ജ്യോതിശാസ്ത്രം From Wikipedia, the free encyclopedia
ചന്ദ്രന്റെ ഭൗതികപര്യവേക്ഷണം തുടങ്ങിയത് സോവിയറ്റ് യൂണിയൻ ആയിരുന്നു. അവരയച്ച ബഹിരാകാശപേടകമായ ലൂണ 2 1959 സെപ്റ്റംബർ 14 ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി. ഇതിനുമുൻപ് ഭൂമിയിൽനിന്നു മാത്രമേ ചന്ദ്രനിരീക്ഷണം നടത്താനാവുമായിരുന്നുള്ളു. ഒപ്റ്റിക്കൽ ദൂരദർശിനിയുടെ കണ്ടുപിടിത്തം ചാന്ദ്രനിരീക്ഷണത്തിന്റെ കാര്യത്തിൽ വലിയ കുതിച്ചു ചാട്ടം ആയിരുന്നു. ജ്യോതിശാസ്ത്ര ഉപയോഗങ്ങൾക്ക് ദൂരദർശിനി ഉപയോഗിക്കുന്ന ആദ്യ വ്യക്തിയായി ഗലീലിയോ ഗലീലി മാറി. 1609 ൽ സ്വന്തം ദൂരദർശിനി നിർമിച്ച്, ചന്ദ്രനിലെ പർവതങ്ങളും, ഗർത്തങ്ങളും അദ്ദേഹം നിരീക്ഷിച്ചു.
നാസയുടെ അപ്പോളോ പരിപാടി ആദ്യത്തേതും ഇന്നുവരെ തന്നെ മനുഷ്യനെ വിജയകരമായി ചന്ദ്രനിലെത്തിക്കുന്നതിൽ വിജയിച്ച ദൗത്യവുമായിരുന്നു.ആറു പ്രാവശ്യം നാസ മനുഷ്യനെ വിജയകരമായ് ചന്ദ്രനിലെത്തിച്ചു. 1969 ൽ ആണ്ആദ്യ ലാൻഡിംഗ് നടന്നത്, അന്ന് ജ്യോതിശാസ്ത്രജ്ഞർ ചന്ദ്രനിൽ ശാസ്ത്രീയ ഉപകരണങ്ങൾ സ്ഥാപിച്ചു, ഭൂമിയിലേക്ക് ചന്ദ്രനിൽനിന്നും മണ്ണും കല്ലും ശേഖരിച്ച് മടങ്ങിവന്നു.
പുരാതന ഗ്രീക്ക് തത്ത്വചിന്തകൻ അനക്സഗോറസ് (ക്രി.മു. 428-ൽ), സൂര്യനും ചന്ദ്രനും ഭീമൻ ഗോളാകൃതിയുള്ള പാറക്കഷണങ്ങളാണെന്നു പറഞ്ഞു. സൂര്യന്റെ പ്രകാശം ചന്ദ്രനിൽ വീണ് പ്രകാശത്തിന്റെ പ്രതിഫലനം മൂലമാണ് ചന്ദ്രനിൽ വെളിച്ചമുണ്ടാകുന്നത് എന്ന് വാദിച്ചു. അദ്ദേഹത്തിന്റെ മതരഹിതമായ കാഴ്ച്ചപ്പാടാണ് ജയിൽ ശിക്ഷയും ഒടുവിൽ നാടുകടത്താനും കാരണമായത്. [1] ചന്ദ്രന്റെ ഭ്രമണപഥത്തെക്കുറിച്ചുള്ള തന്റെ ചെറുപുസ്തകത്തിൽ, പ്ലൂട്ടാർക്ക് സൂര്യന്റെ പ്രകാശം എത്താത്ത ആഴത്തിലുള്ള ഉൾപ്രദേശങ്ങൾ ഉണ്ടെന്നും, ഇവ നദികളുടെയോ ഗർത്തങ്ങളുടെയോ നിഴലുകളല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രനിൽ ജനവാസമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കരുതി. അരിസ്റ്റാർക്കസ് ഒരു പടി കൂടി കടന്ന് ഭൂമിയും ചന്ദ്രനുമായുള്ള ദൂരവും , അതിന്റെ വലിപ്പവും ചേർത്ത്, ഭൂമിയുടെ വ്യാസാർദ്ധവുമായി ദൂരത്തിനു 20 മടങ്ങ് മൂല്യവും (യഥാർഥത്തിൽ 60 ആണ്, എററ്റോസ്തെനിസ് എന്ന ശാസ്ത്രജ്ഞന്റെ കാലം മുതൽ ഭൂമിയുടെ വ്യാസാർദ്ധം ഏകദേശം കണക്കാക്കിവന്നിരുന്നു.) അദ്ദേഹം കണക്കാക്കി.
ചൈനയിലെ ഹാൻ രാജവംശത്തിന്റെ (202 ബി.സി.-202 എഡി) കാലത്തെ ജനങ്ങൾ വിശ്വസിക്കപ്പെട്ടിരുന്നത് ചന്ദ്രന്റെ ഊർജ്ജം ക്വി യുമായി തുല്യമാണെന്നായിരുന്നു. അവരുടെ 'പ്രസരിക്കുന്ന സ്വാധീനം' സിദ്ധാന്തം പ്രകാരം ചന്ദ്രന്റെ വെളിച്ചം കേവലം (മുകളിൽ അനെക്സാഗൊറസ് സൂചിപ്പിക്കുന്ന) സൂര്യന്റെ ഒരു പ്രതിഫലനം മാത്രമാണ് എന്ന് തിരിച്ചറിഞ്ഞു . [2] ജിൻ ഫാങ് , [2] തുടങ്ങിയ മുഖ്യധാരാ ചിന്തകന്മാർ ഇതിനു പിന്തുണയേകി. [2] സോങ്ങ് രാജവംശത്തിലെ (960-1279) ഷാൻ ക്യു (1031-1095) ചന്ദ്രന്റെ വാക്സിംഗും ക്ഷയിപ്പും ഒരു റൗണ്ട് ബാൾ റിഫ്ളക്ടീവ് വെള്ളിയുമായി സാമ്യപ്പെടുത്തുന്നു. ഇത് വെളുത്ത പൊടിയിൽ ചിതറുകയും വശത്തുനിന്നു വീക്ഷിക്കുകയും ചെയ്യുമ്പോൾ ഒരു ചന്ദ്രക്കല ആയിരിക്കണം. [2]
499 ആയപ്പോഴേക്കും ഇന്ത്യക്കാരനായ ആര്യഭടൻ തന്റെ ആര്യഭട്ടിയത്തിൽ ചന്ദ്രൻ പ്രകാശിക്കുന്നതിന്റെ കാരണം ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതാണെന്നു സൂചിപ്പിച്ചു. [3]
825-നും 835-നും ഇടയിൽ ബാഗ്ദാദിലെ അൽ-ഷമ്മിസിയായിലെ നിരീക്ഷണശാലയിൽ ഹബാഷ് അൽ ഹസീബ് അൽ-മാർവാസി എന്ന പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞൻ നിരവധി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. [4] ഈ നിരീക്ഷണങ്ങളിൽനിന്ന്, ചന്ദ്രന്റെ വ്യാസം 3,037 കി.മീ ആണെന്ന് അദ്ദേഹം വിലയിരുത്തി. (1,519 കി.മീ വരെ തുല്യമാണ്) ഭൂമിയുമായുള്ള ചന്ദ്രന്റെ ദൂരം 215,209 മൈ (346,345 കി.മീ), ആണെന്ന്നി അദ്ദേഹം കണക്കാക്കി. നിലവിൽ കണക്കാക്കിയിരിക്കുന്ന ദൂരം ഈ അളവുമായി ഏതാണ്ട് അടുത്തിരിക്കുന്നു. [4] 11 ആം നൂറ്റാണ്ടിലെ ഇസ്ലാമിക ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന അൽഹാസൻ, ചാന്ദ്രപ്രകാശത്തിൽ നടത്തിയ പരീക്ഷണത്തിൽ സൂര്യപ്രകാശം കാരണമാണ് ചന്ദ്രനു പ്രകാശം ലഭിക്കുന്നത് എന്നു ശരിയായി കണ്ടെത്തി. അദ്ദേഹത്തിന്റെ നിഗമനം "ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം പതിച്ചയിടങ്ങളിൽ നിന്നുമാണ് പ്രകാശം പുറത്തുവരുന്നത്." എന്നായിരുന്നു.[5]
മധ്യകാലഘട്ടങ്ങളിൽ ദൂരദർശിനി കണ്ടുപിടിക്കുന്നതിനു മുൻപ്, കൂടുതൽ ആളുകളും ചന്ദ്രനെ ഒരു ഗോളമായി അംഗീകരിച്ചുതുടങ്ങി. എങ്കിലും ചന്ദ്രന്റെ പ്രതലം "തികച്ചും മിനുസമായി പരന്നു കിടന്നു" എന്ന് പലരും വിശ്വസിച്ചു. [6] 1609 ൽ, ഗലീലിയോ ഗലീലി ചന്ദ്രന്റെ ആദ്യ ടെലസ്കോപ്പിക് ചിത്രങ്ങളിൽ ഒന്ന് Sidereus Nuncius എന്ന തന്റെ പുസ്തകത്തിൽ വരച്ചുവച്ചു. ചന്ദ്രന്റെ ഉപരിതലം മിനുസമാർന്നതല്ലെന്നും, അവിടെ പർവതങ്ങളും ഗർത്തങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ, ജിയോവാനി ബാറ്റിസ്റ്റ റിക്കിയോളിയും ഫ്രാൻസെസ്കോ മരിയ ഗ്രിമാൽഡിയും ചന്ദ്രന്റെ ഒരു ഭൂപടം വരച്ചു. അവിടത്തെ പല ഗർത്തങ്ങൾക്കും ഇന്നു നമ്മൾ വിളിക്കുന്ന പേരുകൾ തന്നെ നൽകുകയുണ്ടായി. ഭൂപടത്തിൽ ചന്ദ്രന്റെ ഉപരിതലത്തിന്റെ ഇരുണ്ട ഭാഗങ്ങൾ മറിയ (സിംഗിൾ മാർ ) അല്ലെങ്കിൽ കടലുകൾ എന്ന് വിളിക്കപ്പെട്ടിരുന്നു. തെളിച്ചമുള്ള ഭാഗങ്ങൾ ടെർറേ അല്ലെങ്കിൽ ഭൂഖണ്ഡങ്ങൾ എന്നു വിളിക്കപ്പെട്ടു.
തോമസ് ഹരിയോട്ടും ഗലീലിയോ ഗലീലിയും ചന്ദ്രന്റെ ആദ്യത്തെ ടെലസ്കോപ്പിക് ചിത്രങ്ങൾ അവതരിപ്പിക്കുകയും വർഷങ്ങളോളം നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഡ്രോയിങ്ങുകൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല. [7] ചന്ദ്രന്റെ ആദ്യത്തെ മാപ്പ് 1645 ൽ ബെൽജിയൻ കോസ്മോഗ്രാഫർ, ജ്യോതിശാസ്ത്രജ്ഞൻ മൈക്കൽ ഫ്ലോറന്റ് വാൻ ലാംഗ്രെൻ നിർമ്മിച്ചു. [7] രണ്ടു വർഷത്തിനു ശേഷം ജോഹന്നസ് ഹെവിവിയസിന്റെ പുസ്തകം പുറത്തുവന്നു. 1647-ൽ ഹെവീലിയസ് പ്രസിദ്ധീകരിച്ചസെലെനൊഗ്രഫിയ , ആദ്യമായി ചന്ദ്രനെപ്പറ്റി മാത്രം രചിച്ച ആദ്യ ഗ്രന്ഥമാണ്. 1851 വരെ പ്രോട്ടസ്റ്റന്റ് രാജ്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്ന ഹവേലിയസ് പദവി, ജസ്യൂട്ട്ജ്യോതിശാസ്ത്രജ്ഞനായ ജിയോവാനി ബാട്ടിസ്റ്റ റിച്ചിോളി എന്ന ജസ്യൂട്ട് ജ്യോതിശാസ്ത്രജ്ഞൻ ജിയോവാനി ബാറ്റിസ്റ്റ റിക്കിയോളി പുറത്തിറക്കിയ സിസ്റ്റവും, കടലിന്റെ പേരുകളും ടെലിസ്കോപിൽക്കൂടി കണ്ട പൊട്ടുകളും (ഇപ്പോൾ അറിയപ്പെടുന്ന ഗർത്തങ്ങൾ) തത്ത്വചിന്തകന്മാരുടെയും ജ്യോതിശാസ്ത്രജ്ഞന്മാരുടെയും പേരിട്ടു വിളിക്കപ്പെട്ടു. [7] 1753-ൽ, ക്രൊയേഷ്യൻ ജെസ്യൂട്ടും ജ്യോതിശാസ്ത്രജ്ഞനുമായ റോജർ ജോസഫ് ബോസ്കോവിച്ച് ചന്ദ്രന്റെ അന്തരീക്ഷമില്ലാത്ത അവസ്ഥ കണ്ടെത്തുകയുണ്ടായി. 1824-ൽ ഫ്രാൻസ് വോൺ ഗ്രുയിത്യൂസെൻ ഉൽക്കാശിലാഘാതത്തിന്റെ ഫലമായാണ് ചന്ദ്രനിലെ ഗർത്തങ്ങൾ ഉണ്ടായത് എന്ന് വിശദീകരിച്ചു. [8]
ചന്ദ്രനിൽ സസ്യങ്ങൾ ഉണ്ടായിരിക്കാമെന്നും സെലീനൈറ്റ്സ് എന്ന ജീവികൾ അവിടെ പാർക്കുന്നുണ്ടെന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിൽപ്പോലും വലിയ ജ്യോതിശാസ്ത്രജ്ഞന്മാർ വിശ്വസിച്ചിരുന്നു. 1834-1836 കാലഘട്ടത്തിൽ വിൽഹെം ബിയർ , ജൊഹാൻ ഹീൻറിച്ച് മാഡ്ലർ തന്റെ നാലു വാല്യമുള്ള Mappa Selenographica Der Mond എന്ന പുസ്തകത്തിൽ 1837-ൽ, ചന്ദ്രനിൽ വെള്ളമോ അന്തരീക്ഷമോ ഇല്ലെന്ന് നിഗമനത്തിലെത്തിയിട്ടുണ്ട്.
സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം " ബഹിരാകാശ മത്സരം ", " ചാന്ദ്ര യുദ്ധം " എന്നിവയ്ക്കിടയാക്കി. ചന്ദ്രനെ കേന്ദ്രീകരിച്ചായിരുന്നു ഈ സമരം പ്രധാനമായി നടന്നത്. ശാസ്ത്രീയമായി പ്രധാനപ്പെട്ട പല കാര്യങ്ങളും ആദ്യം ചെയ്യാനുള്ള മത്സരമായി ഇതു മാറി. സോവിയറ്റ് യൂണിയൻ 1959 ൽ ചന്ദ്രന്റെ വിദൂരമായ മറുഭാഗത്തിന്റെ ആദ്യ ഫോട്ടോഗ്രാഫുകൾ എടുത്തു തുടങ്ങി. 1969 ൽ മനുഷ്യൻ ചന്ദ്രനിൽ മനുഷ്യർ ആദ്യമായി ഇറങ്ങി. ലോകത്തെമ്പാടും ഇരുപതാം നൂറ്റാണ്ടിലെ പ്രധാന വിഷയങ്ങളിൽ ഒന്നായി അതു മാറി. വാസ്തവത്തിൽ മനുഷ്യ ചരിത്രവും വലിയ മാറ്റത്തിനു ഇതോടെ വിധേയമായി.
ചന്ദ്രനിലെത്തിയ ആദ്യത്തെ മനുഷ്യനിർമ്മിത വസ്തു, മനുഷ്യൻ കയറാത്ത് സോവിയറ്റ് സംരംഭമായ ലൂണ 2 ആണ്. 1959 സെപ്തംബർ 14 ന്, 21:02:24 Z ന് അത് ചന്ദ്രനിൽ നിലം പതിച്ചു. ചന്ദ്രന്റെ ദൂരപക്ഷം ഒക്ടോബർ 7, 1959, സോവിയറ്റ് യൂണിയൻ ലൂണ 3 . ഇന്നത്തെ മാനദണ്ഡങ്ങൾ മൂലം അവ്യക്ത്രമായിരുന്നെങ്കിലും ചന്ദ്രന്റെ ദൂരവശങ്ങളിൽ മരിയകൾ പൂർണ്ണമായും ഇല്ലെന്ന് ഫോട്ടോഗ്രാഫുകൾ കാണിച്ചു. ഈ സോവിയറ്റ് വിജയത്തോടുള്ള മത്സരത്തിൽ, യു.എസ്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഒരു മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ദേശീയ ലക്ഷ്യം അവതരിപ്പിച്ചു. 1961 മെയ് 25 ന് കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
"ഒന്നാമത്, ഈ ദശാബ്ദം മുമ്പാണ്, ചന്ദ്രനിലെ ഒരു വ്യക്തിയെ ഇറക്കാനും ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താനും, ഈ ലക്ഷ്യം നേടിയെടുക്കാൻ ഈ രാജ്യം സ്വയം തന്നെത്തന്നെ ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ കാലയളവിൽ ഒരൊറ്റ സ്പേസ് പ്രൊജക്റ്റും മനുഷ്യരാശിയെ കൂടുതൽ ആകർഷകമാക്കുന്നു, അല്ലെങ്കിൽ സ്ഥലം ദീർഘദൂര പര്യവേക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകും. "
സോവിയറ്റ്കൾ തങ്ങളുടെ ചാന്ദ്രദൗത്യം ഏതാനും നാളുകൾ കൂടി തുടർന്നു. ചന്ദ്രനിലെ മൃദുവായ ഭൂപ്രകൃതിയും 1966 ഫെബ്രുവരി 3 ന് ചന്ദ്രോപരിതലത്തിൽ സാവധാനം ലൂണ 9നെ ഇറക്കുകയും ചന്ദ്രോപരിതലത്തിൽ നിന്നും ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തു. ചന്ദ്രനിലെ പൊടിക്കൂമ്പാരത്തിൽ ചാന്ദ്രപേടകം താണുപോകുമെന്ന മുൻ ധാരണ തെറ്റാണെന്ന് ലൂണ 9 ദൗത്യം കൊണ്ട് സോവിയറ്റ് യൂണിയൻ തെളിയിച്ചു. ചന്ദ്രന്റെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം 1966 മാർച്ച് 31 ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 10 ആണ് .
1968 ഡിസംബർ 24 ന് അപ്പോളോ 8, ഫ്രാങ്ക് ബോർമാൻ , ജെയിംസ് ലോവൽ , വില്യം ആന്റേഴ്സ് എന്നിവർ ചന്ദ്രന്റെ പരിക്രമണപഥത്തിൽ പ്രവേശിച്ചക്കുകയും ചന്ദ്രന്റെ വിദൂരമായ ഭാഗം നേരിട്ട് നിരീക്ഷിക്കുകയും ചെയ്ത ആദ്യത്തെ മനുഷ്യരായിരുന്നു. 1969 ജൂലൈ 20 ന് ആണ് മനുഷ്യർ ആദ്യം ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രോപരിതലത്തിൽ നടക്കുന്ന ആദ്യത്തെ മനുഷ്യനായിരുന്നു അപ്പോളോ 11 ന്റെ അമേരിക്കൻ കമാണ്ടർ ആയ നീൽ ആംസ്ട്രോങ് . 1970 നവംബർ 17 ന് ചന്ദ്രനിലെത്തിയ ആദ്യത്തെ റോബോട്ട് ആണ് ലൂണഹോദ് - 1. 1972 ഡിസംബറിൽ അപ്പോളോ 17 ന്റെ ഭാഗമായ യൂജീൻ സെർണൻ ആണ്ചന്ദ്രനിൽ നടന്ന അവസാനത്തെ മനുഷ്യൻ. ഇതും കാണുക: അപ്പോളോ ബഹിരാകാശയാത്രകളുടെ ഒരു പൂർണ്ണ ലിസ്റ്റ് .
ചന്ദ്രനിലെ പാറയുടെ സാമ്പിളെടുത്ത് മൂന്ന് ലൂണ ദൗത്യങ്ങൾ ഭൂമിയിലെത്തി. (തിരികെ ഭൂമിയോട് വരുത്തി ലൂണ 16 , 20 , ഒപ്പം 24 ) അതുപോലെ അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങൾ ( അപ്പോളോ 13 ഒഴികെ - അതിന്റെ ആസൂത്രണം ചന്ദ്രനിൽ ലാൻഡിംഗ് റദ്ദാക്കി.).
1960-കളുടെ പകുതി മുതൽ 1970-കളുടെ പകുതി വരെ 65 പ്രാവശ്യംചന്ദ്രനിൽ വിവിധ പേടകങ്ങൾ ഇറങ്ങിയിട്ടുണ്ട്. (1971 ൽ മാത്രം 10 പേർ അവിടെയിറങ്ങി) എന്നാൽ 1976 ൽ ലൂണ 24 നു ശേഷം സോവിയറ്റ് യൂണിയൻ തങ്ങളുടെ ചാന്ദ്രദൗത്യങ്ങൾ പെട്ടെന്നു നിർത്തി. സോവിയറ്റ് യൂണിയൻ പിന്നീട് വീനസ് , സ്പേസ് സ്റ്റേഷനുകളിലും ചൊവ്വയിലും അമേരിക്ക സ്കൈലാബിലും സ്പെയ്സ് ഷട്ടിൽ പ്രോഗ്രാമുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള മത്സരത്തിനു മുമ്പ് അമേരിക്കയ്ക്ക് ശാസ്ത്രീയവും സൈനികവുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു: ലൂണെക്സ് പ്രോജെക്റ്റ് പ്രോജെക്റ്റ് ഹൊറിസോൺ എന്നിവ അവയിൽ ചിലതാണ്. സോവിയറ്റ് യൂണിയന് ചന്ദ്രനിൽ ഇറങ്ങാനും അവിടെ വിവിധോദ്ദേശ്യ ലക്ഷ്യങ്ങളുള്ള മൂൺ ബേസ് ആയ സ്വെസ്ദ സ്ഥാപിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളായിരുന്നു. ഇതിനായി വിശദമായ പ്രോജെക്റ്റ്പ തയ്യാറാക്കുകയും മോക്കപ്പ് പര്യവേഷണ വാഹനങ്ങൾ തയ്യാറാക്കുകയുമുണ്ടായി. [9] , ഉപരിതല മോഡലുകളുടെ പ്രവർത്തനങ്ങളും ചെയ്തുനോക്കിയിരുന്നു. [10] പക്ഷെ, പിന്നീട് ഇതെല്ലാം ഉപേക്ഷിക്കപ്പെട്ടു.
1990 ൽ ജപ്പാൻ ഹിറ്റൺ എന്ന തങ്ങളുടെ ബഹിരാകാശ വാഹനം ചന്ദ്രനടുത്തെത്തിച്ചു. ഇത്തരം ഒരു വാഹനം ചന്ദ്രന്റെ അടുത്തെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാൻ അതോടെ മാറി. തുടർന്ന് ഒരു ബഹിരാകാശവാഹനമായ ഹാഗോറോമോയെ ചാന്ദ്ര പരിക്രമണപാതയിൽ വിക്ഷേപിച്ചു, പക്ഷേ അതിന്റെ ട്രാൻസ്മിറ്റർ പരാജയപ്പെട്ടു, അതുവഴി പേടകത്തിന്റെ പ്രവർത്തനം തകരാറാവുകയും അതിന്റെ ദൗത്യം പരാജയപ്പെടുകയും ചെയ്തു. 2007 സെപ്റ്റംബറിൽ ജപ്പാൻ SELENE എന്ന ബഹിരാകാശവാഹനം വിക്ഷേപിച്ചു. "ചന്ദ്രന്റെ ഉത്ഭവം, പരിണാമം എന്നിവയെപ്പറ്റി ശാസ്ത്രീയ വിവരങ്ങൾ നേടുന്നതിനും ഭാവി ചാന്ദ്രപരിശോധനയ്ക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും" ഉള്ള ലക്ഷ്യത്തോടെയാണിതു വിക്ഷേപിച്ചതെന്ന് ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. [11]
യൂറോപ്യൻ ബഹിരാകാശ ഏജൻസി 2003 സെപ്റ്റംബർ 27 ന് സ്മാർട്ട് 1 എന്നു വിളിക്കപ്പെടുന്ന ഒരു ചെറിയ ലോൺ അർധ പരിക്രമണപദ്ധതി ആരംഭിച്ചു. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രിമാന എക്സ്-റേ , ഇൻഫ്രാറെഡ് ഇമേജറി എന്നിവ എടുക്കുക എന്നതാണ് SMART 1 ന്റെ പ്രധാന ലക്ഷ്യം. SMART 1 2004 നവംബർ 15 ന് ചാന്ദ്ര പരിക്രമണപഥത്തിൽ പ്രവേശിച്ചു, 2006 സെപ്റ്റംബർ 3 വരെ നിരീക്ഷണം തുടർന്നു, ഇംപാക്ട് പ്ളോമിലേക്ക് പഠിക്കാനായി ബോധപൂർവം ചാന്ദ്ര ഉപഗ്രഹത്തിൽ തകർത്തു. [12]
ചൈന ചന്ദ്രനിലെ പര്യവേക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. ചന്ദ്രനിലെ ഖനന സാധ്യതയെക്കുറിച്ച് ചൈന അന്വേഷണം തുടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഭൂമിയിലെ ഒരു ഊർജ്ജ സ്രോതസ്സായി ഉപയോഗിച്ചുള്ള ഐസോടോപ്പ് ഹീലിയം -3 യുടെ സാന്നിദ്ധ്യം അവർ പരീക്ഷണവിധേയമാക്കിയിട്ടുണ്ട്. [13] 2007 ഒക്ടോബർ 24 ന് ചാങ്'ഈ 1 റോബോട്ടിക് ലൂണാർ ഓർബിറ്റർ ചൈന നിർമ്മിച്ചു. ഒരു വർഷത്തെ ദൗത്യത്തിനായി ആദ്യം പദ്ധതിയിട്ടിരുന്ന ചാങ്'ഈ 1 പദ്ധതി വിജയകരമായിരുന്നു. പ്രവർത്തന കാലാവധി നാലു മാസം കൂടി നീട്ടി. 2009 മാർച്ച് 1 ന് 16 മാസത്തെ ദൗത്യം പൂർത്തിയാക്കി ചാങ്'ഈ 1ന്റെ ഉപഗ്രഹം ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറക്കി. 2010 ഒക്റ്റോബർ 1 നാണ് ചൈന ചാങ്'ഈ -2 ലൂണാർ ഓർബിറ്റർ വിക്ഷേപിച്ചത്. 2013 ഡിസംബർ 14 ന് ചൈന തങ്ങളുടെ റോവർ ചാങ്'ഈ- 3 ചന്ദ്രനിൽ ഇറക്കി. [14] 1976 ൽ ലൂണ 24 ന് ശേഷം ചന്ദ്രോപരിതലത്തിൽ സാവധാനം ഇറക്കിയ ആദ്യത്തെ ബഹിരാകാശവാഹനമായിരുന്നു ചാങ്'ഈ 3.
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജൻസി, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ), ചന്ദ്രയാൻ 1 എന്ന ആളില്ലാ ചാന്ദ്ര ഓർബിറ്റർ, ഒക്ടോബർ 22, 2008 ന് വിക്ഷേപിച്ചു. [15] ചന്ദ്രന്റെ പരിക്രമണപഥത്തിൽ രണ്ട് വർഷത്തേയ്ക്ക് ചന്ദ്രനെ ചുറ്റാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ദൗത്യം. ചന്ദ്രന്റെ അടുത്തതും അകലെയുമായ വശങ്ങളുടെ ത്രിമാന അറ്റ്ലസ് നിർമ്മിക്കാനും ചന്ദ്രന്റെ ഉപരിതലത്തിന്റെ രാസികവും ധാതുപ്രധാനവുമായ മാപ്പിങ്ങിനും ആയിരുന്നു ഇന്ത്യ ഈ ദൗത്യം ഉദ്ദേശിച്ചത്. [16] [17] 2008 നവംബർ 14 15.04 GMT ക്ക് ആണ് ആളില്ലാത്ത മൂൺ ഇമ്പാക്റ്റ് പ്രോബ് ചന്ദ്രനിൽ ഇറങ്ങിയത് [18] . ചന്ദ്രന്റെ മണ്ണിൽ ജലത്തിന്റെ തന്മാത്രകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായിരുന്നു അതിന്റെ ഏറ്റവും വലിയ നേട്ടം. [19]
ബാലിസ്റ്റിക് മിസ്സൈൽ ഡിഫെൻസ് ഓർഗനൈസേഷനും നാസയും ചേർന്ന് ക്ലെമന്റൈൻ മിഷൻ 1994 ലും ലൂണാർ പ്രോസ്പെക്റ്റർ 1998 ലും പുറത്തിറക്കി. 2009 ജൂൺ 18 ന് നാസ Lunar Reconnaissance Orbiter , ചന്ദ്രന്റെ ഉപരിതലത്തിന്റെ ഇമേജറി ശേഖരിച്ചു. ഇത് ലൂണാർ ഗർത്തം ഒബ്സർവേറ്ററി ആൻഡ് സെൻസിങ് സാറ്റലൈറ്റ് ( എൽസിഒഎസ്എസ്എസ് ) കൂടി വഹിച്ചിരുന്നു. ഇത് കേബിയുസ് ഗർത്തത്തിൽ ജലമുണ്ടോ എന്നു പരിശോധിക്കാനായാണയച്ചത്. 2011 ൽ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് GRAIL .
ചന്ദ്രനിലേയ്ക്ക് ആദ്യത്തെ വാണിജ്യ ദൗത്യം നിർവഹിച്ചത് മൻഫ്രെഡ് മെമ്മോറിയൽ മൂൺ മിഷൻ (4M),ജർമൻ ഒഎച്ച്ബി എജി യുടെ ഭാഗമായ ലക്സ്സ്പേസിന്റെ നേതൃത്വത്തിലാണ്. ലോഞ്ച് മാർച്ച് 3 സി / ജി 2 റോക്കറ്റ് ചൈനീസ് ചാങ്'ഈ 5-T1 ടെസ്റ്റ് വിക്ഷേപണത്തോടെ 2014 ഒക്ടോബർ 23 ന് തുടങ്ങി. [20] [21] 4 എം ബഹിരാകാശവാഹനം 2014 ഒക്ടോബർ 28 രാത്രിയിൽ ഒരു ചന്ദ്രനടുത്തായി പറന്നു. അതിനു ശേഷം എലിപ്റ്റിക്കൽ എർത്ത് ഭ്രമണപഥത്തിലേയ്ക്ക് കടന്നു. ഇതോടെ ഇതിന്റെ പ്രവർത്തനകാലാവധി 4മടങ്ങു കൂട്ടി. [22] [23]
2018 ഡിസംബർ 7 ന് ചൈന ചാങ്'ഈ 4 ദൗത്യം ചന്ദ്രന്റെ വിദൂര ഭാഗത്തേയ്ക്ക് ആരംഭിച്ചു . [24] ചാങ്'ഈ 3 ദൗത്യം വിജയിച്ചത് മുതൽ, ബാക്കപ്പ് ലാൻഡർ ചാങ്ങ്'ഈ 4 എന്ന വാഹനം പുതിയ ലക്ഷ്യങ്ങൾക്കായി പുനർ നിർമ്മിക്കപ്പെട്ടു.
യു എസ്, റഷ്യ എന്നീ രാജ്യങ്ങൾ ഉപേക്ഷിച്ച മനുഷ്യർ കയറിയ ചാന്ദ്ര ദൗത്യങ്ങൾക്കു പകരം മനുഷ്യനെ കയറ്റാത്ത ദൗത്യങ്ങൾ ആളില്ലാദൗത്യങ്ങൾ റഷ്യ, യൂറോപ്പ് (പ്രഖ്യാപിച്ചത് ചെയ്തു ബഹിരാകാശ ഏജൻസിയും ), ചൈന, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ തുടർന്നുവരുന്നുണ്ട്.
2017ൽ ചൈന നടത്താൻ ആസൂത്രണം ചെയ്ത തിരിച്ചുവരുന്നതിനുള്ള ചാങ് ഇ 5 പേടകത്തിന്റെ, ദൗത്യം ഡിസംബർ 2019 വരെ മാറ്റിവച്ചു [25] ലോംഗ് മാർച്ച് 5 ലോഞ്ച് വെഹിക്കിൾ ന്റെ പരാജയമാണ് ഈ ദൗത്യം മറ്റാനിടയാക്കിയത്. [26]
2019 ഏപ്രിലിൽ മറ്റൊരു ചാന്ദ്ര ദൗത്യം തുടങ്ങാൻ ഇന്ത്യ ഉദ്ദേശിക്കുന്നു, [27] [28] ചന്ദ്രയാൻ -2 , ചന്ദ്രനിൽ ഒരു റോബോട്ടിക് റോവർ സ്ഥാപിക്കുന്നുണ്ട്.
2016 ൽ റഷ്യ മുമ്പ് തങ്ങൾ തുടങ്ങിയതും തത്കാലം മരവിപ്പിച്ചതുമായ ദൗത്യമായ ലൂണ-ഗ്ലോബ് എന്ന ആളില്ലാത്ത ലാൻഡറും ഓർബിറ്റർ പദ്ധതിയും പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. [29] 2015-ൽ, റോസ്കോസ്മോസ് എന്ന റഷ്യൻ ഏജൻസി നാസയുടെ ചൊവ്വ ദൗത്യം വിട്ട് 2030 ചന്ദ്രനിൽ ഒരു കോസ്മോനട്ടിനെ എത്തിക്കുന്നത് ലക്ഷ്യമിടുന്നതായി പ്രസ്താവിച്ചു. നാസയുമായുള്ള സംയുക്തമായി പ്രവർത്തിക്കുകയും ഒരു ബഹിരാകാശമത്സരം ഒഴിവാക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം [30]
2012 മാർച്ചിൽ ജർമ്മനി ഒരു ദേശീയ ചാന്ദ്ര പരിക്രമണപഥം, LEO 2012 ൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. [31] എന്നാൽ, ബജറ്റ് നിയന്ത്രണങ്ങൾ മൂലം ഈ മിഷൻ റദ്ദാക്കപ്പെട്ടു. [32]
2007 ഓഗസ്റ്റിൽ നാസ, ചന്ദ്രന്റെ എല്ലാ ഭാവി ദൗത്യങ്ങളിലും പര്യവേഷണങ്ങളിലും മെട്രിക് സിസ്റ്റം പൂർണ്ണമായി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനകം മെട്രിക് സിസ്റ്റം ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിലെ സ്പേസ് ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് ഇത് ചെയ്തത്. [33] 2018 ൽ നാസ പുതിയ പദ്ധതി തയ്യാറാക്കി. ബഹിരാകാശ നയ നിർദ്ദേശങ്ങളെ പിന്തുണയ്ക്കുന്ന എക്സ്പ്ലോറേഷൻ കാമ്പയിൻ ഭാഗമായി വാണിജ്യ, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നുള്ള ഒരു പൊതു ഏജൻസി സ്ഥാപിക്കാനും അങ്ങനെ ചാന്ദ്രപരിപാടിയിലേയ്ക്ക് മടങ്ങിവരാനുമുള്ള പദ്ധതികൾ പുറത്തിറക്കി. ചന്ദ്രോപരിതലത്തിൽ റോബോട്ടിക് ദൗത്യങ്ങൾ ആരംഭിക്കുന്നതിനും, ചന്ദ്രനു അപ്പുറത്തുള്ള ബഹിരാകാശ ഗവേഷണത്തിനായി ഒരു ലൂണാർ ഓർബിറ്റൽ പ്ലാറ്റ്ഫോം ഗേറ്റ് വേ ആരംഭിക്കുന്നതിനും പ്ലാൻ തയ്യാറാക്കുന്നു. നാസ ഇപ്പോൾ ചെറിയ ലൂണാർ പേലോടിന്റെ ഡെലിവറി സേവനങ്ങളും, ചന്ദ്രന്റെ ലാൻഡറുകൾ വികസിപ്പിക്കുന്നതിനും, മനുഷ്യന്റെ തിരിച്ചുവരവിന് മുൻപ് ചന്ദ്രന്റെ ഉപരിതലത്തിൽ കൂടുതൽ ഗവേഷണം നടത്താനും തയ്യാറെടുക്കുന്നു. " [34]
യൂറോപ്യൻ ബഹിരാകാശ ഏജൻസി അറോറ പരിപാടിയുടെ ഭാഗമായി ഒരു മനുഷ്യ ദൗത്യം ചന്ദ്രനിലേയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. 2010 സെപ്തംബറിൽ, ഏജൻസി ചന്ദ്രനിലേക്ക് 2018 ലെങ്കിലും സ്വയംഭരണാടിസ്ഥാനത്തിൽ ഒരു "ലൂണാർ ലാൻഡർ" അയയ്ക്കാനുള്ള പരിപാടി അവതരിപ്പിച്ചു. [35]
2007 സപ്തംബർ 13 ന്, ഗൂഗിൾ, ഇൻകോർപ്പറേറ്റുമായി ചേർന്ന് എക്സ് പ്രൈസ് ഫൌണ്ടേഷൻ ഗൂഗിൾ ലൂണാർ എക്സ് പ്രൈസ് പ്രഖ്യാപിച്ചു. ഈ മത്സരത്തിൽ സ്വകാര്യ ഫണ്ടുപയോഗിക്കുന്നതും, 500 മീറ്ററിലേക്ക് ചുറ്റിക്കറങ്ങി, വീഡിയോ, ഇമേജുകൾ, ഡാറ്റ എന്നിവ ഭൂമിയിലേക്ക് തിരികെ അയയ്ക്കുന്നത് ഉൾപ്പെടെയുള്ള നിരവധി മിഷൻ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശേഷിയുള്ളതുമായ റോബോട്ടിക് റോവർ, ചന്ദ്രനിലെത്തിക്കാൻ വേണ്ട ശേഷിയുള്ള മത്സരാർഥികളെ ലക്ഷ്യം വയ്ക്കുന്നു. [36]
സ്പേസ് എക്സ് 2014 മാർച്ചിൽ ചാന്ദ്ര ബഹിരാകാശ ഗതാഗതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ല തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം എന്നു വ്യക്തമാക്കിയിട്ടുണ്ട്. പകരം, ചന്ദ്രന്റെ ദൗത്യങ്ങൾക്കായുള്ള വാണിജ്യ വിക്ഷേപണ കരാറുകൾ പരിഗണിക്കുമെന്ന് സ്പേസ് എക്സ് സൂചിപ്പിക്കുന്നു. [37]
റഷ്യയുടെ ഫെഡറൽ ബഹിരാകാശവാഹനം 2025 ൽ കോസ്മോനൗട്ടുകൾ ചന്ദ്രൻ പരിക്രമണപഥത്തിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. [38] 2030 നു ശേഷം ചന്ദ്രന്റെ ചുറ്റുമുള്ള പരിക്രമണപഥത്തിൽ റഷ്യൻ ലൂണാർ ഓർബിറ്റൽ സ്റ്റേഷൻ സ്ഥാപിക്കാനുദ്ദേശിക്കുന്നു.
Seamless Wikipedia browsing. On steroids.