സംവൃത സുനിൽ

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

സംവൃത സുനിൽ

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്‌ സം‌വൃത സുനിൽ.രസികൻ,നീലത്താമര,ചോക്ലേറ്റ്,വൈരം,അസുരവിത്ത്,റോബിൻഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബൻസ് എന്നീ മലയാള ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിച്ചു.

Thumb
സം‌വൃത ഒരു നൃത്ത വേദിയിൽ
വസ്തുതകൾ സംവൃത സുനിൽ, ജനനം ...
സംവൃത സുനിൽ
Thumb
ജനനം (1986-10-31) 31 ഒക്ടോബർ 1986  (38 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2004 - തുടരുന്നു
ജീവിതപങ്കാളിഅഖിൽ ജയരാജ്‌ (2012 - തുടരുന്നു)
മാതാപിതാക്കൾകെ.ടി. സുനിൽ, സാജ്‌ന
അടയ്ക്കുക

ജീവിതരേഖ

കണ്ണൂർ സ്വദേശിനിയാണ്‌. പിതാവ് -കെ.ടി സുനിൽ. മാതാവ്-സാജ്ന. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. 01-11-2012ൽ കണ്ണൂരിൽ വച്ചായിരുന്നു വിവാഹം[1]

ചലച്ചിത്ര രംഗത്തേക്ക്

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയരമുണ്ടായിരുന്ന സംവൃതയ്ക്ക് 5 അടി 10.5 ഇഞ്ച് ഉയരമുണ്ടായിരുന്നു. മലയാള സിനിമയിലെ ശരാശരി അഞ്ചരയടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരം കൊണ്ട് മുന്നിൽ നിന്നിരുന്ന  സംവൃത തിളങ്ങിയത് അസാധാരണ അഭിനയ മികവ് കൊണ്ടുമാത്രമായിരുന്നു,.

സംവൃത അഭിനയിച്ച ചിത്രങ്ങൾ

2004

  • രസികൻ

2005

  • ചന്ദ്രോത്സവം
  • നേരറിയാൻ സി.ബി.ഐ

2006

2007

2008

2009

  • ഭാഗ്യദേവത
  • ഭൂമി മലയാളം
  • പകൽ നക്ഷത്രങ്ങൾ
  • ഇവർ വിവാഹിതരായാൽ
  • അനാമിക
  • വൈരം
  • റോബിൻഹുഡ്
  • നീലത്താമര
  • ഗുലുമാൽ

2010

  • ഹാപ്പി ഹസ്ബൻഡ്സ്
  • സൂഫി പറഞ്ഞ കഥ
  • ചേകവർ
  • പുണ്യം അഹം
  • കാൽചിലമ്പ്
  • കോക്ക്ടെയിൽ

2011

  • മാണിക്ക്യക്കല്ല്
  • ത്രീ കിംഗ്സ്
  • സ്വപ്നസഞ്ചാരി

2012

  • അസുരവിത്ത്
  • ദി കിംഗ് & ദി കമ്മീഷണർ
  • മല്ലുസിംഗ്
  • ഡയമണ്ട് നെക്ലെയ്സ്
  • അരികെ
  • ഗ്രാമം
  • അയാളും ഞാനും തമ്മിൽ
  • 101 വെഡിംഗ്സ്

2019

സത്യം പറഞ്ഞാ വിശ്വസിക്കുവോ ?

അവലംബം

പുറമേയ്ക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.