![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fd/Eidulfitr_meal.jpg/640px-Eidulfitr_meal.jpg&w=640&q=50)
ഈദുൽ ഫിത്ർ
ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ. / From Wikipedia, the free encyclopedia
10/04/2024
عيد الفطر Eid-ul-Fitr (റമദാൻ നോമ്പിന്റെ സമാപ്തി കുറിക്കുന്ന ആഘോഷം) | |
---|---|
![]() ഒരു പെരുന്നാൾ വിരുന്ന് | |
ഇതരനാമം | ചെറിയ പെരുന്നാൾ (Malayalam), നോമ്പു പെരുന്നാൾ, Eid, "Ramadan Eid", "Smaller Eid"; Idul Fitri, Hari Lebaran (Indonesia); Aidilfitri (Malaysia, Singapore, Brunei); Riyoyo, Riyayan, Ngaidul Fitri (Javanese); Boboran Siyam (Sundanese); Uroë Raya Puasa (Acehnese); Rojar Eid (Bangladesh); Ramazan Bayramı (Turkish); Eid-e Sa'eed-e Fitr (The Mirthful Festival of Fitr, Persian); Choti Eid (Urdu); ; Ramazanski Bajram, |
ആചരിക്കുന്നത് | മുസ്ലിങ്ങൾ |
തരം | മുസ്ലിം ആഘോഷങ്ങൾ |
പ്രാധാന്യം | റമദാൻ സമാപ്തി |
ആഘോഷങ്ങൾ | Family meals (especially lunches and late breakfasts), eating sweet foods, wearing new clothes, giving gifts or money's to children, സുഹൃദ്-കുടുംബ സന്ദർശനം |
അനുഷ്ഠാനങ്ങൾ | Congregational prayer, giving to charity (Zakat al-fitr) |
തിയ്യതി | ശവ്വാൽ 1 |
2024-ലെ തിയ്യതി | date missing (please add) |
Last time | 2017 ഒക്റ്റൊബർ 26 |
ബന്ധമുള്ളത് | റമദാൻ, ബലി പെരുന്നാൾ ശവ്വാൽ മാസത്തിന്റെ തുടക്കം |
![]() Part of a series on |
---|
Architecture |
Arabic · Azeri |
Art |
Calligraphy · Miniature · Rugs |
Dress |
Abaya · Agal · Boubou |
Holidays |
Ashura · Arba'een · al-Ghadeer |
Literature |
Arabic · Azeri · Bengali · Malay |
Martial arts |
Silat · Kurash |
Music |
Dastgah · Ghazal · Madih nabawi Maqam · Mugam · Nasheed |
Theatre |
Karagöz and Hacivat |
Islam Portal |
ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോക മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. ഈ തീയതിക്ക് മാറ്റമില്ലാത്തതാണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനം അവസാനിച്ചതിന്റെ പിറ്റേന്നാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ കേരളത്തിൽ ചെറിയ പെരുന്നാൾ എന്ന് പറയപ്പെടുന്നു. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസത്തെ പകലുകൾ
മുഴുവൻ ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. പുലർച്ചെ മുതൽ സന്ധ്യ വരെ ജലപാനം പോലും കഴിക്കാതെ യാതൊരു ആഹാരവും കഴിക്കാതെ ഒരു മാസം മുഴുവൻ ജീവിച്ച മനുഷ്യർ പിറ്റേ ദിവസം ഈദ് ദിനത്തിൽ ഒരു മനുഷ്യ ജീവിയും പട്ടിണിയാകാൻ പാടില്ലെന്ന് ഉറപ്പിച്ച് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നു. ഈദ്,റമദാനിന് ശേഷം വരുന്ന പത്താം മാസമായ ശവ്വാൽ ഒന്നിന് ആണെങ്കിലും പൊതു സമൂഹം റംസാൻ എന്ന് തെറ്റായി ഈ ദിവസത്തെ പറയാറുണ്ട്.