ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയുടെ വടക്കുകിഴക്കായി വയനാടൻ മലനിരകൾക്കടുത്തായി സ്ഥിതി ചെയ്യുന്നു. വിസ്തീർണം 142.45 ചതുരശ്ര കിലോമീറ്റർ പെരുവണ്ണാമൂഴി അണക്കെട്ട്, മുതലവളർത്തു കേന്ദ്രം, ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവ ഈ പഞ്ചായത്തിലാണ്. .
അതിരുകൾ:വടക്ക് കാവിലുംപാറ, പടിഞ്ഞാറത്തറ (വയനാട്) പഞ്ചായത്തുകൾ, തെക്ക് കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകൾ, കിഴക്ക് കൂരാച്ചുണ്ട്, തരിയോട് (വയനാട്), പടിഞ്ഞാറത്തറ (വയനാട്) പഞ്ചായത്തുകൾ, പടിഞ്ഞാറ് ചങ്ങരോത്ത്, കൂത്താളി, മരുതോങ്കര പഞ്ചായത്തുകൾ
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20360 ഉം സാക്ഷരത 93.62 ശതമാനവും ആണ്.
Wikiwand - on
Seamless Wikipedia browsing. On steroids.