മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വൈശാഖ് സംവിധാനം ചെയ്ത് 2010 മേയ് 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവർ നായകന്മാരായി വന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശ്രിയ ശരൺ, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്നു.
പോക്കിരി രാജാ | |
---|---|
സംവിധാനം | വൈശാഖ് |
നിർമ്മാണം | ടോമിച്ചൻ മുളകുപാടം |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | മമ്മൂട്ടി പൃഥ്വിരാജ് സുകുമാരൻ ശ്രിയ ശരൺ |
റിലീസിങ് തീയതി | മേയ് 7, 2010 |
ഭാഷ | മലയാളം |
ബജറ്റ് | ₹6 കോടി |
ആകെ | ₹30 കോടി |
പോക്കിരി രാജ എന്ന ചിത്രത്തിൻ്റെ വിജയം കണക്കിലെടുത്ത് സിനിമയുടെ ഒരു തുടർഭാഗം 2019-ൽ റിലീസ് ചെയ്തു. മധുര രാജ എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഈ ചിത്രം പോക്കിരി രാജ സിനിമയുടെ ഒരു രണ്ടാം ഭാഗമായിരുന്നില്ല. ഈ ചിത്രത്തിൻ്റെ ഒരു സ്പിൻ ഓഫ് (ഉപോൽപ്പന്നം) ആയിരുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.