വിളയൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വിളയൂർ ഗ്രാമപഞ്ചായത്ത് . കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട മലബാറിലെ വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ. 1962 ൽ വിളയൂർ പഞ്ചായത്ത് നിലവിൽ വന്നു. ഭാരതപ്പുഴയുടെ ഒരു പോഷകനദിയായ കുന്തിപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയോട് അടുത്ത് കിടക്കുന്നതും പാലക്കാട് ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പഞ്ചായത്തുമായ വിളയൂർ പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് കുന്തിപ്പുഴയും അതിനോട് ചേർന്ന് മലപ്പുറം ജില്ലയിലെ പുലാമന്തോൾ, മൂർക്കനാട്ഗ്രാമപഞ്ചായത്തുകളുമാണ്. കിഴക്കുഭാഗത്ത് കുലുക്കല്ലൂർ പഞ്ചായത്തും തെക്കുഭാഗത്ത് കൊപ്പം, തിരുവേഗപ്പുറ പഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.
വിളയൂർ | |
10.89°N 76.14°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പട്ടാമ്പി |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 17.73ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17873 |
ജനസാന്ദ്രത | 1008/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679 309 + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
വാർഡുകൾ
ആകെ 15 വാർഡുകളാണു ഈ പഞ്ചായത്തിലുള്ളത്.
നമ്പർ | വാർഡ് | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | കുപ്പോത്ത് | കെ സാജിത | സി പി എം | എസ് സി സ്ത്രീ |
2 | പാലോളിക്കുളമ്പ് | ആമിന എസ് പി | സി പി എം | |
3 | പൂവണിക്കുന്ന് | ഫബ്ന ടീച്ചർ | സി പി എം | വനിത |
4 | കണ്ടേങ്കാവ് | പി കെ സിന്ധു | സി പി എം | വനിത |
5 | വിളയൂർ സെന്റ്രൽ | ബേബി ഗിരിജ എം കെ (പ്രസിഡണ്ട്) | സി പി എം | വനിത |
6 | ഓലഞ്ചേരി | കെ പി നൗഫൽ (വൈസ് പ്ര) | സി പി എം | |
7 | കരിങ്ങനാട് | ചൈതന്യ സുധീർ | ഐ.എൻ സി | വനിത |
8 | കൊഴിഞ്ഞിപ്പറമ്പ് | നീലടി സുധാകരൻ | ഐ.എൻ സി | എസ് സി |
9 | കാളപ്പാറ | സി പി ഷംസുദ്ദീൻ | ഐ.എൻ സി | |
10 | കൂരാച്ചിപ്പടി | ടി ഷാജി | സി പി ഐ | |
11 | നെടുമ്പറമ്പ് | മുബഷിറ സാബിർ | സ്വ | വനിത |
12 | എടപ്പലം | രാജൻ പുന്നശ്ശേരി | സി പി എം | എസ് സി |
13 | പൂക്കോട്ടുകുളമ്പ് | എ കെ ഉണ്ണി | സി പി എം | |
14 | അമ്പാടിക്കുന്ന് | രാജി മണികണ്ഠൻ | സി പി എം | വനിത |
15 | അലക്കാപ്പള്ളിയാൽ | മുജീബ് കരുവാൻകുഴി | സി പി എം |
അവലംബം
ഇതും കാണുക
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.