![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/03/Blausen_0388_EyeAnatomy_01.png/640px-Blausen_0388_EyeAnatomy_01.png&w=640&q=50)
കൊറോയിഡ്
From Wikipedia, the free encyclopedia
മനുഷ്യ നേത്രത്തിലെ കണക്റ്റീവ് ടിഷ്യൂ ഉൾപ്പെടുന്ന രക്തക്കുഴലുകളുടെ പാളിയാണ് കോറോയിഡ്. ഇത് റെറ്റിനയ്ക്കും സ്ക്ലീറയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്നു. മനുഷ്യന്റെ കോറോയിഡ് കണ്ണിന്റെ പിൻഭാഗത്ത് അങ്ങേയറ്റത്ത് 0.2 mm കട്ടിയുള്ളതാണ്. മറ്റ് ഭാഗങ്ങളിൽ കനം 0.1mm ആയി ചുരുങ്ങുന്നു.[1] കോറോയിഡ് റെറ്റിനയുടെ പുറം പാളികൾക്ക് ഓക്സിജനും പോഷണവും നൽകുന്നു. സീലിയറി ബോഡി, ഐറിസ് എന്നിവയ്ക്കൊപ്പം കോറോയിഡ് യൂവിയയുടെ ഭാഗമാണ്.
വസ്തുതകൾ കൊറോയിഡ്, Details ...
കൊറോയിഡ് | |
---|---|
![]() മനുഷ്യ നേത്രത്തിന്റെ രേഖാചിത്രം, കൊറോയിഡ് മുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു | |
![]() കണ്ണിന്റെ മുൻഭാഗത്തിന്റെ പകുതി. (വലതുവശത്ത് ചുവടെ നിന്ന് രണ്ടാമത് കോറോയിഡ് ലേബൽ ചെയ്തിരിക്കുന്നു) | |
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Artery | ഷോർട് പോസ്റ്റീരിയർ സീലിയറി ആർട്ടറി, ലോങ്ങ് പോസ്റ്റീരിയർ സീലിയറി ആർട്ടറി |
Identifiers | |
Latin | choroidea |
MeSH | D002829 |
TA | A15.2.03.002 |
FMA | 58298 |
Anatomical terminology |
അടയ്ക്കുക
കോറോയിഡിന്റെ ഘടന പ്രകാരം ഇത് സാധാരണയായി നാല് പാളികളായി തിരിച്ചിരിക്കുന്നു (റെറ്റിനയിൽ നിന്ന് ഏറ്റവും അടുത്തുള്ള ക്രമത്തിൽ വർഗ്ഗീകരിച്ചിരിക്കുന്നു):
- ഹാലർ പാളി- വലിയ വ്യാസമുള്ള രക്തക്കുഴലുകൾ അടങ്ങിയ കോറോയിഡിന്റെ ഏറ്റവും പുറം പാളി[1]
- സാറ്റ്ലർ പാളി- ഇടത്തരം വ്യാസമുള്ള രക്തക്കുഴലുകളുടെ പാളി
- കൊറിയോകാപ്പിലറി - കാപ്പിലറികളുടെ പാളി
- ബ്രച്സ് മെംബ്രേൻ (പര്യായങ്ങൾ: ലാമിന ബസാലിസ്, കോംപ്ലക്സസ് ബസാലിസ്, ലാമിന വിട്ര)- കോറോയിഡിന്റെ ആന്തരിക പാളി.