മല്ലിക (നടി)

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

മല്ലിക (നടി)

ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് മല്ലിക എന്നറിയപ്പെടുന്ന റീജ വേണുഗോപാൽ. തമിഴ്, മലയാളം, തെലുങ്ക്, ബ്യാരി എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വസ്തുതകൾ മല്ലിക, ജനനം ...
മല്ലിക
Thumb
ജനനം
റീജ വേണുഗോപാൽ

തൊഴിൽചലച്ചിത്രനടി
സജീവ കാലം2002–
അടയ്ക്കുക

ചലച്ചിത്ര ജീവിതം

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്ത് കടന്നുവന്ന മല്ലിക[1], ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം മല്ലികയ്ക്ക് ലഭിച്ചു.[2] അതിന് ശേഷം നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ട മല്ലിക, പിന്നീട് ഇന്ത്യൻ റുപ്പി, സ്നേഹവീട് എന്നീ മലയാളചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2011-ൽ പുറത്തിറങ്ങിയ ബ്യാരി എന്ന ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരിയിലെ അഭിനയത്തിന് ആ വർഷത്തെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം ലഭിച്ചു.[3][4]

അഭിനയിച്ച ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, ചിത്രം ...
വർഷംചിത്രംകഥാപാത്രംഭാഷകുറിപ്പ്
2003നിഴൽക്കുത്ത്മല്ലികമലയാളംആദ്യ ചിത്രം
2004ഓട്ടോഗ്രാഫ്കമലതമിഴ്മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
2004മഹാനടികൻതമിഴ്
2004നാ ഓട്ടോഗ്രാഫ്വിമലതെലുഗു
2005തിരുപാച്ചികറുപയിതമിഴ്
2005കുണ്ടക്ക മണ്ടക്കകവിതതമിഴ്
2006തിരുപതിതമിഴ്
2006സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കുംവല്ലിതമിഴ്
2008തോട്ടഗൗരിതമിഴ്
2010അമ്മനിലാവ്മലയാളം
2011ഇന്ത്യൻ റുപ്പിസജിമലയാളം
2011സ്നേഹവീട്ശാന്തിമലയാളം
2011ബ്യാരിനാദിറബ്യാരിദേശീയ ചലച്ചിത്രപുരസ്കാരം - പ്രത്യേക പരാമർശം
2012മിസ്റ്റർ മരുമകൻമലയാളം
അടയ്ക്കുക

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.