രാജ്യങ്ങളുടെ പട്ടിക
From Wikipedia, the free encyclopedia
ലോകത്തിലെ പരമാധികാര രാഷ്ട്രങ്ങളുടെ പട്ടികയാണിത്. രാഷ്ട്രങ്ങളെപ്പറ്റിയുള്ള ചുരുക്കം വിവരങ്ങളും അവയുടെ അംഗീകാരത്തെയും പരമാധികാരത്തെയും പറ്റിയുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ പട്ടികയിൽ 206 അംഗങ്ങളുണ്ട്. രണ്ട് രീതികളുപയോഗിച്ചാണ് രാജ്യങ്ങളെ വിഭജിച്ചിട്ടുള്ളത്:
- ഐക്യരാഷ്ട്രസഭയിലെ അംഗത്വത്തെപ്പറ്റിയുള്ള കോളം രാജ്യങ്ങളെ രണ്ടായിത്തിരിക്കുന്നു: ഐക്യരാഷ്ട്രസഭയിൽ അംഗത്വമോ നിരീക്ഷകപദവിയോ ഉള്ള 193 രാജ്യങ്ങളും[1]മറ്റ് 12 രാജ്യങ്ങളും.
- പരമാധികാരത്തെപ്പറ്റിയുള്ള തർക്കം സംബന്ധിച്ച വിവരം നൽകുന്ന കോളം രാജ്യങ്ങളെ രണ്ട് വിഭാഗങ്ങളാക്കിത്തിരിക്കുന്നു. പരമാധികാരത്തെപ്പറ്റി തർക്കം നിലവിലുള്ള 16 രാജ്യങ്ങളും 190 മറ്റ് രാജ്യങ്ങളും.
ഇത്തരത്തിലുള്ള ഒരു പട്ടിക തയ്യാറാക്കുക ബുദ്ധിമുട്ടുള്ളതും വിവാദമുണ്ടാക്കാവുന്നതുമായ ഒരു ഉദ്യമമാണ്. രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ അന്താരാഷ്ട്രസമൂഹത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നിർവചനങ്ങൾ ഒന്നുമില്ല എന്നതാണ് ഇതിനുകാരണം. ഈ പട്ടിക രൂപീകരിക്കൻ ഉപയോഗിച്ച മാനദണ്ഡങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി പരമാധികാര രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡം എന്ന തലക്കെട്ട് കാണുക