ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം,ചിത്രസംയോജനം എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു കെ.പി. കൊട്ടാരക്കര (1926 - നവംബർ 19, 2006). കൊട്ടാരക്കര സ്വദേശിയായിരുന്ന ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കുട്ടൻ പിള്ള എന്നായിരുന്നു. രാമൻ പിള്ളയുടെയും പാർവ്വതി അമ്മയുടെയും പുത്രനായി 1926-ൽ ജനിച്ചു. എസ്.എസ്.എൽ.സി. പാസ്സായ ശേഷം പ്രൊഫഷണൽ നാടക വേദിയിൽ പ്രവേശിച്ചു. പലനാടകങ്ങളും ഇദ്ദേഹം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 1950-ൽ നീലയുടെ പ്രഥമചിത്രമായ ആത്മസഖിക്കു വേണ്ടി കഥയും സംഭാഷണവും എഴുതി ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തുടർന്നു ആറു ചിത്രങ്ങൾക്ക് കഥയു സംഭാഷണവും എഴുതുകയും അവയിൽ മിക്കതിലും അഭിനയിക്കുകയും ചെയ്തു. പാശമലർ എന്ന തമിഴ് ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹം പ്രസിദ്ധിയിലേക്കുയർന്നത്.[1]
ഒരു നിർമാതാവ് എന്നനിലയിൽ തമിഴ് ചലച്ചിത്ര രംഗത്തേക്കു വന്ന ഇദ്ദേഹം പരിശ് എന്നചിത്രം നിർമിച്ച ശേഷം മലയാളത്തിലേക്കു കടന്നു. കെ.പി. കൊട്ടാരക്കരയുടെ ആദ്യ മലയാളചിത്രം ജീവിതയാത്ര ആണ്. തുടർന്ന് 28 ചിത്രങ്ങൾ കൂടി നിർമ്മിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയു കഥയും സംഭാഷണവും അദ്ദേഹംതന്നെ എഴുതിയതാണ്. ഇദ്ദേഹത്തിന്റെ പലകഥകളും മറ്റുഭാഷകളിൽ ചിത്രങ്ങളാക്കിയിട്ടുണ്ട്. 2006 നവംബർ 19-ന് അദ്ദേഹം അന്തരിച്ചു.[2]
ക്രമനമ്പർ | ചിത്രം | വർഷം | സംവിധായകൻ |
---|---|---|---|
1 | ജീവിതയാത്ര | 1965 | ശശികുമാർ |
2 | പെണ്മക്കൾ | 1966 | ശശികുമാർ |
3 | കാണാത്ത വേഷങ്ങൾ | 1967 | എം. കൃഷ്ണൻ നായർ |
4 | വിദ്യാർത്ഥി | 1968 | ശശികുമാർ |
5 | ലവ് ഇൻ കേരള | 1968 | ശശികുമാർ |
6 | രഹസ്യം | 1969 | ശശികുമാർ |
7 | റസ്റ്റ്ഹൗസ് | 1969 | ശശികുമാർ |
8 | രക്തപുഷ്പം | 1970 | ശശികുമാർ |
9 | ലങ്കാദഹനം | 1971 | ശശികുമാർ |
10 | സംഭവാമി യുഗേ യുഗേ | 1972 | എ.ബി. രാജ് |
11 | അജ്ഞാതവാസം | 1973 | എ.ബി. രാജ് |
12 | പച്ചനോട്ടുകൾ | 1973 | എ.ബി. രാജ് |
13 | ഹണിമൂൺ | 1974 | എ.ബി. രാജ് |
14 | ഓമനക്കുഞ്ഞ് | 1975 | എ.ബി. രാജ് |
15 | അമ്മ | 1976 | എം. കൃഷ്ണൻ നായർ |
16 | ശാന്ത ഒരു ദേവത | 1977 | എം. കൃഷ്ണൻ നായർ |
17 | മധുരസ്വപ്നം | 1977 | എം. കൃഷ്ണൻ നായർ |
18 | അവർകണ്ട ലോകം | 1978 | എം. കൃഷ്ണൻ നായർ |
19 | അഗ്നിപർവ്വതം | 1979 | പി. ചന്ദ്രകുമാർ |
20 | യുദ്ധം | 1983 | ശശികുമാർ |
21 | ഈ ശബ്ദം ഇന്നത്തെ ശബ്ദം | 1985 | പി.ജി. വിശ്വംഭരൻ |
22 | അവൾ കാത്തിരുന്നു അവനും | 1986 | പി.ജി. വിശ്വംഭരൻ |
23 | ആദ്യത്തെ കണ്മണി | 1995 | രാജസേനൻ |
24 | മഴത്തുള്ളിക്കിലുക്കം | 2002 | അക്ബർ ജോസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.