ബംഗ്ലാദേശ്
തെക്കനേഷ്യയിലെ രാജ്യം / From Wikipedia, the free encyclopedia
തെക്കനേഷ്യയിലെ ഒരു രാജ്യമാണ് ബംഗ്ലാദേശ് (Bangladesh). ഇന്ത്യയും മ്യാന്മറുമാണ് അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യാ വിഭജനത്തിൽ പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവിൽ വന്നത്. കിഴക്കൻ പാകിസ്താൻ എന്നു തന്നെയായിരുന്നു തുടക്കത്തിൽ പേര്. ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്താന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. അതിനേക്കാളേറെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്ത അവരിൽ വളർത്തി. അങ്ങനെ 1971-ൽ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ്
| |
---|---|
തലസ്ഥാനം and largest city | ധാക്ക |
ഔദ്യോഗിക ഭാഷകൾ | ബംഗാളി |
വംശീയ വിഭാഗങ്ങൾ (1998 [1]) | 97.2% ബംഗാളികൾ 2.8% other |
നിവാസികളുടെ പേര് | ബംഗ്ലാദേശി |
ഭരണസമ്പ്രദായം | Unitary parliamentary democracy[2] |
• പ്രസിഡന്റ് | അബ്ദുൽ ഹമീദ് |
• പ്രധാനമന്ത്രി | ഷേഖ് ഹസീന |
• സ്പീക്കർ | ഷിരിൻ ഷാർമിൻ ചൗധരി |
നിയമനിർമ്മാണസഭ | ജാതീയ സൻസദ് |
സ്വതന്ത്രം പാകിസ്താനിൽ നിന്നും | |
• Declared | 26 മാർച്ച് 1971 |
• | Current constitution |
• | 4 നവംബർ 1972[1] |
• ആകെ വിസ്തീർണ്ണം | 147,570 km2 (56,980 sq mi) (94th) |
• ജലം (%) | 6.4 |
• 2012 estimate | 146.888 മില്ല്യൺ[3] (8) |
• ജനസാന്ദ്രത | 1,033.5/km2 (2,676.8/sq mi) (9) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $282.229 billion[3] (44) |
• പ്രതിശീർഷം | 1,909.461(2011 est)[3] (155) |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | 113.855 ബില്ല്യൺ[3] (59) |
• Per capita | $700.59[3] |
ജിനി (2005) | 33.2[4] Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | 0.500[5] Error: Invalid HDI value · 146-ആം |
നാണയവ്യവസ്ഥ | ടാക്ക (BDT) |
സമയമേഖല | UTC+6 (BST) |
ഡ്രൈവിങ് രീതി | ഇടത് വശം |
കോളിംഗ് കോഡ് | 880 |
ഇൻ്റർനെറ്റ് ഡൊമൈൻ | .bd |
കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസംഖ്യയും ബംഗ്ലാദേശിന്റെ പ്രത്യേകതയാണ്. വിസ്തൃതിയിൽ നൂറാം സ്ഥാനമാണെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ ഏഴാമതാണ് ബംഗ്ലാദേശിന്റെ സ്ഥാനം. രാഷ്ട്രീയ അസ്ഥിരതയും അടിക്കടിയുണ്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകളും കടലാക്രമണവും ഈ ചെറുരാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണിത്.