കേരളത്തിലെ താലൂക്ക് From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ താലൂക്കുകളിലൊന്നാണ് കൊയിലാണ്ടി. കൊയിലാണ്ടി നഗരസഭയിലും സമീപത്തെ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 35 റവന്യൂ വില്ലേജുകൾ ചേർന്നതാണ് കൊയിലാണ്ടി താലൂക്ക്. 756.9 ചതുരശ്രകിലോമീറ്ററാണ് കൊയിലാണ്ടി നഗരം ആസ്ഥാനമായുള്ള ഈ താലൂക്കിന്റെ വിസ്തീർണം.[1]
ഈ താലൂക്കിലെ പ്രദേശങ്ങളിൽ കുറച്ചു ഭാഗം കോഴിക്കോട് ലോൿസഭാമണ്ഡലത്തിലും ശേഷിയ്ക്കുന്ന ഭാഗം വടകര ലോൿസഭാമണ്ഡലത്തിലും ആണ്. [2]
പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി നിയമസഭാമണ്ഡലങ്ങൾക്കു കീഴിലാണ് ഈ താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. ഇവയിൽ പേരാമ്പ്ര, കൊയിലാണ്ടി എന്നിവ വടകര ലോൿസഭാമണ്ഡലത്തിലും ബാലുശ്ശേരി കോഴിക്കോട് ലോൿസഭാമണ്ഡലത്തിലുമാണ്.[3]
ബാലുശ്ശേരി, പന്തലായനി, മേലടി, പേരാമ്പ്ര എന്നിവയാണ് ഈ താലൂക്കിലെ ബ്ലോക്ക് പഞ്ചായത്തുകൾ. [4]
താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടി നഗരസഭയാണ് ഈ താലൂക്കിലെ ഏക നഗരസഭ.
2015 ൽ പയ്യോളി പഞ്ചായത്ത് മാറി പയ്യോളി നഗരസഭയായി.
അപ്പോൾ നിലവിൽ കൊയിലാണ്ടി താലൂക്കിൽ 2നഗരസഭകൾ നിലവിലുണ്ട്.
കീഴരിയൂർ, മേപ്പയ്യൂർ, പയ്യോളി**××, തിക്കോടി, തുറവൂർ, ചക്കിട്ടപാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കായണ്ണ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര, അത്തോളി, ബാലുശ്ശേരി, കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം, അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി എന്നിങ്ങനെ 24 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിൽ നിലവിലുള്ളത്. [5] ഇവയിൽ കിഴക്കുഭാഗത്തുള്ള ബാലുശ്ശേരി ബ്ലോക്കിലെ ഏതാനും പഞ്ചായത്തുകൾ പുതുതായി രൂപീകരിച്ച താമരശ്ശേരി താലൂക്കിൽ ഉൾപ്പെടുവാനിടയുണ്ട്. [6]
2015 ന് ശേഷം പയ്യോളി ഗ്രാമപഞ്ചായത്ത് മാറി പയ്യോളി നഗരസഭയായി.
ഇരിങ്ങൽ, പയ്യോളി, തിക്കോടി, മൂടാടി, വിയ്യൂർ, പന്തലായനി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തുറയൂർ, കീഴരിയൂർ, അരിക്കുളം, കൊഴുക്കല്ലൂർ, അത്തോളി, ഉള്ള്യേരി, ബാലുശ്ശേരി, നടുവണ്ണൂർ, കോട്ടൂർ, അവിട്ടനല്ലൂർ, ചെറുവണ്ണൂർ, മേപ്പയ്യൂർ, ചക്കിട്ടപ്പാറ, ചെമ്പാനൂർ, പേരാമ്പ്ര, കായണ്ണ, കൂരാച്ചുൻട് , മേഞ്ഞാന്യം, എരവട്ടൂർ, നോച്ചാട് , പാലേരി, ചങ്ങരോത്ത്.
Seamless Wikipedia browsing. On steroids.