ആലപ്പുഴ
കേരളത്തിലെ ഒരു നഗരവും ജില്ലാതലസ്ഥാനവും / From Wikipedia, the free encyclopedia
മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. [1] മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. [2][3] 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു[4].
- ഇതേ പേരിലുള്ള ജില്ലയ്ക്ക്, ദയവായി ആലപ്പുഴ ജില്ല കാണുക.
വസ്തുതകൾ ആലപ്പുഴ, Country ...
ആലപ്പുഴ | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
Nickname(s): "കിഴക്കിന്റെ വെനീസ്" | |||||||||
Country | ഇന്ത്യ | ||||||||
സംസ്ഥാനം | Kerala | ||||||||
പ്രദേശം | മധ്യ തിരുവിതാംകൂർ | ||||||||
ജില്ല | ആലപ്പുഴ ജില്ല | ||||||||
സ്ഥാപകൻ | രാജ കേശവദാസ് | ||||||||
• മുനിസിപ്പൽ ചെയർമാൻ | സൗമ്യാ രാജ് | ||||||||
• ആകെ | 46.18 ച.കി.മീ.(17.83 ച മൈ) | ||||||||
•റാങ്ക് | 14 | ||||||||
ഉയരം | 11 മീ(36 അടി) | ||||||||
(2011) | |||||||||
• ആകെ | 174,164 | ||||||||
• റാങ്ക് | 6th | ||||||||
• ജനസാന്ദ്രത | 4,466/ച.കി.മീ.(11,570/ച മൈ) | ||||||||
• Official | മലയാളം, ഇംഗ്ലീഷ് | ||||||||
സമയമേഖല | UTC+5:30 (IST) | ||||||||
PIN | 688001 | ||||||||
Telephone code | 0477 | ||||||||
വാഹന റെജിസ്ട്രേഷൻ | KL-04 | ||||||||
Sex ratio | 1079 ♂/♀ | ||||||||
വെബ്സൈറ്റ് | alappuzha |
അടയ്ക്കുക