പേർഷ്യൻ ഭാഷികളായ ഒരു ജനവിഭാഗമാണ് താജിക്കുകൾ (تاجيک Tājīk; Тоҷик). [14] ഈ ജനതയുടെ പരമ്പരാഗതവാസസ്ഥലം, ഇന്നത്തെ അഫ്ഗാനിസ്താൻ, താജികിസ്താൻ, തെക്കൻ ഉസ്ബെക്കിസ്താൻ എന്നിവയാണ്. താജിക്കുകളിൽ ഒരു ചെറിയ വിഭാഗം ഇന്ന് ഇറാനിലും പാകിസ്താനിലും ജീവിക്കുന്നുണ്ടെങ്കിലും ഇവരിൽ കൂടുതലും അഫ്ഗാനിസ്താനിൽ നിന്നുള്ള അഭയാർത്ഥികളാണ്.[15] ഭാഷയിലും സംസ്കാരത്തിലും ചരിത്രത്തിലും, താജിക്കുകൾ, ഇറാനിലെ പേർഷ്യൻ ഭാഷികളോട് വളരെ സാമീപ്യം പുലർത്തുന്നു. അഫ്ഗാനിസ്താനിലെ മറ്റു ജനവിഭാഗക്കാരെപ്പോലെ ഇവർ നാടോടികളല്ല എന്നതാണ് പ്രധാന പ്രത്യേകത. ഇവരുടെ ഉൽഭവവും, ചരിത്രവും അജ്ഞാതമാണെങ്കിലും പ്രദേശത്തെ പുരാതനപേർഷ്യൻ ജനവിഭാഗമായിരിക്കാം ഇവർ എന്നു കരുതുന്നു. [16] എന്നാൽ ഇറാനിയരുടേയും മംഗോളിയരുടേയും സങ്കരവംശമാണ് താജിക്കുകളുടേത് എന്നും വാദമുണ്ട്.[17]
Total population | |
---|---|
ഏതാണ്ട് 2 കോടി | |
Regions with significant populations | |
![]() (വിവിധ കണക്കുകളനുസരിച്ച്) | 6,900,000 7,900,000[1] [2] |
![]() | 6,000,000[3] |
![]() (suggestive estimates) | 1,400,000 7-9,000,000[4] [5] |
![]() | 1,220,000[6] |
![]() | 500,000[7] |
![]() | 120,000[8] |
![]() | 90,000[9] |
![]() | 87,000[അവലംബം ആവശ്യമാണ്] |
![]() | 52,000[10] |
![]() | 47,500[11] |
![]() | 41,028 [12] |
![]() | 15,870 [13] |
Languages | |
പേർഷ്യൻ ദാരി, താജികി എന്നീ വകഭേദങ്ങൾ | |
Religion | |
ഇസ്ലാം - ഭൂരിപക്ഷവും സുന്നികൾ (ഹനഫി, ഷിയ, ഇസ്മായീലി വിഭാഗങ്ങൾ ന്യൂനപക്ഷം) |
താജിക് എന്ന് അറിയപ്പെടുകയും കിഴക്കൻ ഇറാനിയൻ ഭാഷകൾ സംസാരിക്കുന്നുവെങ്കിലും ചൈനയിലെ താജിക്കുകൾ പേർഷ്യൻ താജിക്കുകളിൽ നിന്നും വ്യത്യസ്തരാണ്.[18][19]