![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e2/VishnuHindu.jpg/640px-VishnuHindu.jpg&w=640&q=50)
വിഷ്ണു
ഹിന്ദുമതത്തിൽ സ്ഥിതിയുടെ ദൈവം / From Wikipedia, the free encyclopedia
ഹിന്ദുമതത്തിലെ പ്രാഥമിക ദൈവങ്ങളിൽ ഒരാളാണ് സാക്ഷാൽ ഭഗവാൻ വിഷ്ണു (/V ɪ ʃ n u / ; Sanskrit pronunciation: ; സംസ്കൃതം : विष्णु, IAST : Viṣṇu ). ഹിന്ദു മതത്തിലെ ത്രിമൂർത്തികളിൽ പ്രധാനപ്പെട്ട ദൈവമാണ് വിഷ്ണു. വൈഷ്ണമതത്തിൽ മഹാവിഷ്ണു പരമോന്നതദൈവമായും പരമാത്മാവായും കരുതപ്പെടുന്നു. വിഷ്ണുവിനെയോ അവതാരങ്ങളെയോ ആരാധിക്കുന്ന ഭക്തന്മാരുടെ ആത്മാവ് മരണാനന്തരം വിഷ്ണുസാരൂപ്യം നേടി വിഷ്ണുവായി തീരുന്നുവെന്നും, വൈകുണ്ഠത്തിൽ എത്തിച്ചേർന്നു മഹാവിഷ്ണുവിങ്കൽ ലയിച്ചു മോക്ഷം പ്രാപിക്കുന്നുവെന്നുമാണ് വിശ്വാസം. [5] [6] ബ്രഹ്മം എന്ന സങ്കൽപ്പമായി മഹാവിഷ്ണു കരുതപ്പെടുന്നു. വിവിധ അവതാരങ്ങളാണ് വിഷ്ണുവിന്റെ പ്രത്യേകത. രാമൻ, കൃഷ്ണൻ, വരാഹം, നരസിംഹം, കൽക്കി തുടങ്ങി പ്രധാന അവതാരങ്ങൾ പത്തെണ്ണമാണ്. ലോകത്തിലെ അധർമ്മത്തിന്റെയും ദുഷ്ടതയുടെയും നാശത്തിന്റെയും ശക്തികൾ ഉണ്ടാവുമ്പോൾ അവയിൽനിന്ന് ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാണ് അവതാരങ്ങൾ ഉണ്ടാവുന്നത് എന്നാണ് വിശ്വാസം.[7] ഹിന്ദുമതത്തിന്റെ സ്മാർത്ത പാരമ്പര്യത്തിൽ, പഞ്ചായതാന പൂജയിൽ ആരാധിക്കുന്ന തുല്യമായ അഞ്ച് ദൈവങ്ങളിൽ ഒരാളാണ് മഹാവിഷ്ണു.[6]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/2/2b/011_Vishnu_%2832881394093%29.jpg/640px-011_Vishnu_%2832881394093%29.jpg)
വിഷ്ണു | |
---|---|
പരിപാലനത്തിന്റെ ദൈവം, സംരക്ഷണത്തിന്റെ ദൈവം, പ്രപഞ്ചനിയന്ത്രണം നടത്തുന്ന ദൈവം, മോക്ഷത്തിന്റെ ദൈവം[1][2] | |
Member of ത്രിമൂർത്തി | |
![]() വിഷ്ണു | |
സംസ്കൃതം | Viṣṇu |
പദവി | ആദിനാരായണൻ(പരബ്രഹ്മം), ദശാവതാരം, ത്രിമൂർത്തി, ദേവൻ |
നിവാസം | വൈകുണ്ഠം, ക്ഷീരസാഗരം പാലാഴി |
മന്ത്രം | ॐ नमो नारायणाया (Om Namo Narayanaya) ॐ नमो भगवते वासुदेवाय |
ആയുധങ്ങൾ | ശംഖം ( പാഞ്ചജന്യം ) , ചക്രം (സുദർശനം), ഗദ (കൗമോദകി), പത്മം ( നീല താമര ) എന്നീ നാല് തൃക്കൈകളോടെ പീതാംബരപട്ട് ( മഞ്ഞപ്പട്ട് ) അണിഞ്ഞ് വനമാലയും തുളസിമാലയും കഴുത്തിലണിഞ്ഞ് ( നെഞ്ചിൽ ഭൃഗു മഹർഷി ചവിട്ടിയ പാടായ കൗസ്തുഭവും അലങ്കാരമാക്കി ) നിൽക്കുന്ന ഭഗവാൻ വിഷ്ണു. വില്ല് (ശാർങ്ഗം), വാൾ (നന്ദകം) |
പ്രതീകം | സാളഗ്രാമം, താമര |
ജീവിത പങ്കാളി | ലക്ഷ്മിദേവി (ശ്രീദേവി, ഭൂദേവി/ഭൂമിദേവി, നിളദേവി, തുളസി) |
മക്കൾ | ധർമ്മശാസ്താവ് |
വാഹനം | ശേഷനാഗം, ഗരുഡൻ[3] |
ആഘോഷങ്ങൾ | ഹോളി, രാമനവമി, കൃഷ്ണ ജന്മാഷ്ടമി, നരസിംഹ ജയന്തി, ദീപാവലി, തിരുവോണം, വിവാഹ പഞ്ചമി, വിജയദശമി, ആനന്ദ ചതുർദശി, ദേവശയനി ഏകാദശി, കാർത്തിക പൂർണ്ണിമ, തുളസീ വിവാഹം അക്ഷയ ത്രിതീയ വൈശാഖമാസം കർക്കിടകമാസം[4] |