നോം ചോംസ്കി
linguist, psychologist, and activist From Wikipedia, the free encyclopedia
ഭാഷാശാസ്ത്രജ്ഞൻ,ചിന്തകൻ,രാഷ്ട്രീയ പ്രവർത്തകൻ എന്നീനിലകളിൽ ആഗോളപ്രശസ്തനാണ് നോം ചോംസ്കി (ആംഗലേയം: Noam Chomsky). ഭാഷാശാസ്ത്രത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം എന്ന സരണിയുടെ സ്രഷ്ടാവാണ് ഇദ്ദേഹം. ഔപചാരിക ഭാഷകളുടെ വിഭാഗീകരണത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ നിർവ്വചിച്ചതും ഇദ്ദേഹമാണ്. അറുപതുകളിലെ വിയറ്റ്നാം യുദ്ധത്തെ ശക്തമായി വിമർശിച്ചതു മുതൽ അമേരിക്കയുടെ വിദേശനയത്തിന്റെ വിമർശകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിവിധ ശാസ്ത്രമേഖലകളിലെ സംഭാവനകളേക്കാളും ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷക്കാരനായാണ് ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്. 2001ൽ കേരള സന്ദർശനത്തിനിടെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ ഐ.എസ്.ഐ ചാരനെന്നാരോപിച്ച് കൊല്ലത്തു വച്ച് തടയാൻ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.[1] മാധ്യമങ്ങളുടെ നിലപാടുകളെ ശാസ്ത്രീയമായി അപഗ്രഥിച്ചുകൊണ്ട് അവയുടെ ഭരണകുടത്തോടുള്ള ആശ്രിതത്വം തുറന്നുകാണിച്ചതാണ് ഇദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്.
![]() | |
കാലഘട്ടം | ഇരുപതാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രം |
---|---|
പ്രദേശം | പാശ്ചാത്യ തത്ത്വജ്ഞാനം |
ചിന്താധാര | ഭാഷാശാസ്ത്രം |
പ്രധാന താത്പര്യങ്ങൾ | ഭാഷാശാസ്ത്രം, മനഃശാസ്ത്രം, ഭാഷയുടെ തത്ത്വശാസ്ത്രം, രാഷ്ട്രതന്ത്രം, നീതിശാസ്ത്രം |
ശ്രദ്ധേയമായ ആശയങ്ങൾ | പ്രജനക വ്യാകരണം, സാർവലൗകിക വ്യാകരണം |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
ഭാഷാശാസ്ത്രത്തിന് ചോംസ്കിയുടെ സംഭാവനകൾ
നോം ചോംസ്കി ആവിഷ്ക്കരിച്ച രചനാന്തരണ പ്രജനകവ്യാകരണം ഈ നൂറ്റാണ്ടിലെ ചോംസ്കിയൻ വിപ്ളവമായി വിശേഷിപ്പിക്കപ്പെടുന്നു. മറ്റ് ഭാഷാ ശാസ്ത്രജ്ഞർ ഭാഷാ പ്രതിഭാസങ്ങളെ വിവരിച്ചപ്പോൾ ചോംസ്കി അവയെ വിശദീകരിക്കുവാൻ ധൈര്യം കാട്ടി. എല്ലാത്തരം വാക്യഘടനകളെയും പ്രതിനിധാനം ചെയ്യുന്ന നിയമവ്യവസ്ഥ കണ്ടത്തലായിരുന്നു ചോംസ്കിയുടെ ആദ്യ ലക്ഷ്യം. ഘടനാത്മക ഭാഷാ ശാസ്ത്രത്തിന്റെ തന്ത്രങ്ങളെ മെച്ചപ്പെടുത്തുവാനുള്ള തീവ്ര യത്നമാണ് ചോംസ്കിയെ മുന്നോട്ട് നയിച്ചത്[2].
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.