റെസിഫ്
ബ്രസീലിലെ നാലാമത്തെ വലിയ നഗരം From Wikipedia, the free encyclopedia
ബ്രസീലിലെ നാലാമത്തെ വലിയ നഗരം From Wikipedia, the free encyclopedia
ബ്രസീലിലെ നാലാമത്തെ വലിയ പട്ടണമാണ് റെസിഫ്. 3,995,949 ആൾക്കാരുമായി, വടക്കൻ / വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ നഗരവും ബ്രസീലിയൻ സംസ്ഥാനമായ പെർനാംബുക്കോയുടെ തലസ്ഥാനവുമാണ് ഈ നഗരം.2016 ൽ നഗരത്തിന്റെ ജനസംഖ്യ 1,625,583 ആയിരുന്നു. [2][3][4]
Recife | |||
---|---|---|---|
Municipality | |||
The Municipality of Recife | |||
From upper left: Old centre of Recife; Recife and its bridges; Aerial View of Boa Viagem Beach; Boa Viagem Beach; The Crystal Tower; Capibaribe River; The neighborhood of Boa Viagem; Agamenon Magalhães Avenue; Recife Sunset. | |||
| |||
Nickname(s): Veneza Brasileira (Brazilian Venice), Capital of the Northeast and Mauricéia/Mauritsstad (after the Dutch colonisation) | |||
Motto(s): | |||
Location in the state of Pernambuco | |||
Coordinates: 8°3′S 34°54′W | |||
Country | Brazil | ||
Region | Northeast | ||
State | Pernambuco | ||
Founded | March 12, 1537 | ||
Incorporated (as village) | 1709 | ||
Incorporated (as city) | 1823 | ||
• Mayor | Geraldo Júlio de Mello Filho (Geraldo Júlio) (PSB) | ||
• Municipality | [[1 E+8_m²|218 ച.കി.മീ.]] (84.17 ച മൈ) | ||
• മെട്രോ | 2,768 ച.കി.മീ.(1,068.7 ച മൈ) | ||
ഉയരം | 10 മീ(33 അടി) | ||
(2012) | |||
• Municipality | 1,555,039 (9th) | ||
• ജനസാന്ദ്രത | 7,133.2/ച.കി.മീ.(18,537.9/ച മൈ) | ||
• മെട്രോപ്രദേശം | 3,743,854(6th) | ||
• മെട്രോ സാന്ദ്രത | 1,352.5/ച.കി.മീ.(3,527/ച മൈ) | ||
Demonym(s) | Recifense | ||
സമയമേഖല | UTC-3 (UTC-3) | ||
Postal Code | 50000-000 | ||
ഏരിയ കോഡ് | +55 81 | ||
GDP | BR$50.688 billion 2014[1] | ||
GDP per capita | BR$31 513.07 | ||
വെബ്സൈറ്റ് | www |
1537-ൽ ബ്രസീലിന്റെ പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ ആദ്യനാളുകളിൽ ആണ് റിനൈഫ് സ്ഥാപിക്കപ്പെട്ടത്. കരിമ്പിന്റെ ഉത്പാദനത്തിന് പേരുകേട്ട അന്നത്തെ ക്യാപ്റ്റൻസി ഓഫ് പെർനാംബുക്കോ എന്നറിയപ്പെടുന്ന പ്രദേശത്തെ മുഖ്യ തുറമുഖമായിരുന്നു ഇത്. ബെബെറിബെ, കാപിബാരിബെ നദികൾ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നതിനു മുൻപായി ഉള്ള സംഗമസ്ഥാനത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. ഇത് അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന തുറമുഖമാണ്. പല നദികളും, ചെറിയ ദ്വീപുകളും 50 ലധികം പാലങ്ങളും ഉള്ളതിനാൽ ,റെസിഫ് നഗരത്തെ "ബ്രസീലിയൻ വെനീസ്" എന്ന് വിളിക്കുന്നു. 2010 ലെ കണക്കനുസരിച്ച്, മാനവ വികസന സൂചികയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വടക്ക്-കിഴക്കൻ ബ്രസീലിലെ നഗരവും മൊത്തം വടക്കൻ മേഖലയിലെ രണ്ടാമത്തെ നഗരവും ആണ് ഇത്.[5]
പെർനാംബുക്കോ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക മേഖലയാണ് റെസിഫ്. കരിമ്പിൽ നിന്ന് ഉല്പാദിപ്പിക്കുന്ന പഞ്ചസാര, എത്തനോൾ തുടങ്ങിയവയും, കപ്പലുകൾ, ഓയിൽ പ്ലാറ്റ്ഫോമുകൾ, ഇലക്ട്രോണിക്സ്, സോഫ്റ്റവെയർ എന്നിവയാണ് മുഖ്യ ഉത്പന്നങ്ങൾ, ഗവൺമെൻറിൻറെ സാമ്പത്തിക ആനുകൂല്യങ്ങളോടെ 1970 കളിലും 1980 കളിലും നിരവധി വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചു. ബ്രസീലിന്റെ വടക്ക് / വടക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായി റെസിഫ് കണക്കാക്കപ്പെടുന്നു.
പോർട്ടുഗീസുകാരുടെയും ഡച്ചുകാരുടെ കോളനവൽക്കരണത്തിന്റെയും ഭാഗമായി വടക്കുകിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി റെസിഫ് മാറിയിട്ടുണ്ട്. നഗരത്തിന്റെ തെക്ക് 60 കിലോമീറ്റർ (37 മൈൽ) ദൂരെയുള്ള പോർട്ടോ ഡി ഗലിൻഹാസ് ബീച്ച്, ബ്രസീലിലെ ഏറ്റവും മികച്ച ബീച്ച് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഒലിൻഡയിലെ ഹിസ്റ്റോറിക് സെന്റർ, 1982 ൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു. രണ്ട് നഗരങ്ങളുടെയും ബ്രസീലിയൻ കാർണിവൽ ലോക പ്രശസ്തമാണ്.
2014 ഫിഫ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിൽ ഒന്നായിരുന്നു ഈ നഗരം. കൂടാതെ, 2013 ലെ ഫിഫ കോൺഫെഡറേഷൻ കപ്പ് 1950 ലെ ഫുട്ബോൾ ലോകകപ്പ് എന്നിവയ്ക്കു റെസിഫ് ആതിഥ്യമരുളി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.