മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പാവാട.മാർത്താണ്ഡൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ തിരക്കഥ ർചിച്ചിരിക്കുന്നത് ബിപിൻ ചന്ദ്രനാണ്.പൃഥ്വിരാജും, അനൂപ് മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം രണ്ട് മദ്യപാനികളുടെ കഥയാണ് പറയുന്നത്. ആശ ശരത്, നെടുമുടി വേണു, മിയ ജോർജ്ജ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു നിർമ്മിച്ച ഈ ചലച്ചിത്രം 2016 ജനുവരി 15ന് പ്രദർശനത്തിനെത്തി[2].
പാവാട | |
---|---|
![]() | |
സംവിധാനം | ജി.മാർത്താണ്ഡൻ |
നിർമ്മാണം | മണിയൻപിള്ള രാജു |
കഥ | ബിപിൻ ചന്ദ്രൻ ഷിബിൻ ഫ്രാൻസിസ് |
തിരക്കഥ | ബിപിൻ ചന്ദ്രൻ |
അഭിനേതാക്കൾ | പൃഥ്വിരാജ് അനൂപ് മേനോൻ ആശ ശരത് മിയ ജോർജ്ജ് നെടുമുടി വേണു മണിയൻപിള്ള രാജു |
സംഗീതം | ഗാനങ്ങൾ: എബി ടോം സിറിയക് പശ്ചാത്തലസംഗീതം: ഗോപി സുന്ദർ |
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | ജോൺ കുട്ടി |
സ്റ്റുഡിയോ | മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് |
വിതരണം | ആന്റോ ജോസഫ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 145 മിനിറ്റ്[1] |
ആകെ | ₹16.34 കോടി (US$1.9 million) |
ഫൈസ് അഹ്മദ് ഫൈസ് എഴുതിയ ഒരു കവിതയോടെയാണ് ചിത്രം ആരംഭിക്കുന്നത്.മദ്യപാനികളായ ജോയിയും ബാബുവും, ഒരു ആസക്തി കേന്ദ്രത്തിൽ കണ്ടുമുട്ടുന്നത്, അവരവരുടെ ജീവിതം വീണ്ടും ക്രമീകരിക്കാൻ പരസ്പരം സഹായിക്കുന്നു. പാമ്പ് ജോയിയുടെ ( പൃഥ്വിരാജ്) ദാമ്പത്യജീവിതം മദ്യപാനം മൂലം കുഴപ്പത്തിലാണ്. പാവാട ബാബുവിന്റെ (അനൂപ് മേനോൻ) ജീവിതം തകർന്നടിഞ്ഞതിനുകാരണം വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നിർമ്മിച്ച ഒരു സിനിമയാണ്, അതിൽ ജോയിയുടെ അമ്മ സിസിലി നായികയായിരുന്നു. സാമ്പത്തിക നേട്ടത്തിനായി അദ്ദേഹത്തിന്റെ സുഹൃത്ത് എൽദോ ( ഷാജോൺ) ചിത്രത്തിൽ അശ്ലീല രംഗങ്ങൾ ചേർത്ത് ചിത്രത്തെ ഒരു അഡൾട്ട് സിനിമയാക്കി മാറ്റി റിലീസ് ചെയ്തു. ചിത്രത്തിന്റെ 3D വിപുലീകൃത പതിപ്പ് വീണ്ടും റിലീസ് ചെയ്യാൻ എൽദോ ഉദ്ദേശിക്കുന്നു. പാമ്പ് ജോയിയും പാവാട ബാബുവും അവരുടെ മദ്യപാനം വഴി പോരാടുന്നു, ബാബുവിനും ജോയിയുടെ അമ്മ സിസിലിക്കും ഉണ്ടാകുന്ന മാനക്കേട് കണക്കിലെടുത്ത് സിനിമയുടെ റി-റിലീസ് നിർത്താൻ കോടതി ഉത്തരവാകുന്നു. അവസാനം ജോയിയും ബാബുവും മദ്യപാനം ഉപേക്ഷിക്കുന്നു. ബാബു അയാളുടെ പ്രതിശ്രുത വധുവിനെ(മഞ്ജു വാരിയർ) കൂട്ടികൊണ്ട് പോകുകയും ജോയിയുടെ ഭാര്യ അമ്മയാകാൻ തയ്യാറെടുക്കുന്നതും കാണിച്ച് ചിത്രം അവസാനിക്കുന്നു.
# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "കുരുത്തക്കേടിന്റെ കൂടാണേ" | ജയസൂര്യ | 4:11 | |
2. | "പാവം പാവാട" | രഞ്ജിത്ത് | 3:12 | |
3. | "ഇഹലോക ജീവിതം" | നെടുമുടി വേണു | 2:38 | |
ആകെ ദൈർഘ്യം: |
10:02 |
Seamless Wikipedia browsing. On steroids.