കൃഷ്ണൻകുട്ടി നായർ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
Remove ads
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
മലയാള സിനിമയിൽ അഭിനയിച്ചിരുന്ന മികച്ച ഒരു നടനായിരുന്നു കൃഷ്ണൻകുട്ടി നായർ. [1] പ്രധാനമായും ഹാസ്യവേഷങ്ങളാലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ശാസ്തമംഗലം ആണ് സ്വദേശം. ചലച്ചിത്രനടനാകുന്നതിന് മുമ്പ് നിരവധി നാടകസംഘങ്ങളുടെ ഭാഗമായും പ്രവർത്തിച്ചു. 1988 ൽ പുറത്തിറങ്ങിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടുകയും കൃഷ്ണൻകുട്ടി നായരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തികാട്, കമൽ, പദ്മരാജൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
കൃഷ്ണൻകുട്ടി നായർ | |
---|---|
ജനനം | |
മരണം | 6 November 1995 [തിരുവനന്തപുരം]], തിരുവനന്തപുരം |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1979 - 1995 |
കുട്ടികൾ | ശിവകുമാർ |
സത്യൻ അന്തികാടിന്റെ മലയാള ഹാസ്യചിത്രമായ വരവേൽപ്പ്, മഴവിൽ കാവടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. ഇതു കൂടാതെ മറ്റനേകം ചിത്രങ്ങളുടെ ഭാഗമാവുകയും, ഹാസ്യരംഗത്ത് തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അഭിനേതാവായ ശിവകുമാർ നായർ മകനാണ്. [2]
1995 ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് വച്ച് നടന്ന റോഡപകടത്തെ തുടർന്ന് കൃഷ്ണൻകുട്ടി നായരെ മെഡിക്കൽ കോളേജാശുപത്രായിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. 1996 നവംബർ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.