അലക്സാണ്ടർ ദ്വീപസമൂഹം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അലക്സാണ്ടർ ദ്വീപസമൂഹം (Russian: Архипелаг Александра) വടക്കേ അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തിന് തെക്കുകിഴക്കൻ തീരത്തായി സ്ഥിതി ചെയ്യുന്ന ഏകദേശം 300 മൈൽ (480 കിലോമീറ്റർ) നീളമുള്ള ഒരു ദ്വീപസമൂഹമാണ് (ദ്വീപുകളുടെ കൂട്ടം). ഇതിൽ പസഫിക് സമുദ്രത്തിൽ നിന്ന് കുത്തനെ ഉയർന്ന് ജലത്തിലാണ്ടുകിടക്കുന്ന തീരദേശ പർവതങ്ങളുടെ ഉപരി ഭാഗങ്ങളിലുള്ള ഏകദേശം 1,100 ദ്വീപുകൾ അടങ്ങിയിരിക്കുന്നു. ആഴം കൂടിയ ചാനലുകളും ഫ്യോർഡുകളും ഈ ദ്വീപുകളെ തമ്മിൽ വേർതിരിക്കുന്നതോടൊപ്പം അവയെ പ്രധാന ഭൂപ്രദേശത്ത് നിന്ന് വിഘടിപ്പിക്കുകയും ചെയ്യുന്നു. ക്രമരഹിതവും കുത്തനെയുള്ളതുമായ തീരപ്രദേശങ്ങലും ഇടതൂർന്ന നിത്യഹരിതവും മിതശീതോഷ്ണവുമായ മഴക്കാടുകളുമുള്ള ദ്വീപുകളിലെ മിക്കയിടങ്ങളിലും തോണിയിലോ വിമാനത്തിലോ മാത്രമേ എത്തിച്ചേരാനാകൂ. ഭൂരിഭാഗം ദ്വീപുകളും ടോംഗാസ് ദേശീയ വനത്തിൻ്റെ ഭാഗമാണ്.
Geography | |
---|---|
Location | ശാന്ത സമുദ്രം |
Coordinates | 57°N 134°W |
Administration | |
സംസ്ഥാനം | അലാസ്ക |
Geography | |
---|---|
Location | ശാന്ത സമുദ്രം |
Coordinates | 57°N 134°W |
Administration | |
സംസ്ഥാനം | അലാസ്ക |
ഭൂവിസ്തൃതിയുടെ ക്രമത്തിൽ, ഏറ്റവും വലിയ ദ്വീപുകൾ പ്രിൻസ് ഓഫ് വെയിൽസ് ദ്വീപ്, ചിക്കാഗോഫ് ദ്വീപ്, അഡ്മിറൽറ്റി ദ്വീപ്, ബാരനോഫ് ദ്വീപ്, റെവില്ലഗിഗെഡോ ദ്വീപ്, കുപ്രിയാനോഫ് ദ്വീപ്, കുയു ദ്വീപ്, എറ്റോലിൻ ദ്വീപ്, ഡാൾ ദ്വീപ്, റാങ്കൽ ദ്വീപ്, മിറ്റ്കോഫ് ദ്വീപ്, സാരെംബോ ദ്വീപ്, കോസ്സിയൂസ്കോ ദ്വീപ്, ക്രൂസോഫ് ദ്വീപ്, ആനെറ്റ് ദ്വീപ്, ഗ്രാവിന ദ്വീപ്, യാക്കോബി ദ്വീപ് എന്നിവയാണ്. എല്ലാ ദ്വീപുകളും ദുർഘടവും ഇടതൂർന്ന വനനിരകളുള്ളതും വന്യജീവികളാൽ സമൃദ്ധവുമാണ്.
ടിലിംഗിറ്റ്, കൈഗാനി ഹൈഡ എന്നീ ജനവിഭാഗങ്ങളാണ് ഈ പ്രദേശത്തെ തദ്ദേശീയർ. ആനെറ്റ് ദ്വീപിൽ കാണപ്പെടുന്ന സിംഷിയൻ ജനത യഥാർത്ഥത്തിൽ ഈ പ്രദേശത്തു നിന്നുള്ളവരല്ല, മറിച്ച് 19-ാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ഈ പ്രദേശത്തേക്ക് കുടിയേറിയവരാണ്. റിവില്ലഗിഗെഡോ ദ്വീപിലെ കെച്ചിക്കാനും ബാരനോഫ് ദ്വീപിലെ സിറ്റ്കയുമാണ് ദ്വീപുകളിലെ ഏറ്റവും വലിയ പട്ടണങ്ങൾ. ഈ മേഖലയിലെ ഏറ്റവും വലിയ പട്ടണമായ ജുന്യൂവിലെ ഏറ്റവും ജനസാന്ദ്രമായ അയൽപക്കങ്ങൾ പ്രധാന ഭൂപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും നഗരത്തിൻറെ ഭാഗങ്ങൾ ദ്വീപസമൂഹത്തിൻറെ ഭാഗമായ ഡഗ്ലസ് ദ്വീപിലേയ്ക്കും വ്യാപിച്ചുകിടക്കുന്നു. വിനോദസഞ്ചാരം, മത്സ്യബന്ധനം, മരവ്യവസായം എന്നിവയാണ് ദ്വീപുകളിലെ പ്രധാന വ്യവസായങ്ങൾ.
1741-ൽ ഈ ദ്വീപസമൂഹം സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ വംശജനായ റഷ്യൻ നാവികൻ അലക്സി ചിരിക്കോവ് നോയെസ്, ബേക്കർ ദ്വീപുകൾ (പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിൻറെ പടിഞ്ഞാറൻ തീരത്തുനിന്നകലെ), ബാരനോഫ്, ചിക്കാഗോഫ്, ക്രൂസോഫ്, യാക്കോബി ദ്വീപുകളുടെ തീരങ്ങൾ ദർശിച്ചു.[1] 1774-ൽ ജുവാൻ ജോസ് പെരെസ് ഹെർണാണ്ടസ് ഡാൾ ദ്വീപിൻ്റെ തെക്കൻ തീരം കാണുകയും,[2] തൊട്ടടുത്ത വർഷം ജുവാൻ ഫ്രാൻസിസ്കോ ഡി ലാ ബോഡേഗ വൈ ക്വാഡ്ര പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിലെ ബുക്കാറേലി ഉൾക്കടലിൽ പ്രവേശിക്കുകയുംചെയ്തു.[3] 1792-ൽ ജാസിൻറോ കാമനോ റിവില്ലഗിഗെഡോ ദ്വീപും ഗ്രാവിന ദ്വീപുകളും ദർശിക്കുകയും ക്ലാരൻസ് കടലിടുക്ക് കണ്ടെത്തുകയും ചെയ്തു.[4] ജോർജ്ജ് വാൻകൂവറും അദ്ദേഹത്തിൻറെ ആളുകളും 1793-ലും 1794-ലും ദ്വീപസമൂഹത്തിൽ വിപുലമായ ഒരു സർവേ നടത്തിക്കൊണ്ട്, റെവില്ലഗിഗെഡോയും അഡ്മിറൽറ്റി ദ്വീപുകളും ചുറ്റിക്കറങ്ങുകയും, കുയൂ ദ്വീപ്, ബാരനോഫ്, ചിക്കാഗോഫ് ദ്വീപുകളുടെ കിഴക്ക് വശങ്ങൾ, എറ്റോലിൻ, റാങ്കെൽ, സറെംബോ, മിറ്റ്കോഫ്, കുപ്രിയാനോഫ് ദ്വീപുകൾ എന്നിവയുടെയെല്ലാം വിശദ വിവരങ്ങൾ പ്രമാണത്തിൽ രേഖപ്പെടുത്തുകയും ചെയ്തു.[5] ഒരു ദശാബ്ദത്തിനുള്ളിൽ റഷ്യക്കാർ ചിക്കാഗോഫിനെയും ബാരനോഫ് ദ്വീപുകളെയും വേർതിരിക്കുന്ന പെറിൽ കടലിടുക്ക് കടക്കുകയും തുടർന്നുള്ള ദശകങ്ങളിൽ മറ്റ് പ്രധാന ദ്വീപുകളെ വേർതിരിക്കുന്ന കടലിടുക്കുകളും പാതകളും കണ്ടെത്തുകയും ചെയ്തു. 1844-ലെ ഒരു റഷ്യൻ ചാർട്ടിൽ കുപ്രിയാനോഫ് ദ്വീപ്, മിറ്റ്കോഫ്, എറ്റോലിൻ, റാങ്കൽ, വോറോങ്കോഫ്സ്കി ദ്വീപുകളിൽ നിന്നു വേർപെട്ടും സരെംബോ ദ്വീപുകൾ പരസ്പരം വേർപെട്ടും കിടക്കുന്നതായും കാണിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിൽ ഈ ദ്വീപസമൂഹം മാരിടൈം രോമ വ്യാപാരത്തിൻ്റെ ഒരു കേന്ദ്രമായി അറിയപ്പെട്ടിരുന്നു. 1867-ൽ അലാസ്ക പർച്ചേസിലൂടെ ദ്വീപുകളുടെ നിയന്ത്രണം റഷ്യയിൽ നിന്ന് അമേരിക്കൻ ഐക്യനാടുകളുടെ നിയന്ത്രണത്തിലേയ്ക്ക് എത്തി. ഡൊണാൾഡ് ഓർത്തിൻ്റെ അലാസ്ക സ്ഥലനാമ നിഘണ്ടു (പേജ് 64) അനുസരിച്ച്, 1867-ൽ യു.എസ്. കോസ്റ്റ് ആൻഡ് ജിയോഡെറ്റിക് സർവേയിൽ നിന്നാണ് അലക്സാണ്ടർ ദ്വീപസമൂഹത്തിന് അതിൻ്റെ പേര് ലഭിച്ചത്. റഷ്യയിലെ സാർ അലക്സാണ്ടർ II ൻ്റെ പേരാണ് ഈ ദ്വീപ് ശൃംഖലയ്ക്ക് നൽകിയിരിക്കുന്നത്.[6] 1860-ലെ റഷ്യൻ അമേരിക്കയുടെ (അലാസ്ക) ഭൂപടത്തിൽ, ദ്വീപസമൂഹത്തെ കിംഗ് ജോർജ്ജ് മൂന്നാമൻ ദ്വീപസമൂഹം എന്ന് വിളിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.