![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/41/Angkor_Wat.jpg/640px-Angkor_Wat.jpg&w=640&q=50)
അങ്കോർ വാട്ട്
കംബോഡിയയിലെ ക്ഷേത്രം / From Wikipedia, the free encyclopedia
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാട്ട് (ഇംഗ്ലീഷ്: Angkor Wat ; ഖമർ: អង្គរវត្ត). കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണു ക്ഷേത്രമായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.
വസ്തുതകൾ അങ്കോർ വാട്ട്, പേരുകൾ ...
അങ്കോർ വാട്ട് | |
---|---|
![]() | |
പേരുകൾ | |
ശരിയായ പേര്: | പ്രസാത് അങ്കോർ വാട്ട് |
സ്ഥാനം | |
സ്ഥാനം: | അങ്കോർ, കമ്പോഡിയ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ആദിനാരായണൻ/വിഷ്ണു |
വാസ്തുശൈലി: | Khmer |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | പന്ത്രണ്ടാം നൂറ്റാണ്ട് |
സൃഷ്ടാവ്: | സൂര്യവർമ്മൻ II |
അടയ്ക്കുക
ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.[1]. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്.