ക്യൂഷൂ
From Wikipedia, the free encyclopedia
ജപ്പാനിലെ ഒരു പ്രമുഖ ദ്വീപാണ് ക്യൂഷൂ (九州, Kyūshū?, lit. "Nine Provinces") (Japanese pronunciation: [kjɯᵝːꜜɕɯᵝː]).ജപ്പാനിലെ 3-ാമത്തെ വലിയ ദ്വീപു കൂടിയാണ് ഇത്. ജപ്പാനിന്റെ എറ്റവും തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.ഈ ദ്വീപിന്റെ പഴയ പേര് ക്യു കോ കു(ശാന്ത സമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗം)എന്നായിരുന്നു. ഈ ദ്വീപിന്റെ ചരിത്ര നാമം സൈക്കാഡോ എന്നാണ്. 2006-ലെ സെൻസസ് പ്രകാരം ജനസംഖ്യ 13,231,995 ആണ്, ഇത് ജപാനിലെ ആകെ ജനസംഖ്യയുടെ ഏകദേശം 10.6% ആണ്[1] . വിസ്തീർണം 35,640 ചതുരശ്ര മീറ്ററാണ്. ഇതിൽ കൂടുതൽ ജനങ്ങളും താമസിക്കുന്നത് വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലാണ്, പ്രത്യേകിച്ചും ഫുകുവോക (ജനസംഖ്യ 1,460,000 ) കിറ്റാക്യുഷു (ജനസംഖ്യ 977,000) എന്നീ നഗരങ്ങളിൽ.
Geography | |
---|---|
Location | East Asia |
Archipelago | Japanese Archipelago |
Area rank | 37th |
Administration | |
Japan | |
Demographics | |
Population | 13,231,995 |
ഇതിന്റെ മറ്റൊരു പ്രത്യേകത ധാരാളം അഗ്നി പർവതങ്ങൾ നിറഞ്ഞ ഒരു ദ്വീപു കൂടിയാണിത് എന്നതാണ്.ജപ്പാനിലെ എറ്റവും സജീവ അഗ്നിപർവതമായ മൗണ്ട് അസോ ഇവിടെയാണ്.1591 മീറ്ററാണ് ഇതിന്റെ ഉയരം. കാൻമോൺ ടണലുകളും[2]കാൻമോൺ പാലവും ക്യൂഷുവിനെ ഹോൺഷുവുമായി ബന്ധിപ്പിക്കുന്നു.
ക്യൂഷുവിന്റ്റെ ചില ഭാഗങ്ങളിൽ സബ്ട്രോപ്പിക്കൽ (ഉപോഷ്ണമേഖല) കാലാവസ്ഥയാണുള്ളത്, പ്രത്യേകിച്ചും മിയസാക്കി, കഗോഷിമ പ്രൊഫക്ചറുകളിൽ. പ്രധാന കാർഷികോൽപ്പനങ്ങളിൽ അരി, ചായ, പുകയില, മധുരക്കിഴങ്ങ്, സോയ; സിൽക്ക് എന്നിവയുൾപ്പെടുന്നു.