ചേർത്തല
ആലപ്പുഴ ജില്ലയിലെ വടക്കേ ഭാഗത്തുള്ള ഒരു പട്ടണം / From Wikipedia, the free encyclopedia
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്.
ഈ ലേഖനം ചേർത്തല എന്ന സ്ഥലത്തെക്കുറിച്ചുള്ളതാണ്. ചേർത്തല ആസ്ഥാനമായ താലൂക്കിനെക്കുറിച്ചറിയാൻ ചേർത്തല താലൂക്ക് എന്ന താൾ കാണുക.
ചേർത്തല | |
അപരനാമം: കരപ്പുറം | |
9.686806°N 76.336355°E / 9.686806; 76.336355 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
ഭരണസ്ഥാപനം(ങ്ങൾ) | ചേർത്തല മുനിസിപ്പാലിറ്റി |
' | |
' | |
' | |
വിസ്തീർണ്ണം | 187.43ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 3,02,194[1] |
ജനസാന്ദ്രത | 1612/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
688524 +91 478 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വയലാർ രക്തസാക്ഷി മണ്ഡപം, വേമ്പനാട് കായൽ, പാതിരാമണൽ ദ്വീപ്,അർത്തുങ്കൽ ബസലിക്ക, സെന്റ്. മേരീസ് ഫൊറോന പള്ളി തങ്കി , ചേർത്തല ശ്രീ കാർത്യായിനിദേവി ക്ഷേത്രം, വാരണാടു ദേവീക്ഷേത്രം, അന്ധകാരനഴി ബീച്ച് |