അറബ് വസന്തം

From Wikipedia, the free encyclopedia

അറബ് വസന്തം

അറബ് ലോകത്ത് 2010 അവസാനത്തിൽ തുടങ്ങിയ പ്രതിഷേധ-പ്രക്ഷോഭ വിപ്ലവ പരമ്പരകളാണ് അറബ് വസന്തം (ഇംഗ്ലീഷ്:Arab Spring-അറബിക്: الربيع العربي‎) എന്ന് അറിയപ്പെടുന്നത്. അറബ് പോരാട്ടം, അറബ് വിപ്ലവങ്ങൾ എന്നീ പേരുകളിലും ഈ പ്രക്ഷോഭങ്ങൾ വിളിക്കപ്പെടുന്നു. 2010 ഡിസംബർ 18 മുതൽ ടുണീഷ്യ[1], ഈജിപ്റ്റ്[2] എന്നിവിടങ്ങളിലും പിന്നീട് ലിബിയയിലും വ്യാപിച്ച പ്രക്ഷോഭങ്ങൾ അവിടങ്ങളിലെ ഭരണകൂടങ്ങളുടെ പതനത്തിലാണ് കലാശിച്ചത്.[3] പ്രതിഷേധങ്ങൾ ബഹ്റൈൻ, സിറിയ, യെമൻ, ജോർഡാൻ, മൊറോക്കൊ, അൾജീരിയ, കുവൈറ്റ്, ലെബനാൻ, മൗറിത്താനിയ, സൗദി അറേബ്യ, സുഡാൻ, പശ്ചിമ സഹാറ എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും വ്യാപിച്ചു മുന്നേറികൊണ്ടിരിക്കുന്നു[അവലംബം ആവശ്യമാണ്].

വസ്തുതകൾ അറബ് വസന്തം الربيع العربي, തിയതി ...
അറബ് വസന്തം
الربيع العربي
-യുടെ ഭാഗം
Thumb
മുകളിൽ ഇടത്തുനിന്ന് ഘടികാരക്രമത്തിൽ: ഈജിപ്തിലെ തഹ്‌രീർ സ്ക്വയറിൽ കൂടിയ പ്രക്ഷോഭകർ; 2011 ജനുവരി 14 ന് തുനീഷ്യയിലെ തൂനിസിൽ പ്രകടനം നടത്തുന്നവർ; 2011 ഫെബ്രുവരി 3 ന് പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ രാജിക്കായി യെമനിലെ സൻആയിൽ നടക്കുന്ന പ്രകടനം; 29 ഏപ്രിൽ 2011 ൽ സിറിയയിലെ; ബനിയാസിൽ ലക്ഷക്കണക്കിന് ആളുകൾ.
തിയതി18 ഡിസംബർ 2010 (2010-12-18) present
(14 വർഷം, 65 ദിവസം)
സ്ഥലം
ലക്ഷ്യങ്ങൾ
  • Democracy
  • Human rights
  • Free and fair elections
  • Regime change
സ്ഥിതിതുടരുന്നു (as of 14 ഫെബ്രുവരി 2013[[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])

  • Tunisian President Ben Ali ousted, and government overthrown.
  • Egyptian President Hosni Mubarak ousted, and government overthrown. Continued popular protest against military provisional government.
  • Libyan leader Muammar Gaddafi killed after a civil war with foreign military intervention, and government overthrown.
  • Yemeni President Ali Abdullah Saleh agrees to step down within days after months of popular protests.
  • Civil uprisings against the governments of Syria and Bahrain, despite government changes. Apparently systematic summary execution of unarmed civilians by Syrian government with a death toll of over 3000.
  • Jordan, Kuwait, Lebanon and Oman implementing government changes in response to protests.
  • Morocco implementing constitutional reforms in response to protests.
  • Ongoing protests in Algeria, Iraq, and other countries.
Casualties
Death(s)30,430–37,140+ (International estimate; see table below)
അടയ്ക്കുക

സമരങ്ങൾ, പ്രകടനങ്ങൾ, മാർച്ചുകൾ, സമ്മേളനങ്ങൾ തുടങ്ങിയ സുസ്ഥിര ജനപ്രതിരോധ മാർഗ്ഗങ്ങളിലൂടെയും വിവിധ സാമുഹ്യ മാധ്യമങ്ങളിലൂടെയും[4] ജനകീയ കൂട്ടായ്മകൾ സൃഷ്ടിച്ചും ബോധവൽക്കരണം നടത്തിയുമായിരുന്നു പ്രതിഷേധക്കാർ സർക്കാറിന്റെ അടിച്ചമർത്തലിനേയും ഇന്റർനെറ്റ്നിരോധത്തെയും നേരിട്ടത്[5].

വിശകലനം

മധ്യപൂർവ ദേശത്തും ഉത്തര ആഫ്രിക്കയിലും നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ പ്രതിഷേധ പ്രക്ഷോഭപരമ്പരകൾ അറബ് വസന്തം (Arab Spring) എന്നു അറിയപ്പെട്ടു.[6][7][8] ചിലർ അതിനെ "അറബ് വസന്തവും ശിശിരവും" എന്നും വിശേഷിപ്പിക്കുന്നു.",[9][10][11][12] "അറബ് ഉയർത്തെഴുന്നേൽപ്പ്" (Arab Awakening) അല്ലെങ്കിൽ "അറബ് പ്രക്ഷോഭങ്ങൾ" (Arab Uprisings) എന്നും പലരും ഇതിനെ വിശേഷിപ്പിക്കുന്നു. 2010 ഡിസംബർ 18-ന് തുനീഷ്യയിലെ തെരുവിൽ മുഹമ്മദ് ബൂഅസ്സീസി എന്ന ബിരുദധാരിയായ തെരുവു കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്ത പ്രതിഷേധത്തോടെയാണ് പ്രക്ഷോഭങ്ങളുടെ ആദ്യ തീപ്പൊരി ഉയരുന്നത്. പോലീസിന്റെ അഴിമതിയിലും അപമര്യാദയോടെയുള്ള പെരുമാറ്റത്തിലും പ്രതിഷേധിച്ചായിരുന്നു ബൂഅസ്സീസി ആത്മഹത്യ ചെയ്തത്.[13][14] തുനീഷ്യയിലെ വിജയകരമായ പ്രക്ഷോഭത്തെ തുടർന്ന്, ബൂ അസ്സീസി എന്ന തീകൊളുത്തിയ മനുഷ്യന്റെ പ്രതിഷേധതരംഗങ്ങൾ അൾജീരിയ, ജോർഡാൻ, ഈജിപ്റ്റ്,യമൻ എന്നീ രാജ്യങ്ങളേയും പിടിച്ചുലച്ചു.[15] അതു പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വലുതും ഏറ്റവും സംഘടിതവുമായ പ്രക്ഷോഭ പ്രകടനങ്ങൾ നടന്നത് വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനക്ക് (വെള്ളിയാഴ്ചയിലെ മധ്യാഹ്ന പ്രാർഥന)ശേഷമായിരുന്നു. ഡെ ഓഫ് റെയ്ജ് (Day of rage) എന്ന പേരിലാണ് അതു വിളിക്കപ്പെട്ടത്.[16][17][18]. ടുണീഷ്യയുടെ ദേശീയപുഷ്പമായ മുല്ലപ്പൂവ് എന്നതിനോട് ചേർത്ത് ഈ സമരങ്ങളെ മുല്ലപ്പൂവിപ്ലവം എന്നും അറിയപ്പെടുന്നു[19].

2012 ജനുവരി ഒന്നു വരെ മൂന്ന് രാജ്യങ്ങളിലെ സർക്കാറുകൾ ഈ പ്രക്ഷോഭഫലമായി കടപുഴകി വീണു. തുനീഷ്യയിലെ വിപ്ലവത്തെ തുടർന്ന് അവിടുത്തെ പ്രസിഡന്റ് സൈനുൽ ആബിദീൻ ബിൻ അലി 2011 ജനുവരി 14 ന് സൗദി അറേബ്യയിൽ അഭയം തേടി. 2011 ഫെബ്രുവരി 11-ന് , 18 ദിവസത്തെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക് തന്റെ മുപ്പതു വർഷത്തെ ഭരണം അവസാനിപ്പിച്ചു രാജി നൽകി[20]. 2011 ഓഗസ്റ്റ് 23 ന് ലിബിയയുടെ പ്രസിഡന്റായിരുന്ന് മുഅമ്മർ ഗദ്ദാഫി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെടുകയും നാഷണൽ ട്രാൻസിഷിനൽ കൗൺസിൽ ബാബുൽ അസ്സീസിയയുടെ നിയന്ത്രണം കയ്യേൽക്കുകയും ചെയ്തു. 2011 ഒക്ടോബർ 20 ന് സിത്രിലെ തന്റെ സ്വന്തം പട്ടണത്തിൽ ഗദ്ദാഫി കൊലചെയ്യപ്പെട്ടു.

മേഖലയിൽ ഈ പ്രക്ഷോഭനാളുകളിൽ നിരവധി ഭരണാധികാരികൾ തങ്ങളുടെ ഭരണകാലയളവ് തീർന്നാൽ ഭരണത്തിൽ നിന്ന് താഴെയിറങ്ങാം എന്നു പ്രഖ്യാപിക്കുകയുണ്ടായി. യമൻ രാഷ്ട്രപതി അലി അബ്ദുല്ല സാലിഹ് 2011 നവംബർ 23 ന് റിയാദിൽ വെച്ച് ജി.സി.സി ഉടമ്പടിയിൽ ഒപ്പുവെച്ചു. അതുപ്രകാരം തന്നെ പ്രോസ്യുക്യൂഷൻ ചെയ്യാതിരിക്കുന്നതിനു പകരമായി 2012 ഫെബ്രുവരിക്ക് ശേഷം 30 ദിവസത്തിനുള്ളിൽ അദ്ദേഹം ഭരണം കൈമാറാൻ തയ്യാറാവും. 2015 ലെ തെരഞ്ഞെടുപ്പിൽ താൻ തെരെഞ്ഞെടുപ്പിൽ വിധിതേടില്ലെന്ന് സുഡാൻ പ്രസിഡന്റ് ഒമറുൽ ബഷീർ പ്രഖ്യാപിച്ചു.[21] ജോർഡാനിലെ പ്രക്ഷോഭം കാരണം തുടർച്ചയായ രണ്ടു സർക്കാറുകളെ അവിടുത്തെ രാജാവ് അബ്ദുല്ല രണ്ടാമൻ പിരിച്ചുവിട്ടു.[22][23]

വിവിധരാജ്യങ്ങളിലെ പ്രശ്നങ്ങൾ

Thumb
  ഒന്നിലധികം തവണ ഭരണമാറ്റം നടന്ന രാജ്യങ്ങൾ   ഭരണമാറ്റം നടന്നവ   ആഭ്യന്തരയുദ്ധം   പ്രതിഷേധങ്ങളും ഭരണത്തിലെ അഴിച്ചുപണികളും   വ്യാപകമായ പ്രക്ഷോഭം   നേരിയ പ്രതിഷേധങ്ങൾ   അറബേതര രാജ്യങ്ങളിലെ പ്രക്ഷോഭങ്ങൾ

ഗ്രന്ഥങ്ങൾ

  • ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ (2011) വി.എ. കബീർ, വചനം ബുക്സ്

ഡോക്യുമെന്ററികൾ

  • ‘ഫ്രാഗ്രൻസ് ഓഫ് അറബ് സ്പ്രിംങ്’ (അറബ് വസന്തത്തിന്റെ നറുമണം)
  • വസന്തത്തിന്റെ സുഗന്ധം - വൈ. ഇർഷാദ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.