From Wikipedia, the free encyclopedia
ഇന്ത്യയിലും, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാർ, ഫിലിപ്പീൻസ്, തായ്ലാന്റ്, വിയറ്റ്നാം, ഇന്തോനേഷ്യ, കമ്പോഡിയ, മലേഷ്യ, സിംഗപ്പൂർ, തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടു വരുന്നതും വംശനാശഭീഷണി നിലനിൽക്കുന്നതുമായ ഒരു പക്ഷിയാണ് വലിയ മീൻപരുന്ത്[2] [3][4][5] (ആംഗലേയം :Grey-headed Fish Eagle). ഇതിന്റെ ശാസ്ത്രീയനാമം Ichthyophaga ichthyaetus എന്നുമാണ്[6].
വലിയ മീൻപരുന്ത് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Accipitriformes |
Family: | |
Genus: | Haliaeetus |
Species: | H. ichthyaetus |
Binomial name | |
Haliaeetus ichthyaetus (Horsfield, 1821) | |
Synonyms | |
|
തലയിലേയും കഴുത്തിലേയും തൂവലുകൾ ചാരനിറത്തിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ ശരീരത്തിന് മുകൾ ഭാഗത്തുള്ള തൂവലുകൾ തവിട്ടു നിറത്തിലും; ചിറകുകളിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറവും ആണുള്ളത്. നെഞ്ച് ഇളം തവിട്ട് നിറത്തിലും വയർ, വാൽ, കാലുകൾ എന്നിവ വെളുത്ത തൂവലുകളാലും മൂടപ്പെട്ടിരിക്കുന്നു. കൂടാതെ വാലിന് അഗ്രത്തായി വീതിയിൽ കറുത്ത പട്ടയുടെ ആകൃതിയിലും തൂവലുകൾ ഉണ്ട്.
മീൻ മുഖ്യ ഭക്ഷണമായുള്ള ഈ പക്ഷികൾ ഇര തേടുന്നത് ശുദ്ധജലതടാകങ്ങളുടെ സമീപത്തും, വനത്തിനുള്ളിലൂടെ പതിയെ ഒഴുകുന്ന പുഴകളുടെ സമീപത്തുമുള്ള ഉയരമുള്ള മരങ്ങളിലുമാണ്.[8].
നദീതീരങ്ങളിലെ ഉയരമുള്ള ചില്ലകളിൽ ബലമുള്ള ചുള്ളിക്കമ്പുകൾ കൊണ്ട് തീർക്കുന്ന കൂടുകളിൽ; സെപ്തംബർ മുതൽ ഡിസംബർ വരെയാണ് ഈ വർഗ്ഗത്തിലെ പക്ഷികളുടെ മുട്ടയിടീൽ കാലം. ഒരു പ്രാവശ്യം രണ്ട് മുട്ടകൾവരെ ഇടും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് തൂവലുകൾ ആകുന്നതിന് 6 മുതൽ 7 ആഴ്ചവരെ സമയമെടുക്കും.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.