ആര്യഭടൻ രചിച്ച ജ്യോതിശാസ്ത്ര ഗ്രന്ഥം From Wikipedia, the free encyclopedia
പുരാതന ഭാരതത്തിലെ പ്രഗല്ഭനായ ജ്യോതിശാസ്ത്രജ്ഞൻ ആര്യഭടൻ രചിച്ച അതിപ്രശസ്ത ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് ആര്യഭടീയം. ക്രിസ്തുവർഷം 499 മാർച്ച് മാസം 21-ആം തീയതി തന്റെ 23-മത്തെ വയസ്സിലാണ് ആര്യഭടീയം എഴുതിയത് എന്ന് ആര്യഭടീയത്തിലെ ഒരു ശ്ലോകത്തിൽ നിന്ന് വ്യക്തമാണ്.
ഗീതികാപാദം, ഗണിത പാദം, കാലക്രിയാപാദം, ഗോളപാദം എന്നിങ്ങനെ നാല് അദ്ധ്യായങ്ങൾ ആണ് ആര്യഭടീയത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തിലും ഈരണ്ട് വരികൾ വീതമുള്ള ശ്ലോകം കൊണ്ടാണ് ആര്യഭടൻ താൻ കണ്ടെത്തിയ ശാസ്ത്ര സത്യങ്ങൾ വിവരിക്കുന്നത്. ഗീതികാപാദത്തിൽ 13 ശ്ലോകങ്ങളും, ഗണിതപാദത്തിൽ 33 ശ്ലോകങ്ങളും, കാലക്രിയാപാദത്തിൽ 25 ശ്ലോകങ്ങളും, ഗോളപാദത്തിൽ 50 ശ്ലോകങ്ങളും ആണ് ഉള്ളത്.
കാലക്രിയാപാദത്തിലെ പത്താം ശ്ലോകത്തിലാണ് തന്റെ ജന്മ സമയത്തെ കുറിച്ചുള്ള സൂചന കൊടുത്തിരിക്കുന്നത്. ശ്ലോകം ഇങ്ങനെയാണ്.
“ | ഷഷ്ട്യബ്ദാനാം ഷഷ്ടിർയദാ വ്യതീതാ സ്ത്രയശ്ച യുഗപാദാഃ
ത്രൃധികാ വിംശതിരബ്ദാസ്തദേഹ മമ ജന്മനോതീതാഃ |
” |
പരിഭാഷ 60 പ്രാവശ്യം 60 വർഷങ്ങളും ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങളും കഴിഞ്ഞപ്പോൾ എന്റെ (ആര്യഭടന്റെ) ജനനം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിരിക്കുന്നു.
വിശദീകരണം ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങൾ എന്നത് കൃത-ത്രേതാ-ധ്വാപരയുഗങ്ങളാണ്. കലിയുഗം തുടങ്ങി 3600 വർഷങ്ങൾ പിന്നീട്ടപ്പോൾ ആര്യഭട്ടനു 23 വയസ്സായി എന്നു സാരം. അതായത് ആര്യഭടീയം എന്ന ഗ്രന്ഥം എഴുതിയത് അദ്ദേഹത്തിന്റെ 23ആം വയസ്സിലാണ്. (കലിയുഗം ആരംഭിച്ചത് 3102 ഫെബ്രുവരി 17, അർദ്ധരാത്രി ആണ്. "'ആര്യഭടീയം"'
ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച് ഭാരതത്തിൽ അതിനുമുൻപ് അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
`ആര്യഭടീയ'ത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻ എ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ് ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്.
ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്. ആര്യാ വൃത്തത്തിൽ രചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രം ഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ. ഗീതികാപാദം
13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയ്ത്തിനെറ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൽക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നു[1] ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്. ഗണിതപാദം
33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.പ്രധാനമായും ജ്യോമതീയ രൂപങളുടെ വിസ്തീർണം(ക്ഷേത്രവ്യവഹാരം), നിഴലളവുകൾ(ശംഖുചായ),കൂട്ടകകണക്കുകൾ കാലക്രിയാപാദം
25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ് വിഷയം. കാലചക്രം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.
ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത് ഇപ്രകാരമാണ്, ഒരു കല്പം = 14 മനു അഥവാ 1008 യുഗം ഒരു മനു = 72 യുഗം ഒരു യുഗം =43,20,000 വർഷം ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്. ഗോളപാദം
ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുരിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ലുടേയൂം,ഗ്രഹങളുടേയും സൻചാര പാതയെ ക്കുരിച്ചും,അതിനാവശ്യമയ ഗോളത്രിഗോണമിതിയെക്കുരിച്ചുമാണ്(spherical Trigonometry). ````
ജ്യോതിശാസ്ത്രത്തെ പൂർണ്ണമായും അത്യാധുനിക ഗണിതത്തിന്റെ തലത്തിലേക്ക് ഉയർത്തികൊണ്ടു പോവുകയാണ് ആര്യഭടീയത്തിലൂടെ ആര്യഭടൻ ചെയ്തത്. അന്നുവരെ നിലനിന്നിരുന്ന പല അന്ധവിശാസങ്ങളേയും പിഴുതെറിഞ്ഞ്, സ്വന്തമായി ഗണിത സൂത്ര വാക്യങ്ങളും, ഫോർമുലകളും, ഗണിത പദ്ധതികളും ആവിഷ്ക്കരിച്ച് തന്റെ സിദ്ധാന്തങ്ങളെ ആര്യഭടീയത്തിലൂടെ ലോകസമക്ഷം കാഴ്ച വെക്കുകുയാണ് ആര്യഭടൻ ചെയ്തത്. രാഹുകേതുക്കളെക്കുറിച്ചോ, പുരാണകഥകളെക്കുറിച്ചോ, ആധുനിക വീക്ഷണത്തിലുള്ള ശാസ്ത്രത്തിന്റെ പരിധിയിൽപെടാത്തതോ ആയ ഒരു വിഷയത്തെകുറിച്ചുമുള്ള പരാമർശം ആര്യഭടീയത്തിലില്ല.
ഗ്രഹങ്ങളുടെ ഭ്രമണസംഖ്യ, ഗ്രഹങ്ങളുടെ വ്യാസം, ഭ്രമണപഥത്തിന്റെ ചെരിവ്, സഞ്ചാരപഥത്തിലെ ഭ്രമണസ്വഭാവം, സംഖ്യരചനാ ഗണിതം, വർഗ (square) ഘന (cube) വിവരണം, വർഗമൂലം, ഘനമൂലം തുടങ്ങിയവയുടെ വിവരണം, ത്രികോണ-വൃത്ത-ത്രപീസിയ വിസ്തീർണ്ണം, പൈയുടെ മൂല്യം, പൈതഗോറസ് നിയമം, തുടങ്ങി അനേക ഗണിത ജ്യോതിശാസ്ത്ര വിഷയങ്ങളാണ് ആര്യഭടീയത്തിലുള്ളത്.
ആര്യഭടീയം, ഡോ. എൻ. ഗോപാലകൃഷണൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക്ക് ഹെറിറ്റേജ് പ്രസിദ്ധീകരണം, വിവർത്തന വ്യാഖ്യാനം, നാലാം പതിപ്പ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.