From Wikipedia, the free encyclopedia
മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.
ജനനം നവംബർ 24 1961ൽ മേഘാലയയിലെ ഷില്ലോങ്ങിൽ. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ് രാജീബ് റോയ്, ഒരു ബംഗാളി ബ്രാഹ്മണനായിരുന്നു. ബാല്യകാലം കേരളത്തിൽ ചിലവഴിച്ചു. പഠനത്തിനു ശേഷം ആർകിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു.
'ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്', 'ഇലെക്ട്രിക് മൂൺ' എന്നീ ചലച്ചിത്രങ്ങൾക്കും പല ടി.വി. പരിപാടികൾക്കും വേണ്ടി തൂലിക ചലിപ്പിച്ചു.
എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ് റോയ്. ഭർത്താവ് ചലച്ചിത്രസംവിധായകനായ പ്രദീപ് കിഷൻ. ആദ്യ ഭർത്താവ് ശിൽപ്പിയായ ഗെറാറ്ഡ് ഡ കുന.
കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ് ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണിത്. ആ വർഷം ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവൽ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളിൽ തന്നെ 350,000-ത്തിലധികം പ്രതികൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവൽ തർജ്ജമ ചെയ്യപ്പെട്ടു. 2011 ജനുവരിയിൽ നോവലിന്റെ പ്രിയ.എ.എസ് തയ്യാറാക്കിയ മലയാള പരിഭാഷ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്നപേരിൽ ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തി.
അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ട്മുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ സുറിയാനി ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.[1] ഇ.കെ. നായനാർ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, അയ്ജാസ് അഹമ്മദ് തുടങ്ങിയ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞത് എന്നും മുദ്രകുത്തി. ബൂർഷ്വാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ഈ കൃതിയെ വിലയിരുത്തിയത്[2][3]
ചിന്ന വിഷയങ്ങളിൻ കടവുൾ എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കുണ്ട്.
പ്രധാന ലേഖനം: ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്
2017 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവലാണ് ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്. അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവലാണിത്. ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് പ്രസിദ്ധീകരിച്ച് ഇരുപത് വർഷത്തിനു ശേഷമാണ് ഈ നോവൽ പുറത്തു വരുന്നത്.
പാവപ്പെട്ട കർഷകരെ കുടിയൊഴിപ്പിച്ച ഭൂപരിഷ്കരണം മുതൽ, 2002 ഗോദ്ര ട്രെയിൻ കത്തിക്കൽ, കശ്മീർ കലാപം വരെയുള്ള ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ടതും അക്രമഭരിതവുമായ ഏതാനും അധ്യായങ്ങളുടെ ഗതിനിയന്ത്രിച്ച ആളുകളുടെ കഥകൾ ഇഴചേർത്തിരിക്കുകയാണ് നോവലിൽ.
2018-ൽ നോവലിന്റെ ജോണി എം.എൽ. തയ്യാറാക്കിയ മലയാള പരിഭാഷ അത്യാനന്തത്തിന്റെ ദൈവവൃത്തി എന്നപേരിൽ ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തി.[4]
സർദാർ സരോവർ പദ്ധതിക്ക് എതിരേ മേധ പാട്കർ നയിക്കുന്ന നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിൽ പങ്കെടുത്ത് പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും, പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് ഗ്രേറ്റർ കോമൺ ഗുഡ് എന്ന ലെഖനമെഴുതി[5] ബുക്കർ സമ്മാന തുകയും തന്റെ പുസ്തകത്തിന്റെ രോയൽറ്റിയും നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിന് ദാനം ചെയ്തു[6] അമേരിക്കൻ വിദേശനയത്തെയും.[7][8][9] ഇസ്രായേലിനെയും[10] ഇൻഡ്യ 1998 ൽ നടത്തിയ അണു സ്ഫോടന പരീക്ഷ്ണത്തെയും ശക്തമായി വിമർശിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. ഇൻഡ്യൻ നിയമനിർമ്മാണ സഭ ആക്രമിച്ച കുറ്റത്തിന് വധ ശിക്ഷ വിധിക്കപ്പെട്ട അഫ്സൽ ഗുരുവിന്റെ ശിക്ഷയ്ക്ക് എതിരെ പ്രതികരിക്കുകയും, കോടതി നടപടികൾ വിശകലനം ചെയ്ത മാധ്യമങ്ങളെ ആക്ഷേപിക്കുകയും ചെയ്തു.[11] 2003 ൽ വയനാട് ജില്ലയിലെ മുത്തങ്ങയിൽ പോലീസും ആദിവാസികളുമായുണ്ടായ സംഘർഷത്തിനെതിരെ കേരള മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണിയ്ക്ക് “താങ്കളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു” എന്ന തുറന്ന കത്ത് എഴുതി.[12]
{{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link){{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link). It contains the essays The Greater Common Good and The End of Imagination, which are now included in the book The Algebra of Infinite Justice{{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) (a collection of essays: The End of Imagination, The Greater Common Good, Power Politics [also a book], The Ladies Have Feelings, So..., The Algebra of Infinite Justice, War is Peace, Democracy, War Talk [also a book] and Come September.){{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link){{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link){{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link){{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.