വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 131.15 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ: വടക്ക് തവിഞ്ഞാൽ പഞ്ചായത്ത്, കണ്ണൂർ ജില്ല, തെക്ക് കോഴിക്കോട് ജില്ല, കിഴക്ക് എടവക, വെള്ളമുണ്ട പഞ്ചായത്തുകൾ, പടിഞ്ഞാറ് കോഴിക്കോട്, കണ്ണൂർ ജില്ലകൾ എന്നിവയാണ്
2001 ലെ സെൻസസ് പ്രകാരം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത 83.77% ഉം ആണ്.
തൊണ്ടനാടിന്റെ ചരിത്രത്തിനു പഴശ്ശിയുടെ കാലം വരെ വരെ മാത്രമേ അറിവുള്ളു. പഴശ്ശിയുടെ അധീനത്തിലിരുന്ന തൊണ്ടർനാട് 1805 നവംബർ 30 ന് വീരപഴശ്ശിയുടെ ചരമത്തോടെ ബ്രിട്ടീഷുകാരുടെ അധീനതയിലായി.
ഈ പ്രദേശം നെല്ലിയോട് തിരുമുൽപ്പാടിനവകാശപ്പെട്ടതായിരുന്നു. തൊണ്ടർ നമ്പിയാരായിരുന്നുഅദ്ദേഹത്തിനുവേണ്ടി മന്ത്രിസ്ഥാനിയായ തൊണ്ടർനാടിൻറെ ഭരണം നടത്തിയത്. തൊണ്ടർ നമ്പിയാർ ഭരിച്ച നാടായത് കൊണ്ട് തൊണ്ടർനാട് എന്ന പേർ ലഭിച്ചു.
വയനാടൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ശ്രീ.കെ.പി.ക്യഷ്ണൻ നായർ ദേശിയ പ്രസ്ഥാനത്തെ നയിച്ച പ്രമുഖരിൽ പ്രധാനിയായിരുന്നു. ഇദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്ന സാംസ്കാരിക സ്ഥാപനമാണ് നിരവിൽ പുഴയിലെ ശ്രീ.കെ.പി. ക്യഷ്ണൻ നായർ സ്മാരക വായനശാല.
സ്വാതന്ത്യാനന്തരം കേരളത്തിലാകെ അലയടിച്ച ജന്മിത്ത വിരുദ്ധ സമരത്തിൻറെ അലയൊലികൾ ഈ പഞ്ചായത്തിലുമുണ്ടായി. 1950 കളിൽ പാട്ട വ്യവസ്ഥയ്ക്കെതിരായ പ്രതിഷേധങ്ങൾ അങ്ങിങ്ങ് ഉയരുകയുണ്ടായി.
1963ൽ രൂപീ ക്യതമായ ഈ പഞ്ചായത്തിൻറെ ആദ്യ പ്രസിഡൻറ് സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.പി.ക്യഷ്ണൻ നായർ ആയിരുന്നു.2015ലെ തെരഞ്ഞേടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം നേടി. ഇപ്പോൾ സി.പി.എം അംഗം കുര്യാക്കോസ് പി.എ പ്രസിഡണ്ടും സലോമി ഫ്രാൻസിസ് വൈസ്പ്രസിഡണ്ടും ആണ്.
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | കുഞ്ഞോം | മുസ്തഫ എം | മുസ്ലിം ലീഗ് | ജനറൽ |
2 | പോർളോം | ത്രേസ്യ വി.എം | മുസ്ലിം ലീഗ് | വനിത |
3 | കരിമ്പിൽ | സുനിത | സി.പി.എം | വനിത |
4 | പാലേരി | അനീഷ് പി | ഐ.എൻ.സി | എസ് ടി |
5 | വഞ്ഞോട് | സലോമി ഫ്രാൻസിസ് | സ്വ | വനിത |
6 | പുതുശ്ശേരി | ശ്രീജ രാജേഷ് | ഐ.എൻ.സി | എസ് ടി വനിത |
7 | തേറ്റമല | രവീന്ദ്രൻ | സി.പി.എം | ജനറൽ |
8 | പളളിക്കുന്ന് | ആൻസി ജോയി | ഐ.എൻ.സി | വനിത |
9 | വെളളിലാടി | അസ്ഹർ അലി | മുസ്ലിം ലീഗ് | ജനറൽ |
10 | കാഞ്ഞിരങ്ങാട് | കുര്യാക്കോസ് പി.എ | സി.പി.എം | ജനറൽ |
11 | മക്കിയാട് | ഉഷ അനിൽകുമാർ | സി.പി.എം | എസ് ടി വനിത |
12 | കോറോം | മൈമൂനത്ത് | മുസ്ലിം ലീഗ് | ജനറൽ |
13 | കൂട്ടപ്പാറ | വി.സി സലീം | സി.പി.എം | ജനറൽ |
14 | മട്ടിലയം | കേശവൻ പി | സി.പി.എം | ജനറൽ |
15 | നിരവിൽപ്പുഴ | സിന്ധു ഹരികുമാർ | സി.പി.എം | വനിത |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.