Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു പ്രശസ്ത ചലച്ചിത്രനടനാണ് ശങ്കർ. മലയാളം, തമിഴ് എന്നീ ഭാഷാചിത്രങ്ങളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ നായക/താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കർ. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. 1980കളിൽ പ്രശസ്ത നടൻ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.[2][3]
ശങ്കർ | |
---|---|
ജനനം | ശങ്കർ പണിക്കർ 22 ജനുവരി 1960[1] |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | Oru Thalai Ragam Shankar Shankar, Romantic Hero of Mollywood |
തൊഴിൽ | നടൻ നിർമ്മാതാവ് സംവിധായകൻ |
സജീവ കാലം | 1979–ഇതുവരെ |
ജീവിതപങ്കാളി(കൾ) | രൂപരേഖ (divorced) ചിത്രാ ലക്ഷ്മി എരടത്ത്(2013 – ഇതുവരെ) |
മാതാപിതാക്ക(ൾ) |
|
തൃശൂർ ജില്ലയിലെ കേച്ചേരിയിൽ തെക്കെ വീട്ടിൽ എൻ.കെ.പണിക്കരുടേയും സുലോചനയുടേയും മകനായി 1960 ജനുവരി 22ന് ജനനം. ശങ്കറിന്റെ നാലാം വയസിൽ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. കൃഷ്ണകുമാർ, ഇന്ദിര എന്നിവർ സഹോദരങ്ങളാണ്. ചെന്നെ സെന്റ്. ബർണാഡ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശങ്കർ ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ ബിരുദം നേടി.[4]
സ്വകാര്യ ജീവിതം
ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഈ ചിത്രം ശങ്കറിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഇത് അദ്ദേഹത്തിന് മലയാളചലച്ചിത്രവേദിയിലേക്കുള്ള വഴി തുറന്നു. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രവും ഇതായിരുന്നു. ശങ്കറിന്റെ പ്രശസ്തിയെ അശ്രയിച്ച് ധാരാളം ചലച്ചിത്രങ്ങൾ 80-കളിൽ പുറത്തിറങ്ങി. അവയിൽ മിക്കവയും വിജയിച്ചു. തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹൻലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളിൽ നായകവേഷങ്ങളിൽ ശങ്കർ തിളങ്ങി. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങൾ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. പഴയകാല നായിക നടിമാരായിരുന്ന മേനക, അംബിക തുടങ്ങിയവർ ധാരാളം ശങ്കർ-ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കർ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാൽ യു.എസ്.എ (USA) യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് ശങ്കറിന്റെ ചലച്ചിത്രരംഗത്തെ വളർച്ചയെ ബാധിച്ചു.
വർഷം | സിനിമ | ഭാഷ | സംവിധായകൻ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|---|
2018 | ഡ്രാമ | മലയാളം | |||
2017 | ഒരു വാതിൽ കോട്ടൈ | മലയാളം | |||
2016 | നീരാജന പൂക്കൾ | മലയാളം | |||
2015 | ഞാൻ സംവിധാനം ചെയ്യും | മലയാളം | ബാലചന്ദ്ര മേനോൻ | ||
2015 | വിശ്വാസം... അതല്ലേ എല്ലാം | മലയാളം | Jayaraj Vijay | A S A Luca | |
2015 | മണൽ നഗരം | തമിഴ് | Himself | Ibrahim Rabbani | |
2015 | ആകാശങ്ങളിൽ | മലയാളം | Rixon Xavier | Devadathan | |
2015 | സാൻറ് സിറ്റി | മലയാളം | Ibrahim Rabbani | ||
2014 | നാക്കു പെൻഡ് നാക്കു ടാക്ക | മലയാളം | Iyer | ||
2013 | മിസ് ലേഖാ തരൂർ കാണുന്നത് | മലയാളം | Dr Balasubramanyiam | ||
2013 | ക്ലിയോപാട്ര | മലയാളം | |||
2013 | ഹോട്ടൽ കാലിഫോർണിയ | മലയാളം | Aby Mathew | ||
2012 | ഹൈഡ് ൻ സീക്ക് | മലയാളം | Niranjan | ||
2012 | ഭൂമിയുടെ അവകാശികൾ | മലയാളം | |||
2012 | ബാങ്കിംഗ് അവേർസ് 10 to 4 | മലയാളം | Fernandez | ||
2012 | ഫാദേർസ് ഡേ | മലയാളം | |||
2012 | ഊമക്കുയിൽ പാടുമ്പോൾ | മലയാളം | |||
2012 | കാസനോവ[5] | മലയാളം | Ajoy | ||
2011 | ചൈനാ ടൌൺ | മലയാളം | Rafi Mecartin | Jayakrishnan | |
2010 | കൂട്ടുകാർ | മലയാളം | Prasad Vaalacheril | Masthan Bhai |
Year | Film | Language | Director | Role | Notes |
---|---|---|---|---|---|
2009 | കേരളോത്സവം 2009[5] | മലയാളം | Himself | ||
2009 | ഇവിടം സ്വർഗ്ഗമാണ്[5] | മലയാളം | Roshan Andrews | Sudheer | |
2008 | റോബോ | മലയാളം | Venu | ||
2007 | സൈക്കിൾ | മലയാളം | Johny Antony | Jayadevn | Guest |
2007 | Ninaithu Ninaithu Parthen | തമിഴ് | Manikandan | ||
2007 | Virus[5] | മലയാളം | Himself | Unreleased | |
2003 | The Fire[5] | മലയാളം | Shankar Krishna | Sidharthan | |
2002 | Madhuram | മലയാളം | Hari | ||
2002 | സുന്ദരിപ്രാവ് | മലയാളം | Dennis | ||
2002 | Sravu | മലയാളം | Marakkar | ||
2001 | Bhadra[5] | മലയാളം | Mummy Century | Rocky |
Year | Film | Language | Director | Role | Notes |
---|---|---|---|---|---|
1999 | സ്റ്റാലിൻ ശിവദാസ് | മലയാളം | T. S. Suresh Babu | ജയചന്ദ്രൻ | |
1998 | സൂര്യവനം | മലയാളം | Rishikesh | അജിത് | |
1997 | സ്നേഹ സിന്ദൂരം | മലയാളം | കൃഷ്ണനുണ്ണി | Guest | |
1997 | ഗുരു | മലയാളം | രാജീവ് അഞ്ചൽ | Singer | Guest |
1996 | എന്റെ സോണിയ | മലയാളം | അരുൺ | ||
1995 | തക്ഷശില | മലയാളം | K Sreekuttan | ||
1994 | മാനത്തെ കൊട്ടാരം | മലയാളം | സുനിൽ | Himself | Guest |
1993 | ഗാന്ധർവ്വം | മലയാളം | സംഗീത് ശിവൻ | Chandran | Guest |
1992 | ഓസ്ട്രേലിയ | മലയാളം | രാജീവ് അഞ്ചൽ | Alex | Unreleased |
1991 | കിഴക്കുണരും പക്ഷി | മലയാളം | വേണു നാഗവള്ളി | Gopi Krishnan | |
1991 | അഭിമന്യു[5] | മലയാളം | പ്രിയദർശൻ | Shekhar | |
1991 | മാസ്റ്റർ പ്ലാൻ | മലയാളം | കുമാർ മഹാദേവൻ | SI Vijay Varma | |
1991 | MGR നഗറിൽ | തമിഴ് | ആലപ്പി അഷ്റഫ് | Remake of In Harihar Nagar | |
1991 | തായമ്മ | തമിഴ് | Gopi Bhimsingh | Remake of Thooval Sparsam |
Year | Film | Language | Director | Role | Notes |
---|---|---|---|---|---|
1990 | നിയമം എന്തുചെയ്യും | മലയാളം | |||
1990 | പന്തയ കുതിരൈഗൾ | തമിഴ് | MKI Sukumaran | Unreleased | |
1989 | ഭദ്രച്ചിറ്റ | മലയാളം | Nazir | Madhu | |
1989 | Kadhal Enum Nadhiyinile | തമിഴ് | MKI Sukumaran | Prem Kumar | |
1988 | എവിഡൻസ് | മലയാളം | Raghavan | Prince | |
1987 | ഇത്രയും കാലം | മലയാളം | Sulaiman | ||
1987 | ഒന്നാം മാനം പൂമാനം | മലയാളം | Sandhya Mohan | Ravi | |
1987 | ഇതെൻറെ നീതി | മലയാളം | J. Sasikumar | Ravi | |
1987 | അമ്മേ ഭഗവതി | മലയാളം | Sreekumaran Thampi | Unni | |
1987 | ആലിപ്പഴങ്ങൾ | മലയാളം | Ramachandranpillai | Sudheer | |
1987 | അജന്ത | മലയാളം | Manoj Babu | ||
1986 | വിശ്വസിച്ചാലും ഇല്ലെങ്കിലും | മലയാളം | Alleppey Ashraf | ||
1986 | അയൽവാസി ഒരു ദരിദ്രവാസി | മലയാളം | Priyadarshan | Balu | |
1986 | സുഖമോ ദേവി | മലയാളം | Venu Nagavally | Nandan | |
1986 | പൊന്നും കുടത്തിനു പൊട്ട് | മലയാളം | T. S. Suresh Babu | Gopan | |
1986 | ഒരു യുഗസന്ധ്യ | മലയാളം | Madhu | Babu | |
1986 | ഇത്രമാത്രം | മലയാളം | P. Chandrakumar | Guest at the wedding | |
1986 | ഒപ്പം ഒപ്പത്തിനൊപ്പം | മലയാളം | Soman | Gopinath | |
1986 | നിമിഷങ്ങൾ | മലയാളം | Radhakrishnan | Ravi | |
1986 | നാളെ ഞങ്ങളുടെ വിവാഹം | മലയാളം | Sajan | Haridas | |
1986 | ഇലഞ്ഞിപ്പൂക്കൾ | മലയാളം | Sandhya Mohan | Satheesh | |
1986 | ധിം തരികിട ധോം | മലയാളം | Priyadarshan | Suresh Menon | |
1986 | ചേക്കേറാൻ ഒരു ചില്ല | മലയാളം | Sibi Malayil | Unni | |
1986 | അഷ്ടബന്ധം | മലയാളം | Askkar | ||
1986 | അടുക്കാൻ എന്തെളുപ്പം | മലയാളം | Jeassy | Satheeshan | |
1985 | വസന്ത സേന | മലയാളം | K. Vijayan | Mahesh Varma | |
1985 | വന്നു കണ്ടു കീഴടക്കി | മലയാളം | Joshiy | Dr Ravi | |
1985 | സൌന്ദര്യപ്പിണക്കം | മലയാളം | Rajasenan | Anil | |
1985 | സീൻ നമ്പർ 7 | മലയാളം | Ambili | ||
1985 | പച്ചവെളിച്ചം | മലയാളം | |||
1985 | ബോയിംഗ് ബോയിംഗ് | മലയാളം | Priyadarshan | ||
1985 | ശാന്തം ഭീകരം | മലയാളം | Rajasenan | ||
1985 | സമ്മേളനം | മലയാളം | CP.Vijaykumar | Ramu | |
1985 | പറയാനുംവയ്യ പറയാതിരിക്കാനുംവയ്യാ | മലയാളം | Priyadarshan | T. G. Raveendran | |
1985 | ഒരു സന്ദേശം കൂടി | മലയാളം | Cochin Haneefa | Gopi | |
1985 | ഒരുനാൾ ഇന്നൊരു നാൾ | മലയാളം | Reji | Sukumaran | |
1985 | ഒരു കുടക്കീഴിൽ | മലയാളം | Joshiy | Ravi | |
1985 | ഒന്നിങ്ങു വന്നെങ്കിൽ | മലയാളം | Joshiy | Baby | |
1985 | ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ | മലയാളം | Priyadarshan | Anand | |
1985 | നേരറിയും നേരത്ത് | മലയാളം | Salam Chembazhanthi | Rajeev | |
1985 | മുഖ്യമന്ത്രി | മലയാളം | Alleppey Ashraf | Venu | |
1985 | മൌനനൊമ്പരം | മലയാളം | J. Sasikumar | ||
1985 | ചൂടാത്ത പൂക്കൾ | മലയാളം | Baby | ||
1985 | ആരോടും പറയരുത് | മലയാളം | Ross A J | Gopi | |
1985 | അർച്ചന ആരാധന | മലയാളം | Sajan | Vimal Kumar | |
1985 | അരം + അരം = കിന്നരം | മലയാളം | Priyadarshan | Balan | |
1985 | അമ്പട ഞാനേ! | മലയാളം | Antony Eastman | Kuttikrishnan | |
1985 | പുന്നാരം ചൊല്ലി ചൊല്ലി | മലയാളം | Priyadarshan | ||
1984 | വീണ്ടും ചലിക്കുന്ന ചക്രം | മലയാളം | P. G. Viswambharan | Vinayan | |
1984 | ആരാന്റെ മുല്ല കൊച്ചുമുല്ല | മലയാളം | Balachandra Menon | Omanakuttan | |
1984 | ജീവിതം | മലയാളം | K Vijayan | Narayanankutty | |
1984 | ഉമാനിലയം | മലയാളം | Joshiy | Vinod | |
1984 | തിരക്കിൽ അൽപ്പ സമയം | മലയാളം | P. G. Viswambharan | Rahim | |
1984 | പിരിയില്ല നാം | മലയാളം | Joshiy | Babu | |
1984 | പാവം ക്രൂരൻ | മലയാളം | Rajasenan | Madhusoodanan | |
1984 | ഒരു തെറ്റിന്റെ കഥ | മലയാളം | P. K. Joseph | ||
1984 | അമ്മേ നാരായണാ | മലയാളം | Suresh | ||
1984 | ഓടരുതമ്മാവാ ആളറിയാം | മലയാളം | Priyadarshan | Anil | |
1984 | മുത്തോടുമുത്ത് | മലയാളം | M.Mani | Anil | |
1984 | വനിതാ പോലീസ് | മലയാളം | Alleppey Ashraf | Shankar | |
1984 | ഇതാ ഇന്നുമുതൽ | മലയാളം | Reji | 'Vaikuntam' Shankar | |
1984 | എതിർപ്പുകൾ | മലയാളം | Unni Aranmula | Ravi | |
1984 | ആരോരുമറിയാതെ | മലയാളം | KS Sethumadhavan | Raju | |
1984 | അതിരാത്രം | മലയാളം | I.V. Sasi | Abu | |
1984 | പുച്ചക്കൊരു മൂക്കുത്തി | മലയാളം | Priyadarsan | Shyam | |
1984 | എന്റെ കളിത്തോഴൻ | മലയാളം | M.Mani | ||
1984 | അന്തിച്ചുവപ്പ് | മലയാളം | Kurian Varnasala | ||
1984 | കൃഷ്ണാ ഗുരുവായുരപ്പാ | മലയാളം | Unni | ||
1983 | മൌനരാഗം | മലയാളം | Ambily | Shankaran | |
1983 | ഹിമം | മലയാളം | Joshiy | Vijay | |
1983 | തിമിംഗിലം | മലയാളം | Crossbelt Mani | Vijayan | |
1983 | അങ്കം | മലയാളം | Joshiy | Johny | |
1983 | മോർച്ചറി | മലയാളം | Baby | Venu | |
1983 | മറക്കില്ലൊരിക്കലും | മലയാളം | Fazil | Pradeep | |
1983 | ഹലോ മദ്രാസ് ഗേൾ | മലയാളം | J. Williams | ||
1983 | കൊടുങ്കാറ്റ് | മലയാളം | Joshiy | ||
1983 | സംരംഭം | മലയാളം | Baby | ||
1983 | സന്ധ്യക്കു വിരഞ്ഞ പൂവ് | മലയാളം | P. G. Viswambharan | Thilakan | |
1983 | കൂലി | മലയാളം | Ashok Kumar | Sethu | |
1983 | എങ്ങനെ നീ മറക്കും | മലയാളം | M.Mani | Prem | |
1983 | ഈ വഴി മാത്രം | മലയാളം | Ravi Guptan | ||
1983 | ഈറ്റപ്പുലി | മലയാളം | Crossbelt Mani | Kabeer | |
1982 | പുവിരിയും പുലരി | മലയാളം | G Premkumar | Balan | |
1982 | പാളങ്ങൾ | മലയാളം | Bharathan | Ravi/Rails | |
1982 | പടയോട്ടം | മലയാളം | Jijo Punnoose | Chandrootty | |
1982 | അനുരാഗക്കോടതി | മലയാളം | Hariharan | Shivadas | |
1982 | വെളിച്ചം വിതറുന്ന പെൺകുട്ടി | മലയാളം | Durai | ||
1982 | അരഞ്ഞാണം | മലയാളം | P. Venu | Madhu | |
1982 | Punitha Malar | തമിഴ് | Durai | ||
1982 | രാഗം തേടും പല്ലവി | തമിഴ് | |||
1982 | Kanalukku Karaiyethu | തമിഴ് | |||
1982 | ഉദയം അരികത്ത് | തമിഴ് | |||
1982 | കാളിയ മർദ്ദനം | മലയാളം | J. Williams | ||
1982 | കയം | മലയാളം | P. K. Joseph | ||
1982 | എൻറെ മോഹങ്ങൾ പൂവണിഞ്ഞു | മലയാളം | Bhadran | ||
1982 | നടമാടും സിലൈഗൾ | തമിഴ് | Malleshwar | ||
1981 | കാട്ടുപോത്ത് | മലയാളം | P Gopikumar | Unreleased | |
1981 | കൊയിൽ പുറാ | തമിഴ് | |||
1981 | മൌനയുദ്ധം | തമിഴ് | |||
1981 | ഊതിക്കാച്ചിയ പൊന്ന് | മലയാളം | P. K. Joseph | Vishwanathan | |
1981 | കടത്ത് | മലയാളം | P. G. Viswambharan | Rajappan | |
1981 | കനകച്ചിലങ്ങ കിലുങ്ങെ കിലുങ്ങെ | മലയാളം | Vijayaraghavan | Unreleased | |
1981 | ഗുഹ | മലയാളം | M R Jose | Das | |
1980 | സുജാത | തമിഴ് | |||
1980 | മഞ്ഞിൽ വിരിഞ്ഞ പൂക്കൾ[5] | മലയാളം | Fazil | Prem Kishan | |
1980 | ഒരു തലൈ രാഗം | തമിഴ് | T.rajendar | Raja | |
1979 | ശരപഞ്ജരം | മലയാളം | ഹരിഹരൻ | അൺ ക്രെഡിറ്റഡ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.