എ.ആർ. റഹ്മാൻ
ഇന്ത്യൻ ചലച്ചിത്ര സംഗീതസംവിധായകൻ / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ. റഹ്മാൻ (തമിഴ്: ஏ.ஆர்.ரஹ்மான்).[1] ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസംവിധാനം നിർവഹിച്ചത്.[2]. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ മണിരത്നത്തിന്റെ റോജാ(ചലച്ചിത്രം) എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.[3]
റഹ്മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഹ്മാൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
എ.ആർ. റഹ്മാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | എ.എസ്. ദിലീപ് കുമാർ |
പുറമേ അറിയപ്പെടുന്ന | അല്ലാ രഖാ റഹ്മാൻ, എ. ആർ. ആർ , മൊസാർട്ട് ഓഫ് മദ്രാസ് |
ഉത്ഭവം | ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
വിഭാഗങ്ങൾ | Film score Soundtrack Theatre World Music |
തൊഴിൽ(കൾ) | സംഗീതസംവിധായകൻ, ഗായകൻ, സംഗീത നിർമാതാവ്, ഉപകരണ സംഗീത വാദകൻ |
ഉപകരണ(ങ്ങൾ) | കീബോർഡ്,കോണ്ടിനം ഫിൻഗർ ബോർഡ്,ഗിറ്റാർ, പിയാനോ, ഹാർമോണിയം, പെർക്യൂഷൻ, തുടങ്ങിയവ |
വർഷങ്ങളായി സജീവം | 1980 – മുതൽ |
ലേബലുകൾ | കെ എം മ്യൂസിക് |
സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്മാന് നൽകപ്പെട്ടു [4][5] ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു [6][7]. ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു [8].
2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി[9]. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന് ഭാരത സർക്കാർ നൽകുകയുണ്ടായി[10].