അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
അലാസ്ക(/əˈlæskə/ ⓘ) അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാം സംസ്ഥാനമാണ്. രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറെ അറ്റത്തായി ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനവും ഇതു തന്നെ. എന്നാൽ ജനവാസ്യയോഗ്യമായ പ്രദേശങ്ങൾ കുറവായതിനാൽ ജനസംഖ്യയനുസരിച്ച് നാൽപ്പത്തിയേഴാം സ്ഥാനമേ ഇതിനുള്ളൂ. അമേരിക്കയുടെ പ്രധാന ഭൂപ്രദേശത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യപ്രദേശത്തു നിന്നും 800 കിലോമീറ്ററോളം അകലെയാണ് അലാസ്കയുടെ സ്ഥാനം. അമേരിക്കയേക്കാൾ ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ സാമീപ്യം കാനഡയോടും റഷ്യയോടുമാണ്. മുഴുവൻ ഐക്യനാടുകളുടേയും ഏകദേശം അഞ്ചിലൊന്നു വരും അലാസ്ക സംസ്ഥാനത്തിൻറെ മാത്രം വ്യാസം. ഏതാണ്ട് ടെക്സാസിനേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്.
സ്റ്റേറ്റ് ഓഫ് അലാസ്ക | |||||
| |||||
വിളിപ്പേരുകൾ: The Last Frontier (official), പാതിരാസൂര്യന്റെ നാട് | |||||
ആപ്തവാക്യം: North to the Future | |||||
ദേശീയഗാനം: അലാസ്കയുടെ പതാക | |||||
ഔദ്യോഗികഭാഷകൾ | ഇല്ല[1][2] | ||||
സംസാരഭാഷകൾ | ഇംഗ്ലീഷ് 89.7% തദ്ദേശീയം (എസ്കിമോ-അലിയുറ്റ്, നാ-ഡെനെ ഭാഷകൾ) 5.2% സ്പാനിഷ് 2.9% | ||||
നാട്ടുകാരുടെ വിളിപ്പേര് | അലാസ്കൻ | ||||
തലസ്ഥാനം | ജുന്യൂ | ||||
ഏറ്റവും വലിയ നഗരം | ആങ്കറേജ് | ||||
വിസ്തീർണ്ണം | യു.എസിൽ 1st സ്ഥാനം | ||||
- മൊത്തം | 663,268 ച. മൈൽ (1,717,854 ച.കി.മീ.) | ||||
- വീതി | 2,261 മൈൽ (3,639 കി.മീ.) | ||||
- നീളം | 1,420 മൈൽ (2,285 കി.മീ.) | ||||
- % വെള്ളം | 13.77 | ||||
- അക്ഷാംശം | 51°20'N to 71°50'N | ||||
- രേഖാംശം | 130°W to 172°E | ||||
ജനസംഖ്യ | യു.എസിൽ 47th സ്ഥാനം | ||||
- മൊത്തം | 735,132 (2013ൽ ഉദ്ദേശം)[3] | ||||
- സാന്ദ്രത | 1.26/ച. മൈൽ (0.49/ച.കി.മീ.) യു.എസിൽ 50th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | US$64,333 (4th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | മൗണ്ട് മക്കിൻലി (ഡെനാലി)[4] 20,320 അടി (6194 മീ.) | ||||
- ശരാശരി | 1900 അടി (580 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Ocean[4] സമുദ്രനിരപ്പ് | ||||
രൂപീകരണം | ജനുവരി 3, 1959 (49th) | ||||
ഗവർണ്ണർ | ഷോൺ പാർണെൽ (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | മീഡ് ട്രെഡ്വെൽ (R) | ||||
നിയമനിർമ്മാണസഭ | അലാസ്ക നിയമസഭ | ||||
- ഉപരിസഭ | സെനറ്റ് | ||||
- അധോസഭ | പ്രതിനിധിസഭ | ||||
യു.എസ്. സെനറ്റർമാർ | ലിസ മർക്കോവിസ്കി (R) മാർക്ക് ബെഗിച്ച് (D) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | ഡോൺ യങ് (R) (at-large) (പട്ടിക) | ||||
സമയമേഖലകൾ | |||||
- east of 169° 30' | അലാസ്ക: UTC -9/-8 | ||||
- west of 169° 30' | Aleutian: UTC -10/-9 | ||||
ചുരുക്കെഴുത്തുകൾ | AK US-AK | ||||
വെബ്സൈറ്റ് | www | ||||
റഷ്യൻ സാമ്രാജ്യത്തിനുവേണ്ടി ജോലി ചെയ്തിരുന്ന ഡാനിഷ് പര്യവേക്ഷകനായ വിറ്റസ് ബെറിംഗ് ആണ് എ.ഡി. 1741 ൽ സൈബീരിയയിൽ നിന്നുള്ള നീണ്ട യാത്രക്കിടയിൽ ആദ്യമായി ഈ വൻകരയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ യൂറോപ്പുകാരൻ. റഷ്യയുടെ 55 മൈൽ കിഴക്കായി ഈ അമേരിക്കൻ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. റഷ്യൻ തിമിംഗില വേട്ടക്കാരും റഷ്യൻ മൃദു രോമ വ്യവസായികളുമാണ് ഇവിടെ അധിവാസം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻമാർ. ഇവരുടെ ആദ്യത്തെ കുടിയേറ്റ കേന്ദ്രം കൊഡയ്ക് ദ്വീപിൽ 1784 ൽ സ്ഥാപിക്കപ്പെട്ടു. റഷ്യക്കാർ എത്തുന്ന കാലത്ത് അലാസ്കയിൽ ആദിമ നിവാസികളുടേതായ മൂന്നു പ്രധാന വിഭാഗങ്ങൾ ഇവിടെയുണ്ടായിരുന്നു. എസ്കിമോകൾ, അല്യൂട്സ് (Aleuts), നേറ്റീവ് ഇന്ത്യൻസ് എന്നീ വിഭാഗങ്ങളായിരുന്നു അവ.
"അലാസ്ക" (Аляска) എന്ന പേര് അവതരിച്ചത് റഷ്യൻ കൊളോണിയൽ കാലത്തായിരുന്നു. ഈ പദം അല്യൂട്ട് ഭാക്ഷയിൽ നിന്നാണ്. അല്യൂട്ടുകൾ അർദ്ധദ്വീപിനെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചു വന്നിരുന്നു.
അലാസ്ക സംസ്ഥാനത്തു മാത്രമായി 3 മില്യൺ ചെറുതും വലുതുമായ തടാകങ്ങളും അതുപോലെ സജീവമായതും അല്ലാത്തതുമായ 29 അഗ്നിപർവ്വതങ്ങളുമുണ്ട്. ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം, ബറിംഗ് കടൽ എന്നിങ്ങനെ 3 വ്യത്യസ്ത സമുദ്രതീരങ്ങളുളള ഏക സംസ്ഥാനമാണ് അലാസ്ക. സമുദ്രതീരം 33,000 മൈൽ ദൂരത്തിൽ പരന്നു കിടക്കുന്നു. അലാസ്കയിൽ 24 മണിക്കൂറൂം സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളും അതുപോലെതന്നെ 24 മണിക്കൂർ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. അലാസ്കയിലെ 20,320 അടി ഉയരമുള്ള മക്കിൻലെ പർവ്വതമാണ് വടക്കേ അമേരിക്കയിലെ (Mount McKinley) ഏറ്റവും വലിയ പർവ്വതം.
1959-ൽ ആണു അലാസ്കയ്ക്ക് സംസ്ഥാനപദവി ലഭിച്ചത്. ജുന്യൂ നഗരമാണ് തലസ്ഥാനം. 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു. ആ വർഷം 1867 മാർച്ച് 30 ന് 7.2 മില്ല്യൺ യു.എസ്. ഡോളർ വിലയ്ക്ക് (ഏകദേശം ഏക്കറിന് 2 സെന്റ് മൂല്യം കണക്കാക്കി) അലാസ്ക റഷ്യയിൽ നിന്നും യു.എസ്.വാങ്ങുകയായിരുന്നു. 1959-ൽ സംസ്ഥാനപദവി ലഭിക്കുംവരെ ഇത് ഒരു കേന്ദ്രഭരണപ്രദേശമായി തുടർന്നു.
അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ്. വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വ്ടക്കു പടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ കിഴക്കുഭാഗത്ത് കാനഡയും, വടക്കു ഭാഗത്ത് ആർട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പസിഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിങ്ങ് കടലിടുക്കിന്ന് കുറുകെ റഷ്യയും നിലകൊള്ളുന്നു. 698,473-ത്തോളം അലാസ്ക നിവാസികളിൽ ഏകദേശം പകുതിപേരും ആങ്കറേജ് മെട്രൊപൊലിറ്റൻ പ്രദേശത്ത് താമസിക്കുന്നു. 2009-ലെ കണക്കനുസരിച്ച് അലാസ്കയാണ് യു.എസിലെ ഏറ്റവും ജനസാന്ദൃത കുറഞ്ഞ സംസ്ഥാനം.
Location | July (°F) | July (°C) | January (°F) | January (°C) |
---|---|---|---|---|
ആങ്കറേജ് | 65/51 | 18/10 | 22/11 | –5/–11 |
ജുന്യൂ | 64/50 | 17/11 | 32/23 | 0/–4 |
കെച്ചികാൻ | 64/51 | 17/11 | 38/28 | 3/–1 |
ഉനലാസ്ക | 57/46 | 14/8 | 36/28 | 2/–2 |
ഫെയർബാങ്ക്സ് | 72/53 | 22/11 | 1/–17 | –17/–27 |
ഫോർട്ട് യൂക്കോൺ | 73/51 | 23/10 | –11/–27 | –23/–33 |
നോം | 58/46 | 14/8 | 13/–2 | –10/–19 |
ബറോ | 47/34 | 8/1 | –7/–19 | –21/–28 |
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം അലാസ്കയിലെ മൊത്തം ജനസംഖ്യ ജൂലൈ 1, 2015 ൽ 738,432 ആണ്. 2010 ലെ യു.എസ്. സെൻസസ് നടന്നതിനു ശേഷമുള്ള വർഷങ്ങളിൽ ഒരു 3.97 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്.
Racial composition | 1970[6] | 1990[6] | 2000[7] | 2010[8] |
---|---|---|---|---|
വൈറ്റ് അമേരിക്കന്സ് | 78.8% | 75.5% | 69.3% | 66.7% |
നേറ്റീവ് ഇന്ത്യൻസ് | 16.9% | 15.6% | 15.6% | 14.8% |
ഏഷ്യൻസ് | 0.9% | 3.6% | 4.0% | 5.4% |
കറുത്ത വർഗ്ഗക്കാർ | 3.0% | 4.1% | 3.5% | 3.3% |
നേറ്റീവ് ഹാവായിക്കാരും മറ്റ് പസഫിക് ദ്വീപുകാരും | – | – | 0.5% | 1.0% |
മററു വർഗ്ഗങ്ങൾ | 0.4% | 1.2% | 1.6% | 1.6% |
രണ്ടോ അതിൽ കൂടുതലോ വർഗ്ഗക്കാർ | – | – | 5.5% | 7.3% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.