മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് ജിമി ജോർജ്ജ് എന്ന മിയാ ജോർജ്ജ് (28 ജനുവരി 1992) 2008-മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി[1]

വസ്തുതകൾ മിയ ജോർജ്ജ്, ജനനം ...
മിയ ജോർജ്ജ്
Thumb
ജനനം
ജിമി ജോർജ്ജ്

(1992-01-28) 28 ജനുവരി 1992  (32 വയസ്സ്)
ഡോംബിവ്‌ലി, മഹാരാഷ്ട്ര, ഇന്ത്യ
കലാലയം
തൊഴിൽനടി, നർത്തകി,മോഡൽ
സജീവ കാലം2010-നിലവിൽ
ജീവിതപങ്കാളി(കൾ)അശ്വിൻ ഫിലിപ്പ്(Fiance)
മാതാപിതാക്ക(ൾ)ജോർജ്ജ്, മിനി
അടയ്ക്കുക

ജീവിതരേഖ

മഹാരാഷ്ട്രാ സംസ്ഥാനത്തെ താനെയിലെ ഡൊംബിവാലിയിൽ ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിൽ, ജോർജ്ജിന്റെയും മിനിയുടെയും രണ്ടാമത്തെ മകളായി 1992 ജനുവരി 28ന് മിയ ജനിച്ചു. പിന്നീട് അഞ്ചാം വയസ്സിൽ കോട്ടയം ജില്ലയിലെ പാലായിലേക്ക് താമസം മാറി.[2] ഭരണങ്ങാനത്തെ സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, അവിടത്തന്നെയുള്ള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയി അവർ പാലായിയിലെ അൽഫോൺസ കോളേജിൽ നിന്നും ബി.എ. ബിരുദവും പാലായിലെതന്നെ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.[3][4] മലയാളചലച്ചിത്ര നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്.[5] മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.[5] അവരുടെ ഒരു മൂത്ത സഹോദരിയായ ജിനി, ലിജോ ജോർജ് എന്ന വ്യക്തിയെ വിവാഹം കഴിച്ച് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. 2020 സെപ്റ്റംബർ 12ന് മിയ ജോർജ് വ്യവസായിയായ അശ്വിൻ ഫിലിപ്പിനെ വിവാഹം ചെയ്തു.[6]

ചലച്ചിത്രങ്ങൾ

സൂചന
Films that have not yet been released നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങളെ സൂചിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംകഥാപാത്രംകുറിപ്പ്
2010ഒരു സ്മോൾ ഫാമിലിമണിക്കുട്ടിCredited as Gimi George
2011ഡോക്ടർ ലവ്എബിന്റെ കൂട്ടുകാരി
2012ഈ അടുത്ത കാലത്ത്ഷൈലജ
നവാഗതർക്ക് സ്വാഗതംഎൽസആദ്യ പ്രധാന കഥപാത്രം
ചേട്ടായീസ്മെർളിൻ
2013റെഡ് വൈൻദീപ്തി
മെമ്മറീസ്വർഷ മാത്യൂസ്
വിശുദ്ധൻസോഫി
2014സലാം കാശ്മീർസുജ/ലീന
എട്ടേകാൽ സെക്കന്റ്നീതു
മിസ്റ്റർ ഫ്രോഡ്സരസ്വതി
ഹായ് അയാം ടോണിടീന
അമര കാവ്യംകാർത്തികതമിഴ് ചലച്ചിത്രം
നയനനയനയുടെ അമ്മ
കസിൻസ്ആൻ
201532-ാം അദ്ധ്യായം 23-ാം വാക്യംആൻ/ലൂസിയ
ഇൻട്രു നേട്രു നാളൈഅനുതമിഴ് ചലച്ചിത്രം
മേക്ക് എ വിഷ്ജെസിക്കഹ്രസ്വചിത്രം
മാന്ത്രികത്തൂവൽസെറീനഹ്രസ്വചിത്രം
അനാർക്കലിഡോക്ടർ ഷെറിൻ ജോർജ്ജ്
2016പാവാടസിനിമോൾ
ഹലോ നമസ്തെഅന്ന
വള്ളീം തെറ്റി പുള്ളീം തെറ്റിശ്രീകല
വെട്രിവേൽജനനിതമിഴ് ചലച്ചിത്രം
ഒരു നാൾ കൂത്ത്ലക്ഷ്മിതമിഴ് ചലച്ചിത്രം
2017ദി ഗ്രേറ്റ് ഫാദർഡോക്ടർ സൂസൻ
റംThulasiതമിഴ് ചലച്ചിത്രം
യാമൻഅഞ്ജന/അഗല്യതമിഴ് ചലച്ചിത്രം
ബോബിമരിയ
ഷെർലക് ടോംസ്ഷൈനി മാട്ടുമ്മേൽ
ഉൻഗരാല രാംബാബുസാവിത്രിതമിഴ് ചലച്ചിത്രം
പെല്ലി റോജുലക്ഷ്മിതമിഴ് ചലച്ചിത്രം
2018ഇരകാത്തു
പരോൾകത്രീന
എൻ്റെ മെഴുതിരി അത്താഴങ്ങൾഅഞ്ജലി
2019പട്ടാഭിരാമൻതനുജ വർമ്മ
ബ്രദേഴ്സ് ഡേതനീസ
2020ഡ്രൈവിംഗ് ലൈസൻസ്എൽസാ കുരുവിള
അൽമല്ലൂജിമി
2021ഗാർഡിയൻമീരാ മോഹൻദാസ് IPS
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.