ചിക്കാഗോഫ് ദ്വീപ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ചിക്കാഗോഫ് ദ്വീപ് (Russian: Остров Чичагова), അല്ലെങ്കിൽ ഷീ കാക്സ്, അലാസ്ക പാൻഹാൻഡിലിൽ അലക്സാണ്ടർ ദ്വീപസമൂഹത്തിലുൾപ്പെട്ട ഒരു ദ്വീപാണ്. 75 മൈൽ (121 കി.മീ) നീളവും 50 മൈൽ (80 കി.മീ) വീതിയുമുള്ള ഇത് ഏകദേശം 2,048.61 ചതുരശ്ര മൈൽ (5,305.9 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയോടെ അമേരിക്കൻ ഐക്യനാടുകളിലെ അഞ്ചാമത്തെ വലിയ ദ്വീപും ലോകത്തിലെ 109-ാമത്തെ വലിയ ദ്വീപുമായി മാറുന്നു. ഇതിൻ്റെ തീരപ്രദേശം ഏകദേശം 742 മൈൽ വിസ്തൃതിയുള്ളതാണ്.[1] 2000 ൽ നടന്ന ഒരു സെൻസസ് രേഖയിൽ ഇവിടുത്തെ ജനസംഖ്യ 1,342 ആയിരുന്നു. അലാസ്കയിലെ എബിസി ദ്വീപുകളിലൊന്നാണിത്. ഭൂമിയിലെ ഏത് സ്ഥലമെടുത്താലും ഒരു ചതുരശ്ര മൈലിന് ഏറ്റവും കൂടുതൽ കരടികൾ ഉള്ളത് ചിക്കാഗോഫ് ദ്വീപിൽ മാത്രമാണ്.[2][3]
Native name: ഷീ കാക്സ് | |
---|---|
Geography | |
Location | ABC islands of Alaska |
Coordinates | 57°52′25″N 135°46′35″W |
Archipelago | അലക്സാണ്ടർ ദ്വീപസമൂഹം |
Area | 2,048.61 ച മൈ (5,305.9 കി.m2) |
Length | 75 mi (121 km) |
Width | 50 mi (80 km) |
Highest elevation | 3,909 ft (1,191.5 m) |
Administration | |
State | അലാസ്ക |
Borough/Census Area | Hoonah-Angoon Census Area and Sitka City and Borough |
Demographics | |
Population | 1342 (2000) |
Pop. density | 0.25 /km2 (0.65 /sq mi) |
Native name: ഷീ കാക്സ് | |
---|---|
Geography | |
Location | ABC islands of Alaska |
Coordinates | 57°52′25″N 135°46′35″W |
Archipelago | അലക്സാണ്ടർ ദ്വീപസമൂഹം |
Area | 2,048.61 sq mi (5,305.9 km2) |
Length | 75 mi (121 km) |
Width | 50 mi (80 km) |
Highest elevation | 3,909 ft (1,191.5 m) |
Administration | |
State | അലാസ്ക |
Borough/Census Area | Hoonah-Angoon Census Area and Sitka City and Borough |
Demographics | |
Population | 1342 (2000) |
Pop. density | 0.25 /km2 (0.65 /sq mi) |
ബാരനോഫ് ദ്വീപിൻ്റെ നേരേ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചിക്കാഗോഫ് ദ്വീപിനെ പെറിൽ കടലിടുക്ക് തമ്മിൽ വേർതിരിക്കുന്നു. കിഴക്ക് ചാതം കടലിടുക്ക്, വടക്കുകിഴക്ക് ഐസി കടലിടുക്ക്, വടക്ക് പടിഞ്ഞാറ് ക്രോസ് സൗണ്ട്, പടിഞ്ഞാറ് അലാസ്ക ഉൾക്കടൽ എന്നിവയാണ് ഇതിൻറെ അതിർത്തികൾ.
ഹൂന, പെലിക്കൻ, ടെനക്കീ സ്പ്രിംഗ്സ്, എൽഫിൻ കോവ് എന്നീ സമൂഹങ്ങളെല്ലാം ചിക്കാഗോഫ് ദ്വീപിൻറെ വടക്കൻ ഭാഗത്ത്, ഹൂനാ-അംഗൂൺ സെൻസസ് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിൻ്റെ തെക്കൻ പകുതി നഗരത്തിൻ്റെ വടക്കൻ ഭാഗത്തേയും അതുപോലെതന്നെ സിറ്റ്ക ബറോയേയും ഉൾക്കൊള്ളുന്നു. 2000-ലെ സെൻസസ് പ്രകാരം സിറ്റ്കയുടെ ഈ ഭാഗത്ത് എട്ട് പേർ മാത്രം താമസിക്കുന്നതായേ കണക്കാക്കിയിട്ടുള്ളൂ. ഈ സമൂഹങ്ങളുടെയെല്ലാം പ്രാഥമികമായ സാമ്പത്തിക സ്രോതസ്സുകൾ ചിക്കാഗോഫ് ദ്വീപോ നിന്നോ അല്ലെങ്കിൽ ചുറ്റുമുള്ള ജലാശയങ്ങളോ ആണ്. വാണിജ്യ മത്സ്യബന്ധനം, ഗൈഡഡുകളുടെ പിന്തുണയോടെയുള്ള വേട്ടയാടൽ, ചാർട്ടർ ഫിഷിംഗ്, മരം മുറിക്കൽ എന്നിവയെല്ലാം പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്.
അലാസ്ക ഒരിക്കൽപ്പോലും സന്ദർശിച്ചിട്ടില്ലാത്ത റഷ്യൻ ആർട്ടിക് പര്യവേക്ഷകനായിരുന്ന അഡ്മിറൽ വാസിലി ചിച്ചാഗോവിൻ്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.[4] ദ്വീപ് പൂർണ്ണമായും ടോംഗാസ് ദേശീയ വനത്തിൻ്റെ പരിധിയിലാണ്. പടിഞ്ഞാറൻ തീരപ്രദേശത്തെ വെസ്റ്റ് ചിക്കാഗോഫ്-യാക്കോബി വൈൽഡർനെസ് എന്ന് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.