എടവക ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് എടവക. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.26 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ: വടക്കുഭാഗത്ത് മാനന്തവാടി പുഴയും, തവിഞ്ഞാൽ, മാനന്തവാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനമരം പഞ്ചായത്തും, തെക്കുഭാഗത്ത് വെള്ളമുണ്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൊണ്ടർനാട് പഞ്ചായത്തുമാണ്.
2001 ലെ സെൻസസ് പ്രകാരം എടവക ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24746 ഉം സാക്ഷരത 86.45% ഉം ആണ്.
ആകെ 19 വാർഡുകളാണ് എടവക ഗ്രാമപഞ്ചായത്തിലുള്ളത്. [1]
വാർഡുകൾ | വാർഡുകൾ |
---|---|
ഒരപ്പ് | എള്ളൂമന്ദം |
ഒഴക്കോടി | പാണ്ടിക്കടവ് |
ചാമാടിപ്പൊയിൽ | പൈങ്ങാട്ടിരി |
പായോട് | ദ്വാരക |
ചെറുവയൽ | കമ്മന |
പുലിക്കാട് | പീച്ചങ്കോട് |
തോണിച്ചാൽ | പാലമുക്ക് |
കുന്ദമംഗലം | പള്ളിക്കൽ |
കല്ലോടി | അയിലമൂല |
വളേരി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.