പാലക്കാട് ജില്ല
കേരളത്തിലെ ഏറ്റവും വലിയ ജില്ല From Wikipedia, the free encyclopedia
കേരളത്തിലെ ഏറ്റവും വലിയ ജില്ല From Wikipedia, the free encyclopedia
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്. ആസ്ഥാനം പാലക്കാട് നഗരം. 2006-ൽ പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചിരുന്നു. എന്നാല് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഇടുക്കി ജില്ലയോട് ചേർത്തതോടെ 2023ൽ പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാലക്കാട് ജില്ല പൊറനാട് [പ്രാചീനം] | |
---|---|
ജില്ലാ ആസ്ഥാനം | |
പാലക്കാട്ടെ നെൽപാടങ്ങൾ | |
Nickname(s): PALAKKAD | |
കേരളത്തിൽ പാലക്കാട് ജില്ല | |
Coordinates: 10.775°N 76.651°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | പാലക്കാട് |
• ഭരണസമിതി | ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ട്രേറ്റ് |
• ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | K. BINUMOL [1] |
• ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് | ടി നാരായണദാസ് |
• ജില്ലാ കളക്ടർ | DR. S. CHITHRA [2] |
• ആകെ | 4,482 ച.കി.മീ.(1,731 ച മൈ) |
•റാങ്ക് | 10 |
(2011) | |
• ആകെ | 2,809,934 |
• ജനസാന്ദ്രത | 630/ച.കി.മീ.(1,600/ച മൈ) |
ISO കോഡ് | IN-KL-PKD |
സാക്ഷരത | 89.32%[3] |
വെബ്സൈറ്റ് | palakkad |
പാലക്കാട് കോട്ട ,മലമ്പുഴ, സൈലന്റ്വാലി ദേശീയോദ്യാനംകാഞ്ഞിരംപുഴ ഉദ്യാനം |
തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ് പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശമാണ്. മറ്റു നദികൾ - കുന്തി പുഴ, തൂത പുഴ, ഗായത്രി പുഴ, കണ്ണാടി പുഴ, കൽപ്പാത്തി പുഴ സിരുവാണി, ഭവാനി പുഴ.പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ ജില്ല മദിരാശി പ്രസിഡൻസിയുടെ ഭാഗമായിരുന്നു.
നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്' എന്നായിരുന്നു പാലക്കാടിന്റെ പേര്[അവലംബം ആവശ്യമാണ്]. 1363-ൽ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി. പാലക്കാട് രാജാവ് കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു. ഹൈദരാലിയുടെ (1766-1777) കാലത്ത് നിർമിച്ചതാണ് ഇന്നു കാണുന്ന പാലക്കാട് കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട് ബ്രിട്ടീഷ് അധീനതയിലായി.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യത്തിനുശേഷം 1956-ൽ കേരളം രൂപീകൃതമായപ്പോൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന ആലത്തൂർ, ചിറ്റൂർ താലൂക്കുകൾ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു. [4]
കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായി അറിയപ്പെടുന്ന കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് പല വ്യവസായങ്ങളും സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് 2015 ഓഗസ്റ്റ് 3 ന് കഞ്ചിക്കോടുള്ള താൽക്കാലിക കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. പല കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്.
കളക്ടറേറ്റ്, അഞ്ച് താലൂക്കുകൾ, 156 വില്ലേജ് ഓഫീസുകൾ എന്നിവ കമ്പ്യൂട്ടറൈസ് ചെയ്തുകൊണ്ട് പാലക്കാട് ആദ്യത്തെ കടലാസില്ലാത്ത റവന്യൂ ജില്ലയായി.[അവലംബം ആവശ്യമാണ്] ‘ഡിസി സ്യൂട്ട്’ സമ്പ്രദായത്തിൽ നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്ടറേറ്റായി ഇത് മാറി, കൂടാതെ അഞ്ച് താലൂക്ക് ഓഫീസുകളും ‘താലൂക്ക് സ്യൂട്ടിന്’ കീഴിൽ കമ്പ്യൂട്ടർവത്കരിക്കുകയും കളക്ടറേറ്റുമായി ബന്ധിപ്പിക്കുകയും ചെയ്ത ആദ്യത്തെ ജില്ലയായി. ജില്ലയിൽ വിവിധ വ്യവസായങ്ങളുണ്ട്. പൊതുമേഖലാ കമ്പനികൾ പാലക്കാട് നിന്ന് 12 കിലോമീറ്റർ (7.5 മൈൽ) അകലെ കഞ്ചിക്കോടിൽ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന് പ്ലാന്റുകളുണ്ട്. ബിപിഎൽ ഗ്രൂപ്പ്, കൊക്കകോള, പെപ്സി എന്നിവയാണ് മറ്റ് വലിയ കമ്പനികൾ. നിരവധി ഇടത്തരം വ്യവസായങ്ങളുള്ള കാഞ്ചിക്കോട് ഒരു വ്യവസായ മേഖലയുണ്ട്.കേരളത്തിലെ കാർഷിക ജില്ലകളിലൊന്നാണ് പാലക്കാട്. നെൽകൃഷിയാണ് പാലക്കാട് ജില്ലയിലെ പ്രധാന കൃഷി.ജില്ലയിലെ 83,998 ഹെക്ടറിൽ നെൽകൃഷി നടത്തുന്നു. സംസ്ഥാനത്ത് നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണ് പാലക്കാട് ജില്ല. നിലക്കടല, പുളി, മഞ്ഞൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മാമ്പഴം, വാഴ, പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് പാലക്കാട് ഉണ്ട്.[അവലംബം ആവശ്യമാണ്] റബ്ബർ, തേങ്ങ, അടയ്ക്ക, കുരുമുളക് എന്നിവയും കേരളത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ വ്യാപകമായി കൃഷിചെയ്യുന്നു.
കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. [അവലംബം ആവശ്യമാണ്]
ചെറുതും വലുതുമായ നിരവധി അമ്പലങ്ങളാലും കാവുകളാലും പ്രസിദ്ധമാണ് പാലക്കാട്
[[പ്രമാണം:പരിയാനം പറ്റ ദേവീ ക്ഷേത്രം !.jpg|പകരം=പരിയാനം പറ്റ ദേവീ ക്ഷേത്രം !|ലഘുചിത്രം|പരിയാനം പറ്റ ദേവീ ക്ഷേത്രം
ഭ
ഭരതപുരം ക്ഷേത്രം, പുൽപ്പൂരമന്ദം, കുഴൽമന്ദം
കൂടാതെ നിരവധി ക്രിസ്തീയദേവാലയങ്ങളും ജുമാ നിസ്കാര പള്ളികളും ഉണ്ട് ..പാലക്കാട് ഹൃദയഭാഗത്തായി ജൈനമതസ്ഥരുടെ പ്രാചീനമായ ഒരു പ്രാർത്ഥനാലയവും സ്ഥിതി ചെയ്യുന്നു .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.