From Wikipedia, the free encyclopedia
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്. (ഉദാഹരണം: പങ്കജാക്ഷി)
താമര | |
---|---|
താമര | |
ഭദ്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Proteales |
Family: | |
Genus: | |
Species: | N. nucifera |
Binomial name | |
Nelumbo nucifera Gaertn. | |
ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ | |
---|---|
പതാക | ത്രിവർണം |
ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
ഗാനം | ജന ഗണ മന |
ഗീതം | വന്ദേ മാതരം |
മൃഗം | രാജകീയ ബംഗാൾ കടുവ |
പക്ഷി | മയിൽ |
പുഷ്പം | താമര |
ജലജീവി | സുസു |
വൃക്ഷം | പേരാൽ[1] |
ഫലം | മാങ്ങ |
കളി | ഹോക്കി |
ദിനദർശിക | ശകവർഷം |
താമരനൂൽ താമരവളയത്തികത്തുള്ള നൂലാണ്. താമരയുടെ തണ്ടിനെ താമരവളയം എന്നാണു പറയുക.[2]
സരസ്വതിയും ബ്രഹ്മാവും താമരയിൽ ആസനസ്ഥരാണ് എന്നും വിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ച താമരയാണ് ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും ഹൈന്ദവ ഐതിഹ്യങ്ങളാണ്.
സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, വാരിജം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കമൽ എന്നും ഉർദുവിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്.
താമരവേര്, ഉപ്പില്ലാതെ വേവിച്ചത് 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 70 kcal 280 kJ | ||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||
Link to USDA Database entry Percentages are relative to US recommendations for adults. Source: USDA Nutrient database |
പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. തിന്നാനും നന്ന്.
പ്രകന്ദം, തണ്ട്, പൂവ്[3]
അരവിന്ദാസവം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.