From Wikipedia, the free encyclopedia
കൊക്കുകളുടെ വർഗ്ഗത്തോടു ബന്ധമുള്ള പക്ഷിയാണ് അരയന്നക്കൊക്ക്. കഴുത്തിനും കാലുകൾക്കും വളരെയധികം നീളമുള്ള ഇത് ഫിനിക്കോപ്റ്റെറിഡേ പക്ഷികുടുംബത്തിൽപ്പെടുന്നു. ഈ കുടുംബത്തിലെ ഫോണിക്കോപ്പ് റ്റൈറസ് എന്ന ജീനസ്സിൽ ആറു സ്പീഷീസാണുള്ളത്. അതിൽ ഫോണിക്കോപ്പ് റോസിയസ് എന്ന് ശാസ്ത്രീയനാമമുള്ള നീർനാരകൾ മാത്രമേ ഇന്ത്യയിൽ കാണപ്പെടുന്നുള്ളു.
Flamingos | |
---|---|
James's flamingos (P. jamesi) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Phoenicopteriformes |
Family: | Phoenicopteridae Bonaparte, 1831 |
Species | |
See text | |
Global distribution of flamingos |
ഇതിന്റെ കൊക്കുകൾ ചെറുതും താറാവിന്റേതു പോലെ പരന്നതുമാണ്. മേൽച്ചുണ്ടിന്റെ അഗ്രഭാഗം നേരെ കീഴോട്ടു മടങ്ങിയിരിക്കും. ശരീരത്തിനു മൊത്തത്തിൽ ഇളംചുവപ്പു കലർന്ന വെള്ളനിറമാണുള്ളത്. ചിറകിലുള്ള തൂവലുകൾ കറുത്തതാണ്. തോൾഭാഗത്ത് കടുത്ത ചുവപ്പുനിറമായിരിക്കും.
അരയന്നക്കൊക്കുകൾ പറ്റമായി അർധവൃത്താകൃതിയിൽ പറന്നും ആഴം കുറഞ്ഞ തീരപ്രദേശങ്ങളിൽ വെള്ളത്തിലൂടെ ചവുട്ടിനടന്നും ഇര പിടിക്കുന്നു. കക്ക, നത്തയ്ക്ക, ഞണ്ട് തുടങ്ങിയ ജീവികളെ ചെളിവെള്ളത്തിൽനിന്നും അരിച്ചുപിടിക്കുന്നതിനുതകുന്ന തരത്തിൽ ഇവയുടെ കൊക്കുകളിൽ അരിപ്പപോലെ പ്രവർത്തിക്കുന്ന പടലങ്ങളുണ്ട്. ഇരയെ പിടിക്കുമ്പോൾ തല പുറകിലേക്കു വലിച്ച് ഒരു കോരികപോലെ ചലിപ്പിക്കുന്നു. ആഴംകുറഞ്ഞ പൊയ്കകളിൽ ചെളിയും കളിമണ്ണും കൂമ്പാരംകൂട്ടി അതിനുള്ളിലാണ് മുട്ടയിടുന്നത്. ആൺപക്ഷിയും പെൺപക്ഷിയും മാറിമാറി മുപ്പതുദിവസം അടയിരുന്നു മുട്ടവിരിക്കുന്നു. ഒരു പ്രാവശ്യം അടയിരിക്കുമ്പോൾ ഒന്നോ രണ്ടോ മുട്ടകൾ കാണും. വെള്ളപ്പൂടകൾപോലുള്ള നേർത്ത തൂവലുകളും കുറുകിയ കാലും നേരേ നീണ്ട കൊക്കുള്ള കുഞ്ഞുങ്ങൾ വിരിഞ്ഞ് രണ്ടു മൂന്നു ദിവസത്തിനകം കൂടുവിട്ടു പുറത്തിറങ്ങും. ആൺ പക്ഷിയും പെൺ പക്ഷിയും ഒരേ പോലെ അന്നനാളത്തിൽ നിന്നു തികട്ടിയെടുക്കുന്ന ഒരുതരം പാലുപോലുള്ള വെളുത്ത കുഴമ്പ് കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകുന്നു..
ഏഷ്യയുടെ മധ്യ-പശ്ചിമഭാഗങ്ങളിലും ഇന്ത്യയുടെ പശ്ചിമോത്തരഭാഗങ്ങളിലും കാസ്പിയൻ കടൽ, പേർഷ്യൻ ഉൾക്കടൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു.
അരയന്നക്കൊക്ക് ആറു സ്പീഷീസാണുള്ളത്[1] [2]
Species | Geographic location | |
---|---|---|
വലിയ അരയന്നക്കൊക്ക് (Phoenicopterus roseus) |
Old World | ആഫ്രിക്കയിലെ ചില പ്രദേശങ്ങൾ , സൗത്ത് യൂറോപ്പ് , സൗത്ത് -വെസ്റ്റ് ഏഷ്യ (most widespread flamingo). |
ചെറിയ അരയന്നക്കൊക്ക് (Phoeniconaias minor) |
ആഫ്രിക്ക മുതൽ നോർത്ത് വെസ്റ്റ് ഇന്ത്യ വരെ (most numerous flamingo). | |
ചിലിയൻ അരയന്നക്കൊക്ക് (Phoenicopterus chilensis) |
New World | മിതോഷ്ണമായ സൗത്ത് അമേരിക്കൻ പ്രദേശങ്ങളിൽ . |
James's flamingo (Phoenicoparrus jamesi) |
ഉയരം കൂടിയ ആൻഡീസ് പ്രദേശങ്ങളിൽ പെട്ട പെറു , ചിലി , ബൊളീവിയ , അർജന്റീന എന്നിവിടങ്ങളിൽ . | |
Andean flamingo (Phoenicoparrus andinus) |
ഉയരം കൂടിയ ആൻഡീസ് പ്രദേശങ്ങളിൽ പെട്ട പെറു , ചിലി , ബൊളീവിയ , അർജന്റീന എന്നിവിടങ്ങളിൽ . | |
അമേരിക്കൻ അരയന്നക്കൊക്ക് (Phoenicopterus ruber) |
കരീബിയൻ ദ്വീപ സമൂഹം , കരീബിയൻ മെക്സിക്കോ , ബെലിസി , വെനിസുവേല , ഗാലപോഗ്സ് ദ്വീപ സമൂഹം .. |
മണ്മറഞ്ഞു പോയ സ്പീഷീസുകൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.