Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്ത് (Twilight).[1] ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്. നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ, വിനീത്, കൃഷ്ണൻകുട്ടി നായർ, ചന്ദ്രൻ നായർ, സൂര്യ എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം 1987-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2] മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്കും അർഹമായി.[3]. മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി
ഒരിടത്ത് | |
---|---|
സംവിധാനം | ജി. അരവിന്ദൻ |
രചന | ജി. അരവിന്ദൻ |
അഭിനേതാക്കൾ | നെടുമുടി വേണു ശ്രീനിവാസൻ തിലകൻ വിനീത് കൃഷ്ണൻകുട്ടി നായർ ചന്ദ്രൻ നായർ സൂര്യ |
സംഗീതം | ഹരിപ്രസാദ് ചൗരസ്യ രജീവ് താരാനാദ് ലത്തീഫ് അഹ്മദ് |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
ചിത്രസംയോജനം | കെ.ആർ. ബോസ് |
സ്റ്റുഡിയോ | സൂര്യകാന്തി ഫിലിം മേക്കേർസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 112 മിനിറ്റ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.