![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/56/Maulidur_Rasul_%25288413657269%2529.jpg/640px-Maulidur_Rasul_%25288413657269%2529.jpg&w=640&q=50)
നബിദിനം
ഹിജ്റ വർഷം 11 റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ച, തന്റെ അറുപത്തിനാലാമ വയസ്സിൽ പത്നി ആയിശയുടെ വീട്ടിൽ വ / From Wikipedia, the free encyclopedia
ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് (مِيلَاد), മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം ലോകത്ത് അറിയപ്പെടുന്നത്. ക്രിസ്തുവര്‍ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം.[2] പ്രവാചകൻ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങൾ നടന്നിട്ടില്ലാത്തതിനാൽ മൗലിക വാദികൾ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്. എന്നാൽ പരമ്പരാഗത മുസ്ലിങ്ങൾ ഇവ പുണ്യമാണെന്ന് കരുതുന്നു.[3]
വസ്തുതകൾ നബി ദിനം, ഇതരനാമം ...
നബി ദിനം | |
---|---|
![]() മലേഷ്യൻ തലസ്ഥാനമായ പുത്രജയയിൽ നടന്ന നബി ദിന റാലി, 2013 | |
ഇതരനാമം | Mawlid an-Nabawī (المولد النبوي),Milad un-Nabi, Havliye, Donba, Gani[1] |
തരം | ഇസ്ലാമികം |
പ്രാധാന്യം | പ്രവാചകൻ മുഹമ്മദ് നബിയുടെ പിറന്നാൾ |
അനുഷ്ഠാനങ്ങൾ | Hamd, Tasbih, fasting, public processions, Na`at (religious poetry), family and other social gatherings, decoration of streets and homes |
തിയ്യതി | റബീഉൽ അവ്വൽ 12 |
ആവൃത്തി | വാർഷികം |
അടയ്ക്കുക