കസാഖ്
മദ്ധ്യേഷ്യയിലെ ജനവിഭാഗം / From Wikipedia, the free encyclopedia
മദ്ധ്യേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ അധിവസിക്കുന്ന ഒരു തുർക്കി ജനവിഭാഗമാണ് കസാഖുകൾ (കസാഖ്: қазақтар [qɑzɑqtɑ́r]) (കസാക്ക് എന്നും ഖസാഖ് എന്നും വിളിക്കപ്പെടുന്നു). പ്രധാനമായും കസാഖിസ്താനാണ് ഇവരുടെ കേന്ദ്രം. ഉസ്ബെകിസ്താൻ, ചൈന, റഷ്യ, മംഗോളിയ എന്നിവിടങ്ങളിലും ഇവരെ കണ്ടുവരുന്നു. സൈബീരിയക്കും കരിങ്കടലിനും ഇടയിൽ വസിച്ചിരുന്നതും അഞ്ചും പതിമൂന്നും നൂറ്റാണ്ടുകൾക്കിടയിൽ മേഖലയിലേക്ക് കുടീയേറിയതുമായ നിരവധി തുർക്കി, തുർക്കോ-മംഗോളിയൻ, ആദിമ തുർക്കി വംശജർ, പുരാതനഹൂണർ തുടങ്ങിയവരുടെ പിൻഗാമികളാണ് കസാഖുകൾ.[12][13] ആദ്യകാലതുർക്കികളും മംഗോളിയരും തമ്മിലുള്ള രണ്ടാംഘട്ടസങ്കരഫലമായാണ് ഇവരുടെ ഉൽപ്പത്തി.[14]
Total population | |
---|---|
ഏകദേശം 1,38,00,000 | |
Regions with significant populations | |
കസാഖ്സ്താൻ | 1,00,98,600[1] |
ചൈന | 14,00,000 - 15,00,000[2] |
ഉസ്ബെകിസ്താൻ | 8,00,000 - 11,00,000[3] |
റഷ്യ | 6,54,000[4] |
മംഗോളിയ | 1,40,152[5] |
തുർക്ക്മെനിസ്താൻ | 40,000 - 90,000[6] |
കിർഗിസ്താൻ | 33,200[7] |
അഫ്ഗാനിസ്താൻ | 21,000[8] |
തുർക്കി | 19,000-25,000[8] |
ജർമ്മനി | 890[8] |
താജികിസ്താൻ | 900[9] |
ഇറാൻ | 10,000-15,000[8] |
യുക്രൈൻ | 5,526[10] |
ബെലാറുസ് | 1,239[11] |
Languages | |
കസാഖ്, റഷ്യൻ (കൂടാതെ അവർ ജീവിക്കുന്ന രാജ്യങ്ങളിലെ ഭാഷകളും) | |
Religion | |
പ്രധാനമായും സുന്നി മുസ്ലീം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
മറ്റു തുർക്കി ജനവിഭാഗങ്ങൾ |
തുർക്കി ഭാഷയിൽ നാടോടി എന്നാണ് കസാഖ് എന്ന വാക്കിനർത്ഥം. സ്റ്റെപ്പികളിൽ കാലികളെ മേക്കലായിരുന്നു കസാഖുകളുടെ പ്രധാന തൊഴിൽ. ഏറ്റവും പേരുകേട്ട നാടോടികളായ ഇടയന്മാരാണ് കസാഖുകൾ.[14]