അറബിക്കഥ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

അറബിക്കഥ

ലാൽ ജോസ് സം‌വിധാനം നിർവ്വഹിച്ച 2007-ൽ‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അറബിക്കഥ. ഇന്ത്യയിലും [1] വിദേശത്ത് പ്രത്യേകിച്ച് ദുബായിലും [2] ഇത് ഒരു വിജയ ചിത്രമായിരുന്നു.[3] കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആസ്പദമാക്കിയുള്ള ഒരു ചിത്രമാണ് ഇത്.[4][5]

വസ്തുതകൾ അറബിക്കഥ, സംവിധാനം ...
അറബിക്കഥ
Thumb
Central Home Entertainment DVD cover
സംവിധാനംലാൽ ജോസ്
നിർമ്മാണംഎച്ച്. സൈനുലബ്ദീൻ
രചനഇഖ്‌ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾശ്രീനിവാസൻ
സുമിൻ
ജയസൂര്യ
ഇന്ദ്രജിത്ത്
സംവൃത സുനിൽ
ജഗതി ശ്രീകുമാർ
സലിം കുമാർ
നെടുമുടി വേണു
സുരാജ് വെഞ്ഞാറമ്മൂട്
ശിവജി ഗുരുവായൂർ
സംഗീതംബിജിബാൽ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
റിലീസിങ് തീയതിജൂലൈ 15, 2007 (2007-07-15)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 minutes
അടയ്ക്കുക

കഥ

ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായ ക്യൂബ മുകുന്ദൻ എന്ന കഥാപാത്രത്തേ കേന്ദ്രീകരിച്ചാണ് ഈ കഥ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന ക്യൂബ മുകുന്ദന്റെ കഥയാണ്. ശ്രീനിവാസനാണ് മുകുന്ദന്റെ വേഷത്തിൽ അഭിനയിക്കുന്നത്. സാഹചര്യങ്ങൾ മുകുന്ദനെ ദുബായിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. പക്ഷേ, അവിടുത്തെ സാഹചര്യങ്ങളോട് മുകുന്ദന് പൊരുത്തപ്പെടാൻ പറ്റുന്നില്ല. കൂടാതെ ഇവിടെ പണിയെടുക്കുന്ന മലയാളികളുടെ ബുദ്ധിമുട്ടുകളും മുകുന്ദന് സഹിക്കാൻ പറ്റുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയോട് കടുത്ത ബഹുമാനവും ആരാധനയുമുള്ള മുകുന്ദൻ ഇതിനിടെ ഒരു ചൈനീസ് പെൺകുട്ടിയെ കണ്ടുമുട്ടുന്നു. തനിക്ക് ഈ പെൺകുട്ടിയോട് ഇഷ്ടമാവുകയും പിന്നീട് ചൈനയിലെ കമ്മ്യൂണിസത്തിന്റെ മറ്റൊരു മുഖം ഈ പെൺകുട്ടിയിലൂടെ മുകുന്ദൻ തിരിച്ചറിയുന്നു.

മുകുന്ദൻ എന്ന കഥാപാത്രത്തിലൂടെ മലയാളി സമൂഹത്തിന്റെ മാറ്റാൻ പറ്റാത്ത കാഴ്ചപ്പാടിന്റെ സംവിധായകൻ എടുത്തു കാണിക്കുന്നു. അതുപോലെ പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടികളുടെ യഥാർഥതയിലേക്കും ഈ ചിത്രം വെളിച്ചം വിതറുന്നു.

അഭിനേതാക്കൾ

അണിയറ പ്രവർത്തകർ

കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തനം, നിർ‌വ്വഹണം ...
അണിയറപ്രവർത്തനംനിർ‌വ്വഹണം
സംവിധാനംലാൽ ജോസ്
സ്ക്രിപ്റ്റ്Dr.ഇക്ബാൽ കുറ്റിപ്പുറം
സിനിമാട്ടോഗ്രഫിമനോജ് പിള്ള
എഡിറ്റർരഞ്ജൻ ഏബ്രഹാം
രചനഅനിൽ പനച്ചൂരാൻ
സംഗീതംബിജിബാൽ
വസ്ത്രാലങ്കാരംഎസ്.ബി സതീശൻ
മേക്കപ്പ്പട്ടണം ഷാ
ഡിസൈൻജിസ്സേൻ പോൾ
കലസാബുറാം
നിശ്ചലചായഗ്രഹണംമോമി, റോസ് സ്റ്റുഡിയോ ദുബായി
എഫക്ട്സ്അരുൺ സീനു
ഗ്രാഫിക്സ്രാജീവ് ഗോപാൽ
ട്രെയിലേഴ്സ്രാജശേഖർ, സൂരജ്
ഡി.ടി.എസ് മിക്സ്രാജ കൃഷ്ണ
ശബ്ദലേഖനംഎൻ.ഹരികുമാർ
അസോസിയേറ്റ് ക്യാമറപ്രദീപ്
അസോസിയേറ്റ് ഡയറക്ടർഅനൂപ് കണ്ണൻ

സലാം പാലപ്പെട്ടി

(സലാം ബാപ്പു)

സഹസംവിധാനംരഘുരാമ വർമ്മ
ലാബ്ആഡ്‌ലാബ്സ്
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.