![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8e/Gonbad-e_Qabus_Tower_by_Hadi_Karimi.jpg/640px-Gonbad-e_Qabus_Tower_by_Hadi_Karimi.jpg&w=640&q=50)
ഗോലെസ്താൻ പ്രവിശ്യ
From Wikipedia, the free encyclopedia
ഗോലെസ്താൻ പ്രവിശ്യ (പേർഷ്യൻ: استان گلستان, Ostān-e Golestān) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ വടക്ക്-കിഴക്കും കാസ്പിയൻ കടലിന്റെ തെക്ക്-കിഴക്കുമായി ഈ പ്രവിശ്യ സ്ഥിതി ചെയ്യുന്നു. പ്രവിശ്യയുടെ തലസ്ഥാനം ഗോർഗൻ നഗരമാണ്. 2014 ജൂൺ 22-ന് ഏകോപനത്തിനും വികസനത്തിനും മാത്രമായി പ്രവിശ്യകളെ 5 പ്രത്യേക മേഖലകളായി വിഭജിക്കുകയും ഇത് പ്രവിശ്യ 1-ന്റെ ഭാഗമായിത്തീരുകയും ചെയ്തു. ജനസംഖ്യയിൽ ബഹുഭൂരിഭാഗവും സുന്നി വിഭാഗം മുസ്ലീങ്ങളാണ്.[5][6]
ഗോലെസ്താൻ പ്രവിശ്യ استان گلستان | |
---|---|
Province | |
![]() Gonbad-e Qabus tower | |
![]() Counties of Golestan Province | |
![]() Location of Golestan Province in Iran | |
Coordinates: 36.8393°N 54.4444°E / 36.8393; 54.4444 | |
Country | Iran |
Region | Region 1[1] |
Capital | Gorgan |
Counties | 14 |
• Governor-general | Ali-Mohammad Zanganeh |
• ആകെ | 20,367 ച.കി.മീ.(7,864 ച മൈ) |
(2016) | |
• ആകെ | 1,868,819 |
• ജനസാന്ദ്രത | 92/ച.കി.മീ.(240/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
ഏരിയ കോഡ് | 017 |
Main language(s) | Persian
Mazandarani Turkmen [3] |
HDI (2017) | 0.778[4] high · 20th |
വെബ്സൈറ്റ് | http://golestanp.ir/ |
1997-ൽ മാസന്ദരാൻ പ്രവിശ്യ വിഭജിച്ചാണ് ഗോലെസ്താൻ പ്രവിശ്യ രൂപീകരിക്കപ്പെട്ടത്. ഇതിന് 1.8 ദശലക്ഷം (2016) ജനസംഖ്യയും[7] 20,380 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുണ്ട്. അലിയാബാദ് കൗണ്ടി, അഖ്വാല കൗണ്ടി, ആസാദ്ഷഹർ കൗണ്ടി, ബന്ദർ-ഇ ഗാസ് കൗണ്ടി, ഗോൺബാദ്-ഇ ഖാബുസ് കൗണ്ടി, ഗോർഗാൻ കൗണ്ടി, കാലാലെഹ് കൗണ്ടി, കോർദ്കുയി കൗണ്ടി, മറാവേഹ് താപ്പെഹ് കൗണ്ടി, മിനുദാഷ്ത് കൗണ്ടി, റാമിയൻ കൗണ്ടി, തൊർക്കമാൻ കൗണ്ടി എന്നിങ്ങനെ പ്രവിശ്യയെ പന്ത്രണ്ട് കൌണ്ടികളായി (ഷഹ്രെസ്താൻ) വിഭജിച്ചിരിക്കുന്നു. 1937 വരെ ഇന്നത്തെ ഗോർഗൻ നഗരത്തെ എസ്തറാബാദ് എന്നാണ് വിളിച്ചിരുന്നത്.