രാസസംയുക്തം From Wikipedia, the free encyclopedia
ഒരു പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ (Testosterone). ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്. പുരുഷന്മാരിൽ ഏറെ പ്രവർത്തനക്ഷമമായ ഈ ലൈംഗിക ഹോർമോണിന്റെ പ്രധാന ഉറവിടം വൃഷണമാണ്. ശുക്ലജനക നാളികൾക്കിടയിലുള്ള അന്തരാള കോശങ്ങളാണ് ഈ ഹോർമോണുകൾ സ്രവിക്കുന്നത്. സ്ത്രീകളിലും ചെറിയ അളവിൽ ഈ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അണ്ഡാശയം (ഓവറി), അഡ്രീനൽ കോർട്ടക്സ് എന്നിവിടങ്ങളിൽ നിന്നാണ് ഈ ഹോർമോൺ സ്ത്രീകളിൽ ഉത്പാദിപ്പിക്കുന്നത്. ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം അന്തരാള കോശ ഉത്തേജക ഹോർമോൺ എന്ന പിറ്റ്യൂട്ടറി ഹോർമോൺ ആണ് നിയന്ത്രിക്കുന്നത്. അസറ്റിക് അമ്ളവും മറ്റു ലഘു തന്മാത്രകളും ചേർന്ന് കോളസ്റ്റിറോളും അതിൽനിന്ന് ടെസ്റ്റോസ്റ്റിറോണും വൃഷണത്തിൽ ഉത്പാദിക്കപ്പെടുന്നു. 19 കാർബൺ അണുക്കളടങ്ങുന്ന ഒരു സ്റ്റിറോയിഡാണ് ടെസ്റ്റോസ്റ്റിറോൺ. പുരുഷന്മാരിൽ ഏകദേശം 30 വയസിന് ശേഷം വർഷംതോറും ഒരു ശതമാനം വച്ചു ഈ ഹോർമോണിന്റെ ഉത്പാദനം കുറയാറുണ്ട്. അതുകൊണ്ട് തന്നെ മധ്യവയസ് പിന്നിട്ടവരിൽ ഈ ഹോർമോണിന്റെ ഉത്പാദനം കുറയാറുണ്ട്. 'പുരുഷ ആർത്തവവിരാമം അഥവാ ആൻഡ്രോപോസ്' എന്ന വാക്ക് ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവിൽ ഉള്ള ഗണ്യമായ കുറവിനെ സൂചിപ്പിക്കുന്നു. മദ്യവയസ്ക്കരായ സ്ത്രീകളിൽ ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തോട് കൂടി ഈസ്ട്രജൻ ഹോർമോൺ പോലെ തന്നെ ഓവറിയിൽ നിന്നുള്ള ടെസ്റ്റോസ്റ്റിറോണ് ഉത്പാദനം കുറയാറുണ്ട്. പതിവായ ശാരീരിക വ്യായാമം, പോഷക സമൃദ്ധമായ ആഹാരം, ശരിയായ ഉറക്കം (7/8 മണിക്കൂർ ഉറക്കം) എന്നിവ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ ഉത്പാദനം കാര്യക്ഷമമായി നിലനിർത്താൻ സഹായിക്കുന്നു.[2]
Clinical data | |
---|---|
Trade names | Androderm, Delatestryl |
AHFS/Drugs.com | Monograph |
Pregnancy category |
|
Routes of administration | Intramuscular injection, transdermal (cream, gel, or patch), sub-'Q' pellet |
ATC code |
|
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | low (due to extensive first pass metabolism) |
Metabolism | Liver, Testis and Prostate |
Elimination half-life | 2–4 hours |
Excretion | Urine (90%), feces (6%) |
Identifiers | |
IUPAC name
| |
CAS Number |
|
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.000.336 |
Chemical and physical data | |
Formula | C19H28O2 |
Molar mass | 288.42 g·mol−1 |
3D model (JSmol) | |
Specific rotation | +110,2° |
Melting point | 155 °C (311 °F) |
SMILES
| |
| |
(what is this?) (verify) |
ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിന് ആവശ്യമായ എൻസൈം ഭ്രൂണാവസ്ഥയിൽ തന്നെ കാണപ്പെടുന്നു. ഗർഭാവസ്ഥയിൽ 7-നും 12-നും ഇടയ്ക്കുള്ള ആഴ്ചകളിൽ, ലിംഗവ്യത്യാസമില്ലാത്ത ഭ്രൂണത്തിനെ ഇത് ആൺ ശിശുവായി മാറ്റുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനഫലമായി ആൺ ശിശുവിൽ പുരുഷാവയവങ്ങൾ വളരുന്നു. ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ ആയി അന്തരാളകോശങ്ങൾ ചുരുങ്ങുന്നു. പിന്നീട് കൗമാരദശയിലാണ് ഈ കോശങ്ങൾ വീണ്ടും വളർച്ച പ്രാപിക്കുന്നത്. ശൈശവാവസ്ഥയിൽതന്നെ രക്തത്തിൽ പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ കാണാറുണ്ടെങ്കിലും വൃഷണ സ്രാവം യൗവനാരംഭത്തിലാണ് ഉണ്ടാവുന്നത്. പ്രാരംഭ ദശയിലെ വൃഷണസ്രാവം പ്രായപൂർത്തിയായവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. ടെസ്റ്റോസ്റ്റിറോണിനെക്കാൾ ആൻഡ്രോസ്റ്റിനോഡൈയോൺ ആണ് ആദ്യം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്. വളർച്ചയെ സഹായിക്കുന്ന ഒരു ഹോർമോണാണിത്. കൗമാരപ്രായക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സിങ്ക്, വിറ്റാമിൻ ഡി, മഗ്നീഷ്യം, ഒമെഗാ 3 ഫാറ്റി ആസിഡ്, ബോറോൺ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി മൂലകങ്ങൾ, സെലിനിയം, പ്രോടീൻ (മാംസ്യം) തുടങ്ങിയ പോഷകങ്ങൾ ടെസ്റ്റൊസ്റ്റിറോൺ ഉത്പാദനത്തിന് അത്യാവശ്യമാണ്.[3][4]
മധ്യവയസിനോട് അടുക്കുംതോറും പുരുഷ ഹോർമോണുകളുടെ ഉത്പാദനം കുറയുന്നതായി കാണപ്പെടുന്നു. ഏതാണ്ട് 30 വയസ് പിന്നിടുന്നതോടുകൂടി ഒരു ശതമാനം വച്ചു കുറഞ്ഞു തുടങ്ങുന്ന ഈ ഹോർമോൺ ഏതാണ്ട് 55 വയസ് മുതൽ കാര്യമായ രീതിയിൽ കുറയാനിടയുണ്ട്. ഇതിനെ 'പുരുഷന്മാരിലെ ആർത്തവവിരാമം അഥവാ ആൻഡ്രോപോസ്' എന്നു വിളിക്കുന്നു. ഏകദേശം പത്ത് ശതമാനം പുരുഷന്മാരിൽ 40 വയസ് പിന്നിടുമ്പോൾ തന്നെ ഈ അവസ്ഥ കാണപ്പെടുന്നു. പലപ്പോഴും അറുപത് വയസ് എത്തുന്നതോടുകൂടി ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം ചെറുപ്പത്തിലേ അപേക്ഷിച്ചു പകുതിയായി കുറയാറുണ്ട്. തന്മൂലം ക്ഷീണം, മാനസിക പ്രശ്നങ്ങൾ, എല്ലുകൾക്ക് ബലക്കുറവ്, പേശീ നഷ്ടം, ലൈംഗിക താൽപര്യക്കുറവ്, ലിംഗ ഉദ്ധാരണക്കുറവ്, ബീജോത്പാദനക്കുറവ്, ലിംഗം ചുരുങ്ങൽ, കക്ഷം, ഗുഹ്യഭാഗം എന്നിവിടങ്ങളിൽ രോമവളർച്ചക്കുറവ്, ചില രോഗങ്ങൾ എന്നിവ അനുഭവപ്പെടാം. അനാരോഗ്യകരമായ ജീവിതശൈലി ഈ ഹോർമോണിന്റെ അളവ് കുറയുന്നതിന് ഒരു പ്രധാന കാരണമാണ്. അതായത് ശാരീരിക വ്യായാമക്കുറവ്, പോഷകാഹാരക്കുറവ്, മധുരം, എണ്ണ, കൊഴുപ്പ്, ഉപ്പ്, അന്നജം എന്നിവ അമിതമായടങ്ങിയ ഭക്ഷണം, പ്രമേഹം, അമിത കൊളസ്ട്രോൾ, രക്താതിമർദ്ദം, മാനസിക സമ്മർദ്ദം, അമിത ജോലിഭാരം, ഉറക്കക്കുറവ്, ജനതികവും പാരമ്പര്യവുമായ ഘടകങ്ങൾ, പുകവലി, അതിമദ്യപാനം തുടങ്ങിയവ ശരീരത്തിലെ പുരുഷ ഹോർമോണുകളുടെ ഉത്പാദനത്തെ കുറക്കുന്ന ഘടകങ്ങളാണ്[5].
ആഹാരത്തിലെ നൈട്രജൻ ശരീരത്തിനുള്ളിൽ നിലനിർത്തി പേശികളിലെ മാംസ്യമാക്കി മാറ്റാൻ ടെസ്റ്റോസ്റ്റിറോൺ സഹായകമാണ്. പുരുഷന്മാരുടെ വർധിച്ച പേശിബലത്തിന് നിദാനം ഇതാണ്.
യൗവനാരാംഭത്തോടെ ശിശ്നം, വൃഷണസഞ്ചി, പുരുഷ ഉപഗ്രന്ഥികളായ ശയാനം, ശുക്ലാശയം എന്നിവയുടെ വളർച്ചയ്ക്കും വികാസത്തിനും കാരണം ടെസ്റ്റോസ്റ്റിറോൺ ആണ്.
ശുക്ലാണു ഉത്പാദനത്തിന് ആവശ്യമായ വിധത്തിൽ വൃഷണസഞ്ചിയുടെ താപം നിയന്ത്രിക്കുന്നതും ഈ ഹോർമോണാണ്. പുരുഷ ഉപഗ്രന്ഥികളിൽ വച്ച് ശുക്ല ഘടകങ്ങളായ ഫ്രക്ടോസ്, സിട്രിക് അമ്ലം എന്നിവ സംശ്ലേഷണം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനഫലമായാണ്. വൃഷണച്ഛേദം മൂലം ശയാനം, ശുക്ളാശയം എന്നീ ഉപഗ്രന്ഥികളുടെ ശക്തി നശിക്കുന്നതിനുള്ള കാരണം ഇതാണ്. ശുക്ലാണു ഉത്പാദനത്തിന് ടെസ്റ്റോസ്റ്റിറോൺ കൂടിയേ കഴിയൂ.
ലൈംഗികതയിലും ഇതിന് പ്രധാന പങ്കുണ്ട്, പ്രത്യേകിച്ച് ലൈംഗികതാല്പര്യം, ലിംഗോദ്ധാരണം, രതിമൂർച്ഛ എന്നിവയ്ക്ക് ഈ ഹോർമോൺ അത്യാവശ്യമാണ്. സ്ത്രീകളിലും ലൈംഗിക താല്പര്യം ഉണ്ടാകുന്നതിൽ ഈ ഹോർമോണിനു സവിശേഷ സ്ഥാനമുണ്ട്.
പുരുഷന്മാരിൽ നല്ല മാനസികാവസ്ഥ, ഊർജസ്വലത, ആരോഗ്യം, ആകാരഭംഗി എന്നിവ ഉണ്ടാക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു.
ശരീരത്തിലെ രോമവളർച്ച, വിശേഷിച്ചു ഗുഹ്യരോമം, കക്ഷരോമം തുടങ്ങിയവ ; കൂടാതെ ശബ്ദം എന്നീ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം മൂലമാണുണ്ടാകുന്നത്.
വർധിച്ച അളവിൽ ടെസ്റ്റോസ്റ്റിറോൺ ഉണ്ടാവുകയാണെങ്കിൽ പിറ്റ്യൂട്ടറി ഗോണാഡോട്രോഫിൻ ഹോർമോണുകളുടെ ഉത്പാദനം തടസ്സപ്പെടാനും അതുവഴി ശുക്ലാണു ഉത്പാദനം നിലയ്ക്കാനും ഇടയുണ്ട്.[6]
അവ മിക്കവാറും താഴെ പറയുന്ന രീതിയിലാവും ശരീരത്തിൽ പ്രകടമാവുന്നത്.
പ്രായം വർധിക്കുന്നത് അനുസരിച്ച് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ നില കുറഞ്ഞുവരും. പുരുഷന്മാരിൽ മുപ്പത് വയസിന് ശേഷം വർഷം തോറും ഏതാണ്ട് ഒരു ശതമാനം വീതം കുറയുന്ന ഈ ഹോർമോൺ ഏതാണ്ട് അറുപത് വയസോടുകൂടി പകുതിയിലേറെ കുറയുന്നു. എന്നാൽ, ഇത് എല്ലാവരിലും ഒരുപോലെ ആയിരിക്കണമെന്നില്ല. പ്രമേഹം, അമിത കൊളെസ്ട്രോൾ, ഹൃദ്രോഗം, ഉയർന്ന രക്താദിസമ്മർദ്ദം, അമിതഭാരം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഇതിനൊരു പ്രധാന കാരണമാണ്. ശാരീരിക അധ്വാനക്കുറവ്, വ്യായാമക്കുറവ്, കുടവയർ, മാനസിക സമ്മർദ്ദം എന്നിവ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കുറയാൻ ഇടയാക്കുന്നു. അന്നജം, കൊഴുപ്പ്, എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ അമിതമായടങ്ങിയ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മുട്ട, മാംസ്യം അഥവാ പ്രോടീൻ എന്നിവയുടെ ഉപയോഗക്കുറവ് എന്നിവ ഈ ഹോർമോൺ കുറയാൻ കാരണമാണ്. അതിമദ്യപാനം, പുകവലി എന്നിവ പുരുഷ ഹോർമോൺ അളവ് ചെറുപ്പത്തിലേ കുറയ്ക്കുന്നു.
ദീർഘകാലം രോഗബാധിരായിരിക്കുന്നതും പിരിമുറുക്കവും മറ്റും ടെസ്റ്റോസ്റ്റിറോൺ നില കുറയാനുള്ള കാരണമായേക്കാമെങ്കിലും മിക്കപ്പോഴും ഇതിനുള്ള ശരിയായ കാരണം വ്യക്തമായിരിക്കില്ല .
കൃത്യമായ വ്യായാമം, പോഷക സമൃദ്ധമായ ആഹാരം, പുകവലി, മദ്യപാനം തുടങ്ങിയ ലഹരികൾ ഒഴിവാക്കൽ, മാനസിക സമ്മർദ്ദം ഒഴിവാക്കുക, ഉല്ലാസ വേളകൾ കണ്ടെത്തുക, ശരിയായ ചികിത്സ തുടങ്ങിയവ പുരുഷ ഹോർമോൺ അളവ് നിലനിർത്താനോ അല്ലെങ്കിൽ ആൻഡ്രോപോസ് എന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാനോ ചെറുക്കുവാനോ സഹായിക്കും.
സിങ്ക്, വിറ്റാമിൻ ഡി, മഗ്നീഷ്യം, ഒമെഗാ 3 ഫാറ്റി ആസിഡ്, ബോറോൺ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി മൂലകങ്ങൾ, സെലിനിയം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ടെസ്റ്റൊസ്റ്റിറോൺ ഉത്പാദനത്തിന് അത്യാവശ്യമാണ്. ഇത് പുരുഷന്മാരുടെ ആരോഗ്യത്തിനും ആവശ്യമാണ്. അതിനാൽ മേല്പറഞ്ഞ പോഷകങ്ങൾ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ പ്രത്യേകം തെരെഞ്ഞെടുത്തു കഴിക്കേണ്ടത് ടെസ്റ്റോസ്റ്റിറോൺ സന്തുലിതാവസ്ഥ നിലനിർത്താൻ അത്യാവശ്യമാണ് എന്ന് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, പരിപ്പുവര്ഗങ്ങൾ, കടൽ മത്സ്യങ്ങൾ, കക്ക അല്ലെങ്കിൽ ചിപ്പി വർഗ്ഗങ്ങൾ, മുട്ട, ഇരുണ്ട ചോക്ലേറ്റ് അല്ലെങ്കിൽ കൊക്കോ, കോഴിയിറച്ചി തുടങ്ങിയവ മേല്പറഞ്ഞ പോഷകങ്ങളുടെ നല്ല ശ്രോതസാണ്. പ്രത്യേകിച്ച് ബദാം, പിസ്ത, നിലക്കടല അഥവാ കപ്പലണ്ടി, കശുവണ്ടി, വാഴപ്പഴം, മാതാളം, അവക്കാഡോ, ഓറഞ്ച്, പപ്പായ, കൈതച്ചക്ക, ചീര, മുരിങ്ങയില, മുരിങ്ങക്കായ, മുട്ടയുടെ മഞ്ഞക്കരു, എള്ള് തുടങ്ങിയവ സൂക്ഷ്മ മൂലകങ്ങളായ പോഷകങ്ങളുടെ ഉറവിടമാണ്. ഇവ ടെസ്റ്റോസ്റ്റിരോൺ ഉത്പാദനം മെച്ചപ്പെടാൻ സഹായിക്കുന്നു.
ജിംനേഷ്യത്തിലെ ഭാരം ഉപയോഗിച്ച് കൊണ്ടുള്ള വ്യായാമങ്ങൾ ടെസ്റ്റൊസ്റ്റിറോൺ അളവ് നിലനിർത്താൻ ഏറെ ഉപയുക്തമാണ് എന്ന് പറയപ്പെടുന്നു.[8][9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.