ശുദ്ധജലത്തിൽ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ഒരു ചെടിയാണ്‌ ആമ്പൽ. ഇംഗ്ലീഷ്: വാട്ടർ ലില്ലി (Water lily) (ശാസ്ത്രീയനാമം: Nymphaea nouchali). ആമ്പൽ ബംഗ്ലാദേശിന്റേയും ശ്രീലങ്കയുടേയും ദേശീയപുഷ്പമാണ്‌. കേരളത്തിൽ സംഘകാലകൃതികളിലെ നെയ്തൽ തിണകളിലെ പുഷ്പം എന്ന നിലയിൽ തന്നെ പ്രാചീനകാലം മുതൽക്കേ ആമ്പൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടൻ ഇനങ്ങൾ വെള്ളയും ചുവപ്പും നിറത്തിലാണ്‌. ഇവ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങൾ ചുവപ്പ്, മെറൂൺ, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളിൽ കാണപ്പെടുന്നു. ഇവ പകലാണ്‌ വിരിയുന്നത് എന്നതിനാൽ കൂടുതലായും ഉദ്യാനങ്ങളിൽ വളർത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പൽ ഇനങ്ങൾ ലഭ്യമാണ്‌. കോട്ടയം ജില്ലയിലെ മലരിക്കൽ എന്ന പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രം മനോഹരമായ ചുവന്ന ആമ്പൽ പൂക്കളുടെ സാന്നിധ്യത്താൽ പ്രസിദ്ധമാണ്.

ആമ്പൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആമ്പൽ (വിവക്ഷകൾ) എന്ന താൾ കാണുക. ആമ്പൽ (വിവക്ഷകൾ)

വസ്തുതകൾ ആമ്പൽ, ശാസ്ത്രീയ വർഗ്ഗീകരണം ...
ആമ്പൽ
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
Nymphaeales
Family:
Genus:
Nymphaea
Species:
N. nouchali
Binomial name
Nymphaea nouchali
Burm. f.
Synonyms[1]
  • Castalia lotus (L.) Wood
  • Castalia mystica Salisb.
  • Castalia thermalis (DC.) Simonk.
  • Leuconymphaea lotus (L.) Kuntze
  • Nymphaea acutidens Peter
  • Nymphaea aegyptiaca Opiz
  • Nymphaea dentata Schumach.
  • Nymphaea hypotricha Peter
  • Nymphaea leucantha Peter
  • Nymphaea liberiensis A. Chev., nom. inval.
  • Nymphaea lotus f. thermalis (DC.) Tuzson
  • Nymphaea lotus var. aegyptia Planch., nom. inval.
  • Nymphaea lotus var. dentata (Schumach.) G. Nicholson
  • Nymphaea lotus var. grandiflora F. Henkel et al.
  • Nymphaea lotus var. monstrosa C. A. Barber
  • Nymphaea lotus var. ortgiesiana (Planch.) Planch.
  • Nymphaea lotus var. parviflora Peter
  • Nymphaea ortgiesiana Planch.
  • Nymphaea reichardiana F. Hoffm.
  • Nymphaea thermalis DC.
  • Nymphaea zenkeri Gilg
അടയ്ക്കുക

പ്രത്യേകതകൾ

Thumb
മഞ്ഞ ആമ്പൽ പൂവ്
Thumb
ആമ്പൽ പൂവ് ചെടിയിൽ

ആമ്പലിന്റെ തണ്ടിന്‌ മൂന്നു മീറ്ററോളം നീളമുണ്ടാകും. സസ്യങ്ങളിൽ ശ്വാസോച്ഛ്വാസത്തിനായുള്ള സ്റ്റൊമാറ്റ (stomata) എന്ന ഭാഗം കരയിൽ വളരുന്ന സസ്യങ്ങളിൽ ഇലകൾക്കടിയിലാണ്‌ കാണപ്പെടുക. എന്നാൽ ആമ്പലുകളിൽ ഇവ ഇലക്കു മുകൾഭാഗത്തായാണ്‌ കാണപ്പെടുന്നത്. ഇലയുടെ മുകൾഭാഗം ചെറിയ ചെറിയ മെഴുകുപരലുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഇലകളെ വെള്ളം നനയുന്നതിൽ നിന്നും പ്രതിരോധിക്കുന്നു.

ആമ്പൽ പോലുള്ള ജലസസ്യങ്ങൾ അതിന്റെ ഇലകൾക്കു മുകളിലേക്ക് വരുന്ന ജലം ഇലയുടെ മദ്ധ്യഭാഗത്തേക്കെത്തിച്ച് ആവശ്യമായ ജലാംശം ആഗിരണം ചെയ്തതിനു ശേഷം ഇല ചെരിച്ച് വെള്ളത്തെ ചെറിയ തുള്ളികളായി പുറത്തേക്കൊഴുക്കുന്നു. ഈ പ്രക്രിയ താമരപ്രഭാവം (lotus effect) എന്നാണ്‌ അറിയപ്പെടുന്നത്[2].

പൂക്കൾക്ക് മൂന്നു നിര ദളങ്ങൾ കാണപ്പെടുന്നു. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിനു ബലം കുറവാണ്. തണ്ടിനു നീല കലർന്ന പച്ച നിറമാണ്. പൂക്കൾ ജലോപരിതലത്തിൽ നിന്ന് ഒരടിയോളം ഉയരത്തിൽ കാണപ്പെടുന്നു. ഇവ 4-5 ദിവസം വിരിഞ്ഞു നില്ക്കുകയും പൂവ് പൂർണ്ണവളർച്ചയെത്തിയശേഷം കൊഴിയാതെ വളഞ്ഞ് നുറുങ്ങി വെള്ളത്തിനടിയിൽ കായ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വിത്തുകൾ മൂപ്പെത്തുവാൻ 1-2 മാസം വേണ്ടിവരും. വിളഞ്ഞ വിത്തിന്റെ പുറംഭാഗത്തിന്‌ കറുപ്പുനിറമാണ്‌. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ മുളച്ചുവരും.

രസാദി ഗുണങ്ങൾ

രസം :മധുരം, കഷായം

ഗുണം :ഗുരു

വീര്യം :ശീതം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം

പ്രകന്ദം, തണ്ട്, പൂവ് [3]

ഇതും കാണുക

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.