Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മധുപാൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒഴിമുറി. ലാൽ, ആസിഫ് അലി, ഭാവന, മല്ലിക, ശ്വേത മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബി. ജയമോഹൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്[1]. 2012-ൽ മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ പല മാദ്ധ്യമങ്ങളും വിലയിരുത്തി.[2][3] മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ചിത്രത്തിനു ലഭിച്ചു[4].
ഒഴിമുറി | |
---|---|
സംവിധാനം | മധുപാൽ |
നിർമ്മാണം | പി.എൻ. വേണുഗോപാൽ |
രചന | ബി. ജയമോഹൻ |
അഭിനേതാക്കൾ | |
സംഗീതം | ബിജിബാൽ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | പി.എൻ.വി. അസ്സോസിയേറ്റ്സ് |
വിതരണം | ആൻ മെഗാ മീഡിയ |
റിലീസിങ് തീയതി | 2012 സെപ്റ്റംബർ 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 137 മിനിറ്റ് |
തമിഴ് എഴുത്തുകാരൻ ജയമോഹൻ നോട്ടങ്ങൾ എന്ന പേരിൽ ഭാഷാപോഷിണിയിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ നിന്നും വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുമാണ് മധുപാൽ ചിത്രത്തിനായുള്ള കഥ കണ്ടെത്തിയത്[5]. 30 മുതൽ 40 വരെ വർഷങ്ങളിലായി[അവലംബം ആവശ്യമാണ്] നടക്കുന്ന കഥയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 67 പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "വാക്കിനുള്ളിലെ" | യാസിൻ നിസാർ മുബാറക്ക്, സൗമ്യ | 3:36 | |||||||
2. | "വഞ്ചീശപാലൻ" | ബിജിബാൽ, വിവേക്, അനുരാധ ശ്രീറാം, എലിസബത്ത് രാജു, ജയശ്രീ രാജീവ് | 3:31 | |||||||
3. | "ഏതയ്യാ ഗതി" (ഗാനരചന: കോടീശ്വര അയ്യർ) | കെ.ജെ. ചക്രപാണി | 3:56 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.